കൊച്ചി: വാഹനപ്രേമികളുടെ ഇഷ്ട ബ്രാന്‍ഡും ഐക്കോണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്, ഇന്ത്യന്‍ നിര്‍മിതമായ ഏറ്റവും പുതിയ പ്രീമിയം എസ്യുവി മോഡലുകള്‍ അവതരിപ്പിക്കുന്നു. ജീപ്പിന്റെ സെവന് സീറ്റര്‍ എസ്യുവിയുടെ പേര് ജീപ്പ് ഇന്ത്യ ഈയിടെ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ഏറെ സ്വീകാര്യത നേടിയ ബ്രാന്‍ഡ് ഈ വര്‍ഷം ഏറ്റവും പുതിയ മോഡലുകളായ ജീപ്പ് മെറിഡിയന്, ഗ്രാന്‍ഡ് ചെറോക്കി എന്നീ അത്യാധുനിക സംവിധാനങ്ങളോടെ പുറത്തിറങ്ങുന്ന വാഹനങ്ങളുടെ അവതരണവും ജീപ്പ് കോമ്പസ് ട്രെയില്‍ഹോക്കിന്റെ തിരിച്ചുവരവും സ്ഥിരീകരിച്ചു. ഇന്ത്യന്‍ വിപണിയില്‍ ബ്രാന്‍ഡ് ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണിത്.
ഈ വര്‍ഷം അവസാനത്തോടെ നാല് നെയിംപ്ലേറ്റുകളുടെ ഒരു പോര്‍ട്ട്ഫോളിയോ വാഗ്ദാനം ചെയ്യും, ഇവയെല്ലാം പ്രാദേശികമായി നിര്‍മ്മിക്കുകയോ അസംബിള്‍ ചെയ്യുകയോ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: