വാസ്കോ: ജൊര്‍ഗെ പെരേരയുടെ ഇരട്ട ഗോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഉശിരന്‍ വിജയം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഏകപകഷീയമായ മൂന്ന് ഗോളുകള്‍ക്ക് ചെന്നൈയിന് എഫ്സിയെ പരാജയഴെപ്പടുത്തി. മൂന്ന് മിനിറ്റിനിടെ രണ്ട് തവണ സ്കോര്‍ ചെയ്താണ് പെരേര ഡബിള്‍ തികച്ചത്. 52, 55 മിനിറ്റുകളിലാണ് സ്കോര്‍ ചെയ്തത്. അഡ്രിയാന്‍ ലൂണ ഒരു ഗോള്‍ നേടി.
ഈ വിജയത്തോടെ മഞ്ഞപ്പട പ്ലേ ഓഫ് പ്രതീക്ഷ കാത്തു. പതിനെട്ട് മത്സരങ്ങളില്‍ മുപ്പത് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ചെന്നൈയിന് എഫ്സി പത്തൊമ്പത് മത്സരങ്ങളില്‍ ഇരുപത് പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
വിജയം ലക്ഷ്യമിട്ടിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ തുടക്കം മുതല്‍ ഉശിരന്‍ പോരാട്ടമാണ് കാഴ്ചവച്ചത്. തുടരെത്തുടരെ ചെന്നൈയിന് ഗോള്‍ മുഖം റെയ്ഡ് ചെയ്ത അവര്‍ക്ക് ഒട്ടേറെ അവസരങ്ങളും ലഭിച്ചു. എ്്ട്ടാം മിനിറ്റില്‍ ജൊര്‍ഗെ പെരേരയ്ക്കാണ് ആദ്യ അവസരം കിട്ടിയത്. സഞ്ജീവ് സറ്റാലിന് നല്കിയ ക്രോസ്് ജൊര്‍ഗെ പെരേര ഗോള്‍ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ലക്ഷ്യം കാണാതെപോയി. തൊട്ടടുത്ത നിമിഷത്തില്‍ ജോര്ഗെയ്ക്ക് മറ്റൊരു അവസരം കൂടി ലഭിച്ചു. ജോര്‍ഗെയുടെ ഹെഡ്ഡര്‍ പക്ഷെ ബാറിന് മുകളിലൂടെ പറന്നു. പതിനഞ്ചാം മിനിറ്റില്‍ ജോര്‍ഗെയുടെ ഗോള്‍ ലക്ഷ്യമാക്കിയുള്ള ഷോട്ട് ചെന്നൈയിന് പ്രതിരോധം തടഞ്ഞുനിര്‍ത്തി. തൊ്്ട്ടു പിന്നാലെ അയുഷ് അധികാരിയുടെ ഷോട്ട് പോസ്റ്റിന് വെളിയിലൂടെ പുറത്തേക്ക് പോയി.
ഇരുപത്തിയൊമ്പതാം മിനിറ്റില്‍ ചെന്നൈയിനും നല്ലൊരു അവസരം ലഭിച്ചു. അവരുടെ ജോബി ജസ്റ്റില് തലകൊണ്ട് ഗോള്‍ പോസ്റ്റിലേക്ക് മറിച്ച പന്ത് നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പോയി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്റെ ജോര്‍ഗെ പെരേരയ്്ക്കും ലാല്ത്തംഗയ്ക്കും അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്്കോര്ബോര്ഡ് ശൂന്യം.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ലക്ഷ്യം കണ്ടു. ജോര്‍ഗെ പെരേരയാണ് സ്കോര്‍ ചെയ്തത്. അഡ്രിയാന്‍ ലൂണ നീട്ടിക്കൊടുത്ത പന്ത്് പെരേര ഗോള്‍ വലയിലേക്ക അടിച്ചുകയറ്റി 1-0. മൂന്ന്് മിനിറ്റുകള്‍ക്കുള്ളില്‍ പെരേര രണ്ടാം ഗോളും നേടി. പെരേരയുടെ ഹെഡ്ഡര്‍ ചെന്നൈയിന് ഗോളിയെ മറികടന്ന് വലയില്‍ കുരുങ്ങി 2-0. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോളും നേടി. ഫ്രീ കിക്കിലൂടെയാണ് ലൂണ ലക്ഷ്യം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: