Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം; യഥാര്‍ത്ഥ പ്രതികളെ തൊടാതെ പോലീസ്, സംഘർഷത്തിന് നേതൃത്വം നൽകിയത് സിപിഎം-കോൺഗ്രസ് ജില്ലാ നേതാക്കൾ

സംഘര്‍ഷങ്ങള്‍ക്കെല്ലാം പരസ്യമായി നേതൃത്വം നല്‍കിയത് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റയും ജില്ലാ നേതാക്കളാണ്. ഇരു സംഘടനകളുടെയും പുറത്തു നിന്നെത്തിയ ഗൂണ്ടാ സംഘങ്ങളാണ് അക്രമം കാട്ടിയതെല്ലാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2022, 12:58 pm IST
inKollam

ശാസ്താംകോട്ട: ദേവസ്വം ബോര്‍ഡ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ പ്രതികളെ തൊടാതെ പോലീസ്. അറസ്റ്റ് നടക്കുന്നതായി പോലീസ് അവകാശപ്പെടുന്നെങ്കിലും കുറ്റക്കാര്‍ ഇപ്പോഴും സുരക്ഷിതരാണ്. ഇരുപതോളം പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരെല്ലാം കോളേജിലെ വിദ്യാര്‍ഥികളാണ്. കലാപങ്ങളുടെ സൂത്രധാരന്മാര്‍ അടക്കമുള്ള യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും സുരക്ഷിതരായി വിലസുകയാണ്.

സംഘര്‍ഷങ്ങള്‍ക്കെല്ലാം പരസ്യമായി നേതൃത്വം നല്‍കിയത് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റയും ജില്ലാ നേതാക്കളാണ്. ഇരു സംഘടനകളുടെയും പുറത്തു നിന്നെത്തിയ ഗൂണ്ടാ സംഘങ്ങളാണ് അക്രമം കാട്ടിയതെല്ലാം. ആഞ്ഞിലിമൂടിന് വടക്ക് ചിറ ഭാഗത്തുള്ള പാര്‍ട്ടി ക്രിമിനലുകളെ സിപിഎം രംഗത്തിറക്കിയപ്പോള്‍ അവരെ നേരിടാന്‍ കോണ്‍ഗ്രസുകള്‍ പോരുവഴി, മൈനാഗപ്പള്ളി പ്രദേശങ്ങളിലുള്ള എസ്ഡിപിഐ സംഘത്തിന്റെ സഹായം തേടി. തുടക്കത്തില്‍ പോലീസ് നിഷ്‌ക്രിയരായിരുന്നങ്കിലും സംഘര്‍ഷം കൈവിട്ടു പോകുന്ന ഘട്ടം എത്തിയപ്പോള്‍ പോലീസ് രംഗത്തിറങ്ങി. കൊല്ലം റൂറല്‍ എസ്പി കെ.ബി രവി ശാസ്താംകോട്ടയില്‍ കേന്ദ്രീകരിച്ച് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

എന്നാല്‍ സംഘര്‍ഷത്തിന്റെ പേരില്‍ നടത്തിയ അറസ്റ്റ് എല്ലാം കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു. ഇരു വിഭാഗത്തിലും പെട്ട കുഴപ്പക്കാരായ ക്രിമിനലുകളില്‍ ഒരാളെ പോലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാന്‍ പോലീസ് തയ്യാറായിട്ടില്ല. ഇതിനെല്ലാം നേതൃത്വം നല്‍കി ജനപ്രതിനിധികള്‍ അടക്കമുള്ള സിപിഎം, കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാന്‍ പോലും പോലിസ് വിളിപ്പിച്ചിട്ടില്ല.

സംഘര്‍ഷത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. കലാലയത്തെ സംഘര്‍ഷഭൂമിയാക്കിയ ക്രിമിനല്‍ സംഘത്തെയും മത തീവ്രവാദികളേയും അമര്‍ച്ച ചെയ്യാന്‍ പോലീസ് തയ്യാറാകത്തപക്ഷം തുടര്‍ന്നും വലിയ സംഘര്‍ഷങ്ങള്‍ക്കു വഴിയൊരുക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും നാട്ടുകാരും. സംഘര്‍ഷങ്ങളുടെ തുടക്കം ജംഗ്ഷന് വടക്കുള്ള ബാര്‍ ഹോട്ടലിലായിരുന്നു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാന്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് സംഘം ബാറില്‍ ഒത്തുകൂടി. പിന്നാലെ ബാറിലെത്തിയ ഡിവൈഎഫ്‌ഐ സംഘം ഇവരുമായി വാക്കേറ്റവും കയ്യാങ്കളിയുമായി. ഇരു കൂട്ടരും ബാറിന് മുന്നില്‍ ഏറ്റുമുട്ടുന്നതിനിടെ രണ്ട് കെസ്‌യുകാര്‍ക്കും ഒരു യൂത്ത് കോണ്‍ഗ്രസുകാരനും പരിക്കേറ്റു.

ഇതിന്റെ തുടര്‍ച്ചയായി അടുത്ത ദിവസം കോളേജില്‍ കോളേജില്‍ സംഘര്‍ഷം ഉടലെടുത്തു. എസ്എഫ്‌ഐ-കെഎസ്‌യു സംഘം അടി തുടങ്ങിയതോടെ പുറത്തു നിന്നും ക്രിമിനല്‍ സംഘം ഇരച്ചു കയറി കൂട്ടത്തല്ലായി.

Tags: KSUDevaswom BoardSFIsasthamkotta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

Kerala

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.