തിരുവനന്തപുരം: റേഷന്‍ കടകളിലെ പരിശോധന ഉറപ്പാക്കാന്‍ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ ചോദ്യോത്തരവേളയില്‍ നിയമസഭയെ അറിയിച്ചു. നിലവില്‍ റേഷന്‍ കടകളില്‍ പരിശോധന നടത്താന്‍ നിയോഗിക്കപ്പെട്ട റേഷനിംഗ് ഇന്‍സ്പെക്ടര്‍ യഥാസമയം കടകളില്‍ പരിശോധന നടത്തുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
റേഷന്‍ വിതരണത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനായി വാതില്‍പ്പടി സേവനം നടത്തുന്ന വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിനും മുഴുവന്‍ ഗോഡൗണുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചുവരികയാണ്. അടുത്ത അഞ്ചുവര്‍ഷത്തിനകം സംസ്ഥാനത്തെ മുഴുവന്‍ താലൂക്കുകളിലും പൊതുവിതരണ വകുപ്പിന്റെ ഉടമസ്ഥതയില്‍ ശാസ്ത്രീയ മാനദണ്ധങ്ങള്‍ അനുസരിച്ച് എന്‍എഫ്എസ്എ ഗോഡൗണുകള്‍ സ്ഥാപിക്കുന്ന കാര്യം ഭക്ഷ്യ വകുപ്പിന്റെ പരിഗണനയിലുണ്ട്. ഇതിന് പുറമെ മാഗ്നറ്റിക് ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ബാങ്കിംഗ്, ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാകാത്ത സ്ഥലങ്ങളിലെ 1000 റേഷന്‍ കടകള്‍ തെരഞ്ഞെടുത്ത് ചെറുകിട ബാങ്കിംഗ് സേവനങ്ങളും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിജിറ്റലായി നടത്താന്‍ കഴിയുന്ന സ്മാര്‍ട്ട് റേഷന്‍ കടകളായി മാറ്റുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് മന്ത്രി അറിയിച്ചു. മാര്‍ച്ച് മാസത്തോടെ സപ്ലൈകോയുടെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ ഡെലിവറി സാധ്യമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: