‘ചിന്ന രാജ’ സങ്കട താരാട്ടുമായി അട്ടപ്പാടി മധുവിന്റെ നാലാം ചരമ വാര്‍ഷികദിനത്തില്‍ ‘ആദിവാസി’യിലെ ആദ്യ പാട്ട് റിലീസായി. ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിടെ എടുത്ത സെല്‍ഫിയുമായിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നു. ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ ആദിവാസി ഏരിസിന്റെ ബാനറില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹന്‍ റോയ് നിര്‍മ്മിക്കുന്നു. ശരത് അപ്പാനി പ്രധാന വേഷത്തില്‍ അഭിനയിച്ച ഈ സിനിമ കഥയെഴുതി സംവിധാനം ചെയ്തത് വിജീഷ് മണിയാണ് .
മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനില്‍ക്കെയാണ് പോസ്റ്റര്‍ റിലീസ് ആയത്.
ചിത്രത്തില്‍ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രന് മാരി, വിയാന്‍, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി., പ്രകാശ് വാടിക്കല്‍, റോജി പി. കുര്യന്, വടികയമ്മ, ശ്രീകുട്ടി, അമൃത, മാസ്റ്റര്‍ മണികണ്ഠന്, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഹൗസ്- അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ്, ഛായാഗ്രഹണം- പി. മുരുകേശ്, സംഗീതം- രതീഷ് വേഗ, എഡിറ്റിങ്- ബി. ലെനിന്, സൗണ്ട് ഡിസൈന്‍- ഗണേഷ് മാരാര്‍, സംഭാഷണം- ഗാനരചന- ചന്ദ്രന് മാരി, പിആര്‍ഒ- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: