കേന്ദ്ര സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള കല്പിത സര്‍വ്വകലാശാലയായ മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസ് 2022-23 അദ്ധ്യയനവര്‍ഷം നടത്തുന്ന ഇനിപറയുന്ന കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
* എംഎ/എംഎസ്സി പോപ്പുലേഷന്‍ സ്റ്റഡീസ്- സീറ്റുകള്‍-55, ഫെലോഷിപ്പ് പ്രതിമാസം-5000 രൂപ. കോഴ്സ് കാലാവധി രണ്ട് വര്‍ഷം. യോഗ്യത-ഏതെങ്കിലും വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബാച്ചിലേഴ്സ് ബിരുദം. പ്രായപരിധി 25 വയസ്.
* എംഎസ്സി-ബയോസ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഡീമോഗ്രാഫി (എംബിഡി), രണ്ട് വര്‍ഷം, സീറ്റുകള്‍- 55, പ്രതിമാസ ഫെല്ലോഷിപ്പ് 5000 രൂപ. യോഗ്യത. ബിഎ/ ബിഎസ്സി-ബയോസ്റ്റാറ്റിസ്റ്റിക്സ്/ ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കില്‍ മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് രണ്ട് പേപ്പറില്‍ കുറയാതെ പഠിച്ച് ബിഎ/ ബിഎസ്സി ബിരുദം 55% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം പ്രായപരിധി 25 വയസ്.
* മാസ്റ്റര്‍ ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസ് (എംപിഎസ്), ഒരു വര്‍ഷം, സീറ്റുകള്‍-55, പ്രതിമാസ ഫെലോഷിപ്പ് 5000 രൂപ. യോഗ്യത-55% മാര്‍ക്കില്‍ കുറയാതെ എംഎ/എംഎസ്സി, (ആന്ത്രോപ്പോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ്, ഡവലപ്മെന്റ് സ്റ്റഡീസ്, ഇക്കണോമിക്സ്, ബയോഗ്രഫി, ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, പോപ്പുലേഷന്‍ സ്റ്റഡിസ്, പെളിറ്റിക്കല്‍ സയന്‍സ്, പോപ്പുലേഷന്‍ എഡ്യൂക്കേഷന്‍, സൈക്കോളജി, റൂറല്‍ ഡവലപ്മെന്റ്, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, പ്രായപരിധി 28 വയസ്.
മേല്‍പ്പറഞ്ഞ എല്ലാ കോഴ്സുകള്‍ക്കും സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാ പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്ക് മതി. പൊതു ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്. മെയ് ഒന്നിന് ദേശീയതലത്തില്‍ പ്രവേശന പരീക്ഷ നടത്തും.
* പിഎച്ച്ഡി- പോപ്പുലേഷന്‍ സ്റ്റഡീസ്/ബയോസ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഡിമോഗ്രാഫി, കാലാവധി 4-6 വര്‍ഷം. യോഗ്യത-പോപ്പുലേഷന്‍ സ്റ്റഡീസില്‍ എംഎ/എംഎസ്സി/എംപിഎസ്/എംഎസ്സി ബയോസ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഡിമോഗ്രാഫി 55% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. പോപ്പുലേഷന്‍ സ്റ്റഡീസ്/ഡിമോഗ്രാഫി/ബയോസ്റ്റാറ്റിസ്റ്റിക്സ്/ ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി ഏതെങ്കിലും ഡിസിപ്ലിനില്‍ മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കില്‍ എംഎഫില്‍ (പോപ്പുലേഷന്‍ സ്റ്റഡീസ്/ഡിമോഗ്രഫി/ ബയോസ്റ്റാറ്റിസ്റ്റിക്സ് & ഡിമോഗ്രാഫി) 55% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിട്ടുള്ളവരെയും പരിഗണിക്കും.
പ്രായപരിധി 30 വയസ്സ്. ഓണ്‍ലൈന്‍ എന്‍ട്രന്‍സ് ടെസ്റ്റ്, പ്രൊപ്പോസല്‍ റൈറ്റിങ് പേഴ്സണല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്.
പാര്‍ടൈം പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറല്‍ പ്രോഗ്രാമുകളിലും പ്രവേശനമുണ്ട്. പ്രവേശന വിജ്ഞാപനം, അഡ്മിഷന് ബുള്ളറ്റിന് എന്നിവ www.iipsindia.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം ഓണ്‍ലൈനായി മാര്‍ച്ച് 30 നകം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ ഫീസ് ജനറല്‍-1000 രൂപ, ഒബിസി നോണ്‍ ക്രീമിലെയര്‍-500 രൂപ, എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 250 രൂപ. പ്രവേശന പരീക്ഷ മേയ് ഒന്നിന് ദേശീയതലത്തില്‍ നടത്തും. കൂടുതല്‍വിവരങ്ങള്‍ അഡ്മിഷന് ബുള്ളറ്റിനിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: