കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരണപ്പെട്ട കൊവിഡ് പോരാളികളുടെ കുട്ടികള്‍ക്കായി കേന്ദ്ര പൂളില്‍ അനുവദിച്ച 5 എംബിബിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ/ഹെല്‍ത്ത് സര്‍വീസ് ഡയറ്കടറേറ്റ് മുഖാന്തിരം മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി അപേക്ഷകള്‍ ക്ഷണിച്ചു.
സീറ്റ് യുഡി 2021 ല്‍ യോഗ്യത നേടിയവരെയാണ് പരിഗണിക്കുക. ഇത് സംബന്ധിച്ച വിജ്ഞാപനം, മാതൃകാ അപേക്ഷാ ഫോറം എന്നിവ www.mcc.nic.in ല്‍ ലഭ്യമാകും. കൊവിഡ് പോരാളികളുടെ നിര്വചനത്തില്പ്പെടുന്നവരുടെ യോഗ്യരായ കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഇതിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ടാവും.
ഓള് ഇന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിഎച്ച്ഡി; ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 15 നകം
ദല്‍ഹി വാഴ്സിറ്റിയുടെ കീഴിലുള്ള ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എഐഐഎ) 2022-23 വര്‍ഷത്തെ പിഎച്ച്ഡി ഡിഗ്രി പ്രവേശനത്തിന് മാര്‍ച്ച് 15 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും.
പിഎച്ച്ഡി ബുള്ളറ്റിനും പ്രവേശന വിജ്ഞാപനവും www.aiia.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം അപേക്ഷിക്കാം. പിഎച്ച്ഡി എന്‍ട്രന്‍സ് ടെസ്റ്റ് ഏപ്രില്‍ 3 ന് നടത്തും. കൂടുതല്‍ വിവരങ്ങള്‍ പിഎച്ച്ഡി ബുള്ളറ്റിനിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: