ചെന്നൈ: വിശാല ചെന്നൈ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ വിജയം നേടുമ്പോള്‍ ഉമ ആനന്ദന്റെ ഇടതുപക്ഷ വിരുദ്ധ, ഇ.വി. രാമസ്വാമി വിരുദ്ധ നിലപാടിന്റെ, , നിര്‍ഭയ ഹിന്ദു അനുകൂല നിലപാടിന്റെ വിജയം കൂടിയാണത്. ആദ്യമായാണ് ചെന്നൈ തദ്ദേശസ്ഥാപനത്തില്‍ ബിജെപിയും ഹിന്ദു രാഷ്ട്രീയവും വെന്നിക്കൊടി പാറിക്കുന്നത്. ഇതോടെ ഇവി രാമസ്വാമി നായക്കരുടെ രാഷ്ട്രീയത്തിന് മീതെ ചോള, പാണ്ഡ്യ, തിരുവള്ളുവര്‍, സുബ്രഹ്മണ്യഭാരതി രാഷ്ടീയത്തിന്റെ വിജയം കൂടിയാണ് ചെന്നൈ കണ്ടത്.
ഹിന്ദുവിരുദ്ധ, ബ്രഹ്മണ വിരുദ്ധമായ ഇ.വി. രാമസ്വാമി നായ്ക്കരുടെ രാഷ്ട്രീയം ദശകങ്ങളായി ആധിപത്യം നേടിയ ചെന്നൈയില്‍ ഉമ ആനന്ദന്റെ മിന്നും ജയം വലിയൊരു മാറ്റത്തിന്റെ കാഹളമാണ്. കന്യാകുമാരിയില്‍ പഴയ ബിജെപി പടക്കുതിരയായ പൊന്‍രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ബിജെപി ഈ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയിരുന്നു. ഇക്കുറി തദ്ദേശഭരണ സ്ഥാപനതെരഞ്ഞെടുപ്പില്‍ ബിജെപി ഡിഎംകെയ്ക്കും എ ഐഎ ഡിഎംകെയ്ക്കും പിന്നില്‍ തമിഴ്നാട്ടില്‍ മൂന്നാം സ്ഥാനത്തെത്തി എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. അതും കോണ്‍ഗ്രസുള്‍പ്പെടെയുള്ള ഒരു പിടി പാര്‍ട്ടികളെ പിന്തുള്ളിയാണ് ഈ വിജയം എന്നു കൂടി ഓര്‍ക്കുക.
മാമ്പലം ചെന്നൈ കോര്‍പറേഷനിലെ 134ാം വാര്‍ഡിലാണ് ഉമ ആനന്ദന് വിജയം നേടിയത്. ഇവിടെ 2000ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ ആനന്ദന് വിജയിച്ചത്. ബിജെപിക്ക് വേണ്ടി ഇവര്‍ 5635 വോട്ടുകള്‍ നേടി. ഡിഎംകെയും കോണ്‍ഗ്രസും മറ്റ് 11 പാര്‍ട്ടികളും ചേര്‍ന്ന സഖ്യകക്ഷിക്ക് ആകെ ലഭിച്ചത് 3503 വോട്ടുകള്‍ മാത്രമാണ്. എ ഐഎ ഡിഎംകെ ആകട്ടെ 2655 വോട്ടുകളും നേടി. ഉമ ആനന്ദന് വെറും എട്ട് വോട്ടുകള്‍ മാത്രം നേടിയെന്നായിരുന്നു ഡിഎംകെയുടെ ഐടി സെല്‍ മേധാവി ടിആര്‍ബി രാജ കള്ളപ്രചാരണം അഴിച്ചുവിട്ടത്.
ആരാണ് ഉമ ആനന്ദന്?
ചെന്നൈയിലെ ക്വീന്‍സ് മേരി കോളെജില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഉമ ആനന്ദന് 1980ല്‍ അപ്പോള്‍ ചിറകുമുളച്ചു പൊന്തുന്ന ബിജെപി വനിതാ വിംഗില്‍ അംഗമായിരുന്നു. അവരുടെ കര്‍ശനമായ ബൗദ്ധിക വിശകലനത്തിന്റെ പേരിലും കരുത്തുറ്റ പ്രസംഗത്തിന്റെ പേരിലും തമിഴ് ചരിത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും ഉള്ള അഗാധ പാണ്ഡിത്യത്തിന്റെ പേരിലും അന്നേ അറിയപ്പെടുന്ന വ്യക്തിയായിരുന്നു ഉമ ആനന്ദന്.
കാഞ്ചി ശങ്കരാചാര്യ സ്വാമികള്‍ക്കായി ജയലളിതയ്ക്കെതിരെ സമരം ചെയ്ത നേതാവ്
അങ്ങേയറ്റത്തെ ഗൂഡാലോചനയുടെ ഭാഗമായി കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സ്വാമികള്‍ക്കെതിരെ കേസ് കൊണ്ട് വന്ന് 2500 വര്‍ഷത്തെ പാരമ്പര്യമുള്ള കാഞ്ചി കാമകോടി പീഠത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ സമരം ചെയ്തതാണ് ഇവരുടെ ജീവിതത്തില്‍ വഴിത്തിരവായത്. 2004ല്‍ ആയിരുന്നു ഈ കേസ്. ഇതോടെ ഹിന്ദു പ്രവര്‍ത്തകയായ ഉമ ആനന്ദന് ധര്‍മ്മം സംസ്ഥാപനത്തിനായി പൊരുതുന്ന വ്യക്തിയായി അറിയപ്പെടാന്‍ തുടങ്ങി. കാഞ്ചി കാമകോടി സ്വാമിയെ അറസ്റ്റ് ചെയ്യാനുള്ള രാഷ്ട്രീയപ്രേരിതമായ കേസിനെതിരായ സമരത്തില്‍ ഉമ ആനന്ദന് മുന്നില്‍ നിലകൊണ്ടു. അന്ന് ജയലളിതയുടെ നേതൃത്വത്തിലായിരുന്നു എ ഐ എഡിഎംകെ കോണ്‍ഗ്രസിന്റെയും ഡിഎംകെയുടെയും ഇടതുപാര്‍ട്ടികളുടെയും സഹായത്തോടെ സ്വാമിക്കെതിരെ നീങ്ങിയത്. തമിഴ്നാട്ടില്‍ നടക്കുന്ന മതപരിവര്‍ത്തനത്തിനെതിരെ ശക്തമായ നിലപാടെടുത്തതിനാണ് സ്വാമിയെ അവസാനിപ്പിക്കാനുള്ള ഈ രാഷ്ട്രീയ ഗൂഢാലോചന നടന്നത്.
ക്രിസ്ത്യന്‍ മതപരിവര്‍ത്തന വാദികളെ വീട്ടിലടച്ചിട്ട് പൊലീസ് ഏല്പിച്ച തന്റേടം
2006ല്‍ ഉമ ആനന്ദന്റെ നുങ്കമ്പാക്കത്തെ വീട്ടില്‍ പൊങ്കല്‍ സമയത്ത് എത്തിയ മതപരിവര്‍ത്തന മാഫിയ എങ്ങിനെ പ്രാര്‍ത്ഥിക്കണമെന്ന് അവര്‍ക്ക് ഉപദേശം നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. അന്ന് പൊങ്കല്‍ നാളില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ക്രിസ്തുമതത്തിലേക്ക് ആളുകളെ മതപരിവര്‍ത്തനം ചെയ്യാന്‍ പ്രവര്‍ത്തിക്കുന്ന 50 പേരടങ്ങുന്ന സംഘം നുങ്കമ്പാക്കത്തെ കോളനിയില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. ഇവര്‍ മുസ്ലിം കൂടുംബങ്ങളെ ഒഴിവാക്കി, ഹിന്ദു കുടുംബങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
ഉമ ആനന്ദന് അന്ന് തന്റെ വീട്ടിലെത്തിയ ക്രിസ്തീയ മതപരിവര്‍ത്തന വാദികളെ ഒരു മുറിക്കുള്ളില്‍ അടച്ചുപൂട്ടി പൊലീസിനെ വിളിച്ചു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചുകൊണ്ടുള്ള ഈ മതപരിവര്‍ത്തന ബിസിനസിനെതിരെ ശക്തമായി നിലകൊണ്ടു. ക്രിസ്തീയ മതപരിവര്‍ത്തന വാദികളായ 30-40 പേര് ഉമ ആനന്ദനെ ഭീഷണിപ്പെടുത്തി. എന്നാല്‍ ഇവരുടെ ഭീഷണികള്‍ക്ക് കീഴ്പ്പെടാതെ മുറിക്കുള്ളില്‍ പൂട്ടിയിട്ട മുഴുവന്‍ പേരെയും ഉമ ആനന്ദന് പൊലീസില്‍ ഏല്പിച്ചു. ഹിന്ദു വികാരം വ്രണപ്പെടുത്തുന്നു, പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നു എന്നിങ്ങനെയുള്ള പരാതികളുടെ പേരില്‍ പൊലീസ് അന്ന് അവര്‍ക്കെതിരെ കേസെടുത്തു.
ചിദംബരം നടരാജക്ഷേത്രത്തെ തമിഴ്നാട് സര്‍ക്കാരില്‍ നിന്നും നിയമയുദ്ധത്തില്‍ പിടിച്ചുവാങ്ങിയ മിടുക്ക്
2007ല്‍ തമിഴ്നാട് സര്‍ക്കാര്‍ ചിദംബരത്തെ നടരാജ ക്ഷേത്രം നിയമവിരുദ്ധമായി ഏറ്റെടുത്തപ്പോള്‍ ഉമ ആനന്ദനും ക്ഷേത്രത്തിന് വേണ്ടി നിലകൊള്ളുന്ന അവരുടെ സുഹൃത്തായ ടിആര്‍ രമേഷും ചേര്‍ന്ന് സുപ്രീംകോടതിയില്‍ ഡോ. സുബ്രഹ്മണ്യം സ്വാമിയോട് കേസ് ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിച്ചു. 2014ല്‍ ചിദംബരം കേസില്‍ ഡോ. സുബ്രഹ്മണ്യം സ്വാമിയുടെ വാദത്തിന്റെ ഭാഗമായി ചിദംബരം ക്ഷേത്രത്തിന് അനുകൂലമായ വിധിയുണ്ടായി. അതോടെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും ക്ഷേത്രങ്ങള്‍ ചങ്ങല പൊട്ടിക്കുന്നതിന് തുടക്കമായി.
2007ല്‍ ക്ഷേത്ര ആരാധന സൊസൈറ്റി ഉണ്ടാക്കിയപ്പോള്‍ ടി.ആര്. രമേഷ് പ്രസിഡന്റും ഉമ ആനന്ദന് വൈസ് പ്രസിഡന്റുമായി. ക്ഷേത്രങ്ങളെ സംരക്ഷിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുക, ക്ഷേത്ര നടത്തിപ്പ് ഹിന്ദു ഭക്തര്‍ക്ക് നല്‍കുക, ആഗമ ശാസ്ത്രത്തെ സംരക്ഷിക്കുക തുടങ്ങിയ ദൗത്യങ്ങളാണ് ഈ സംഘടന ഏറ്റെടുത്തത്. തമിഴ്നാട് സര്‍ക്കാരിന്റെ കീഴിലുള്ള 44,000 ക്ഷേത്രങ്ങളുടെ സ്ഥിതിയെപ്പറ്റി ഈ സംഘടന ഒരു വിപുലമായ സര്‍വ്വേ നടത്തി.
ക്ഷേത്രങ്ങള്‍ അനധികൃതമായി ഏറ്റെടുക്കലിനെതിരെ ഉമ ആനന്ദന്റെ നേതൃത്വത്തില്‍ നിയമയുദ്ധം നടത്തി. ക്ഷേത്ര ഫണ്ട് ദുരുപയോഗം ചെയ്യുന്നതിനെതിരെയും തമിഴ്നാട് സര്‍ക്കാരിന്റെ ക്ഷേത്രച്ചുമതല വഹിക്കുന്ന ഹിന്ദു റിലിജ്യസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്സ് (എച്ച്ആര്‍ ആന്റ് സിഇ) എന്ന വകുപ്പിനെതിരെ മദ്രാസ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സമരം ചെയ്തു.
പ്രാചീന സമ്പ്രദായങ്ങള്‍ നിലനില്‍ക്കുന്ന ക്ഷേത്രങ്ങളില്‍ അര്ചകരെ നിയമിക്കാനുള്ള എച്ച്ആര്‍ ആന്റ് സിഇയുടെ തീരുമാനം ആഗമ ശാസ്ത്രത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഉമാ ആനന്ദന് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാര്‍ ക്ഷേത്രത്തിലെ 2000 കിലോഗ്രാം ക്ഷേത്രസ്വര്‍ണ്ണം കൊള്ളയടിക്കാനുള്ള ശ്രമത്തിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ്. ഇതിന് പിന്നീല് ക്ഷേത്ര വര്‍ഷിപ്പേഴ്സ് സൊസൈറ്റിയുടെ ക്ഷേത്രത്തിനായി നിലകൊള്ളുന്ന ഒട്ടേറെ പ്രവര്‍ത്തകരുമുണ്ട്.
കരുത്തുറ്റ തീപ്പൊരി പ്രാസംഗിക, പ്രതിബദ്ധതയുള്ള ഹിന്ദു പ്രവര്‍ത്തക
ഇവി രാമസ്വാമി നായക്കനാരുടെ ഭാരത വിരുദ്ധ, ക്ഷേത്രവിരുദ്ധ പ്രവര്‍ത്തനങ്ങളെ തുറന്നുകാണിക്കുന്ന ഉമ ആനന്ദന്റെ പ്രസംഗം ഏറെ പ്രശ്സ്തം. ഇ.വി. രാമസ്വാമി നായ്ക്കനാരുടെ ദളിത് സ്ത്രീ വിരുദ്ധ നിലപാടിനെയും ഇവര്‍ പ്രസംഗത്തില്‍ എതിര്‍ക്കുന്നു. ദത്തെടുത്ത സ്വന്തം മകളെ വിവാഹം ചെയ്ത അദ്ദേഹത്തിന്റെ നീചമായ പ്രവര്‍ത്തിയെയും ഇവര്‍ പ്രസംഗത്തില്‍ ശരവ്യമാക്കാറുണ്ട്. ഗാന്ധിയുടെ ജിഹാദി പ്രീണന നയങ്ങളെയും അതുവഴി ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ കൊന്നൊടുക്കപ്പെട്ട സ്ഥിതിവിശേഷത്തെയും കുറിച്ചും ഉമ ആനന്ദന് പ്രസംഗിക്കാറുണ്ട്. ഗാന്ധിജിയ്ക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഉമ ആനന്ദനെതിരെ വ്യാജപ്രചാരണങ്ങള്‍ ദ്രാവിഡ പാര്‍ട്ടികളും ഇടത് കമ്മ്യൂണിസ്റ്റുകളും ക്രിസ്ത്യന്‍ ലോബിയും അഴിച്ചുവിട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇതൊന്നും ഏറ്റില്ല.
എച്ച് രാജയും ഇന്ദു മക്കള്‍ കക്ഷി നേതാവ് അര്ജുന് സമ്പത്തും കഴിഞ്ഞാല്‍ ഒരു പക്ഷെ നിര്‍ഭയം ഹിന്ദുത്വത്തെക്കുറിച്ച് പ്രസംഗിക്കുന്ന തമിഴ്നാടിലെ ബിജെപി നേതാവാണ് ഉമ ആനന്ദന്. എച്ച്. രാജയും പ്രമുഖ ഹിന്ദു മുന്നണി നേതാവ് ഒമംപുലിയൂര് ജയരാമനുമാണ് ഉമ ആനന്ദനെ വളര്‍ത്തിയ ഗുരുതുല്യര്‍.
സ്റ്റാലിനെതിരെ സമരം
ഗണേശ ചുതുര്ത്ഥിയോടനുബന്ധിച്ചുള്ള പൊതു ആഘോഷം നിരോധിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി സ്റ്റാലിന്റെ ഉത്തരവിനെതിരെ ഇക്കഴിഞ സെപ്തംബറില്‍ ഹിന്ദുമുന്നണിയുടെ പേരില്‍ നിരാഹാരം നടത്തിയ നേതാവാണ് ഉമ ആനന്ദന്. അന്ന് ഇവര്‍ നടത്തിയ തീപ്പൊരി പ്രസംഗം വൈറലായി. ആ പ്രസംഗം യൂട്യൂബില്‍ രണ്ട് ലക്ഷം പേരാണ് കണ്ടത്. തമിഴ്നാട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ ഉമാ ആനന്ദന്റെ കഴിവുകളെ അങ്ങേയറ്റം പാര്‍ട്ടിക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നു.
ക്ഷേത്രത്തിന് വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലപാട് എടുക്കുന്നതിനാല്‍ ഉമ ആനന്ദന് വധഭീഷണികളും നേരിടേണ്ടി വരുന്നു. ഒരിയ്ക്കല്‍ ഇവരുടെ വീട് ദ്രാവിഡ പാര്‍ട്ടി ഗുണ്ടകള്‍ വളഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവര്‍ ബ്രാഹ്മണ കുടുംബത്തില്‍ നിന്നുള്ളവരായതിനാല്‍ ഇവര്‍ക്കെതിരെ എളുപ്പത്തില്‍ ആളുകളെ അണിനിരത്തുന്നതില്‍ ദ്രാവിഡ പാര്‍ട്ടികള്‍ വിജയിക്കുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥകളെ വെല്ലുവിളിച്ച് ഉമ ആനന്ദന് കൂസാതെ നിലകൊള്ളുന്നു. ചെന്നൈ കോര്‍പറേഷനിലേക്കുള്ള ഇവരുടെ വിജയം ഈ സന്ധിയില്ലാ സമരത്തിന്റെ വിജയം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: