മാലി: സീഷെല്‍സിനെതിരെ 2-0 ന് വിജയിച്ച് അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച് സൗദി അറേബ്യയുടെ വനിതാ ദേശീയ ഫുട്ബോള്‍ ടീം. ടീമിന്റെ വിജയത്തില്‍ ഫുട്ബോള്‍ ഇതിഹാസം പെലെ അടക്കം പ്രമുഖര്‍ അഭിനന്ദിച്ചു. മാലിദ്വീപിലെ മാലെയിലെ ദേശീയ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, 14ാം മിനിറ്റില്‍ അല്‍ ബന്ദാരി മുബാറക്ക് സൗദി അറേബ്യയുടെ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടി. മറിയം അല്‍ തമീമി രണ്ടാം പകുതിയില്‍ നാല് മിനിറ്റിനുള്ളില്‍ പെനാല്‍റ്റി ഗോളാക്കി മാറ്റി.
സൗദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷനെയും അവരുടെ വനിതാ ദേശീയ ഫുട്ബോള്‍ ടീമിനെയും അവരുടെ ആദ്യത്തെ ഔദ്യോഗിക അന്താരാഷ്ട്ര മത്സര വിജയത്തേയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- മൂന്ന് തവണ ഫിഫ ലോകകപ്പ് ജേതാവായ പെലെ ട്വിറ്ററില്‍ കുറിച്ചു.
‘ഇന്ന് നിങ്ങള്‍ക്ക് മാത്രമല്ല, ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവര്ക്കും ഒരു ചരിത്ര ദിനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത ഘട്ടത്തില്‍ സൗദി അറേബ്യ വ്യാഴാഴ്ച ആതിഥേയരായ മാലിദ്വീപിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: