Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈനിനെതിരെ റഷ്യന്‍ സൈനിക നീക്കം: റഷ്യയുടെ നടപടി തീക്കളിയാണെന്ന് മുന്നറിയിപ്പുമായി ലോകരാഷ്‌ട്രങ്ങള്‍, അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നു

റഷ്യക്ക് എതിരെ കടുത്ത ഉപരോധ നടപടികള്‍ക്ക് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തുടക്കമിട്ടു. യുദ്ധഭീതി മുറുകുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള കൂറ്റന്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയായ നോര്‍ഡ് സ്ട്രീം ടൂ നിര്‍ത്തിവെക്കാന്‍ ജര്‍മ്മനി തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2022, 11:37 am IST
in World

മോസ്‌കോ :  ഉക്രൈനിനെതിരെ റഷ്യ സൈനിക നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഉക്രൈനില്‍ നിന്ന് വിഘടിച്ചു നില്‍ക്കുന്ന രണ്ട് പ്രവിശ്യകളെ ലക്ഷ്യമിട്ടാണ് റഷ്യ നീക്കം നടത്തുന്നത്. ഇവിടെ റഷ്യന്‍ ഷെല്ലുകള്‍ പതിച്ചതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ടാങ്കുകള്‍ അടക്കം വന്‍ സന്നാഹങ്ങളുമായാണ് റഷ്യ ഉക്രൈന്‍ വിമത പ്രവിശ്യന്‍ അതിര്‍ത്തി കടന്നത്.  

രാജ്യത്തോടായി നടത്തിയ ടെലിവിഷന്‍ അഭിസംബോധനയില്‍ ആണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ സൈനിക നീക്കം പ്രഖ്യാപിച്ചത്. റഷ്യന്‍ അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള പ്രവിശ്യകളിലേക്ക് സൈന്യത്തെ അയയ്‌ക്കുന്നത് അവിടങ്ങളില്‍ സമാധാനം ഉറപ്പിക്കാനാണ് എന്ന് പുടിന്‍ അവകാശപ്പെട്ടു. റഷ്യന്‍ പിന്തുണയുള്ള വിമതരുടെ ആക്രമണത്തില്‍ കഴിഞ 24 മണിക്കൂറിനിടെ രണ്ടു സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഉക്രൈന്‍ അറിയിച്ചു. 12 പേര്‍ക്ക് പരിക്കേറ്റെന്നും അറിയിച്ചിട്ടുണ്ട്.  

ഉകൈനിന് നേരെ നീക്കം ആരംഭിച്ചതില്‍ യുഎസും യൂറോപ്യന്‍ യൂണിയനും കടുത്ത എതിര്‍പ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. റഷ്യയുടെ ഈ നടപടി തീക്കളിയാണെന്ന് ലോകരാഷ്‌ട്രങ്ങള്‍ താക്കീത് നല്‍കിയിട്ടുണ്ട്. കൂടാതെ റഷ്യക്ക് എതിരെ കടുത്ത ഉപരോധ നടപടികള്‍ക്ക് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തുടക്കമിട്ടു. യുദ്ധഭീതി മുറുകുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള കൂറ്റന്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയായ നോര്‍ഡ് സ്ട്രീം ടൂ നിര്‍ത്തിവെക്കാന്‍ ജര്‍മ്മനി തീരുമാനിച്ചു.  

അതേസമയം താനായിരുന്നു അധികാരത്തിലെങ്കില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ യുക്രൈനോട് ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉക്രൈനിലെ രണ്ട് വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചതിലൂടെ ബുദ്ധിപരമായ നീക്കമാണ് പുതിന്‍ നടത്തിയിരിക്കുന്നത്. ഇന്ധനവില കുതിച്ചുയരുന്നതിന് ഇത് കാരണമാകും. കൂടുതല്‍ കൂടുതല്‍ സമ്പന്നനാകുക എന്ന പുതിന്റെ ആഗ്രഹം തന്നെയാണ് ഇതിലൂടെ നിറവേറപ്പെടുകയെന്നും ട്രംപ് റേഡിയോയ്‌ക്കു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

എന്നാല്‍ റഷ്യയുടെ ഈ കുതന്ത്രത്തോട് ജോ ബൈഡന്‍ സര്‍ക്കാര്‍ ദുര്‍ബലമായാണ് പ്രതികരിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി. പുടിനെ തനിക്ക് നന്നായി അറിയാം. താനായിരുന്നു അമേരിക്കയില്‍ അധികാരത്തിലെങ്കില്‍ ഒരു കാരണവശാലും ഇങ്ങനെ ചെയ്യാന്‍ പുടിന്‍ മുതിരുകയില്ലായിരുന്നെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.  

ഉക്രൈന്‍ – റഷ്യ യുദ്ധം ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നു. എണ്ണയുടെ വില ബാരലിന് 100 ഡോളറിലേക്കാണ് കുതിക്കുന്നത്. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

യുക്രൈനിലെ കിഴക്കന്‍ മേഖലയിലേക്ക് റഷ്യ സൈന്യത്തെ അയച്ചതിന് ശേഷമാണ് അന്താരാഷ്‌ട്ര വിപണയില്‍ എണ്ണയുടെ വില ഇത്രയും ഉയര്‍ന്നത്. റഷ്യയില്‍ ചെറിയ തോതില്‍ മാത്രമാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലെ മൊത്തം ഇറക്കുമതിയുടെ ഒരു ശതമാനം മാത്രമാണ് റഷ്യയില്‍ നിന്ന് ഇറക്കുന്നത്. എന്നാല്‍ ആഗോള തലത്തിലെ എണ്ണ വിലയുടെ ഉയര്‍ച്ച ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയില്‍ ചലനമുണ്ടാക്കിയിട്ടില്ല.

Tags: റഷ്യUkraineയുഎസ്joe biden
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

World

ഇറാനെ പൂട്ടാൻ ഗൾഫ് രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഉക്രെയ്ൻ ; ജിസിസിയിൽ സൈനിക വിദഗ്ധരെ വിന്യസിക്കുമെന്ന് വോളോഡിമർ സെലെൻസ്‌കി

പുതിയ വാര്‍ത്തകള്‍

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

ഗുരുവില്ലാതെ ഉപനിഷത്ത് പഠിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ?

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

എല്ലാവരും ആഗ്രഹിക്കുന്നത് മോക്ഷം;മോക്ഷത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നത് ഇങ്ങിനെയാണ്

ആണവ ഭീഷണി ഇല്ലാതാക്കണം : ഇറാനെതിരെ ശക്തമായി പ്രതികരിച്ച് നെതന്യാഹു 

വയോജന ക്ഷേമ വകുപ്പ് സി.പി. ജോണിന് നല്‍കിയേക്കും

കശ്മീരിലെ പ്രാന്തപ്രദേശത്തുള്ള ഇന്ദിരാനഗറിലെ ഒരു മയക്കമരുന്ന് ഇടനിലക്കാരന്‍റെ ടെറസ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു. ഇതുപോലെ 81 വീടുകളാണ് കേന്ദ്രം തകര്‍ത്തത്.

ജമ്മു കശ്മീരില്‍ മയക്കമരുന്ന് രാജാക്കള്‍ പണിത 81 വീടുകൾ പൊളിച്ച് കേന്ദ്രം; മയക്കമരുന്ന് തടയാന്‍ 7,000 വനിതാ കമ്മിറ്റികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.