ലില്ലി: ഇംഗ്ലീഷ് ചാനലില്‍ റഷ്യയുടെ ചരക്കുകപ്പല്‍ തടഞ്ഞ് ഫ്രാന്‍സ്. റഷ്യക്കെതിരായുള്ള ഉപരോധങ്ങളുടെ ഭാഗമായാണ് തടഞ്ഞതെന്ന് ഫ്രാന്‍സ് പറഞ്ഞു. പ്രതിരോധത്തിനായി ഉക്രൈന് ആയുധങ്ങള്‍ നല്‍കും. ഇക്കാര്യം ഫ്രാന്‍സിലെ രണ്ട് നിയമ നിര്‍മ്മാണ സമിതികളെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു.
300 ദശലക്ഷം യൂറോയുടെ അധിക ബജറ്റ് സഹായം ഫ്രാന്‍സ് ഉക്രൈന് നല്‍കുമെന്നും അവര്‍ക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികള്‍ നല്‍കുമെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. ഏതൊക്കെ തരത്തിലുള്ള പ്രതിരോധ ഉപകരണങ്ങളാണ് ഉക്രൈന് നല്‍കുകയെന്ന് ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല. ഫ്രാന്‍സ് മുമ്പ് ഉക്രൈനിന് ആയുധങ്ങള്‍ നല്‍കിയിട്ടില്ലെങ്കിലും മാനുഷിക സഹായവും ബജറ്റ് പിന്തുണയും നല്‍കിയിട്ടുണ്ട്.
ഫ്രഞ്ച് നേവല്‍ ഫോര്‍സ് കാറുകള്‍ നിറച്ച റഷ്യയുടെ ചരക്കുകപ്പല്‍ തടഞ്ഞതായി അറിയിച്ചു. റൂയനില്‍ നിന്ന് പുറപ്പെട്ട കപ്പലിനെ ബൊലോണ്സുര്മെര് തുറമുഖത്തേക്ക് കൊണ്ടുപോയതായി ഫ്രഞ്ച് നാവിക സേന അറിയിച്ചു. മോസ്കോയ്ക്ക് എതിരായ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ കപ്പലാണിതെന്ന് പ്രാധമിക നിഗമനം. ഉക്രൈന് അധിനിവേശത്തിന് റഷ്യയെ ശിക്ഷിക്കുന്നതിനായി റഷ്യന്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും എതിരെ യൂറോപ്യന്‍ യൂണിയന് വ്യാഴാഴ്ച ഉപരോധം സ്വീകരിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
റഷ്യന്‍ സൈനികര്‍ക്കെതിരെ ആയുധമെടുക്കാന്‍ പൗരന്മാരോട് ഉക്രൈനിയന്‍ പ്രസിഡന്റ് വഌദ്മിര്‍ സെലന്‍സ്കി അഭ്യര്‍ത്ഥിച്ചിരുന്നു. ജനവാസ കേന്ദ്രങ്ങളില്‍ റഷ്യ ബോംബാക്രമണം നടത്തുകയാണെന്ന് ഉക്രൈന് പ്രസിഡന്റ് വഌദ്മിര്‍ സെലന്‍സ്കി വ്യക്തമാക്കി. ജനങ്ങളെ കൊന്നൊടുക്കുന്ന റഷ്യന്‍ നീക്കത്തിനെതിരെ ലോക ജനത രംഗത്തിറങ്ങണമെന്നും ഈ സമയമെങ്കിലും യൂറോപ്യന്‍ യൂണിയനില്‍ തങ്ങളെ അംഗമാക്കണമെന്നും ഉക്രൈന് പ്രസിഡന്റ് ആവശ്യപ്പെട്ടു. മൂന്നാം ദിവസവും ഉക്രൈനില്‍ റഷ്യന്‍ ആക്രമണം ശക്തമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: