അഹമ്മദാബാദ്: ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഒരു വിലയുമില്ലെന്നും താന്‍ ഖുറാനില്‍ മാത്രമാണ് വിശ്വസിക്കുന്നതെന്നും വെളിപ്പെടുത്തി 2008ലെ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 38 ഭീകരരില്‍ ഒരാളായ സഫ്ദര്‍ നഗോരി. ജയില്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മധ്യപ്രദേശിലെ ഉജ്ജയിന്‍ നിവാസിയായ 54 കാരനായ നാഗോരി നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയു (സിമി)ടെ പ്രവര്‍ത്തകനായിരുന്നു. 2008ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ കൂടിയാണ്. നിലവില്‍ ഭോപ്പാലിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അദ്ദേഹം അഹമ്മദാബാദിലെ പ്രത്യേക കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടന്ന വിചാരണയില്‍ പങ്കെടുത്തിരുന്നു. ഇയാളും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ ബോംബ് സ്ഫോടനത്തില്‍ 56 പേര് കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യന്‍ ഭരണഘടന എനിക്ക് പ്രശ്നമല്ല. ഖുര്‍ആനിന്റെ വിധി മാത്രമാണ് പ്രധാനം. അതാണ് പ്രധാനമെന്നാണ് വിധിക്ക് ശേഷം ജയില്‍ ഉദ്യോഗസ്ഥരോട് നാഗോരി പറഞ്ഞചത്. സിമിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു നാഗോരി. സ്ഫോടന പരമ്പരയ്ക്ക് ഉപയോഗിച്ച സ്ഫോടകവസ്തുക്കള്‍ ക്രമീകരിച്ചു എന്നതായിരുന്നു ഇയാള്‍ക്കെതിരെയുള്ള ആരോപണം. സിമിയുടെ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിതാവ് മധ്യപ്രദേശ് പോലീസിലെ െ്രെകംബ്രാഞ്ചില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായിരുന്നു.
യുവാക്കളെ പ്രലോഭിപ്പിച്ചും ബ്രെയിന്‍ വാഷ് ചെയ്തും ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ വിദഗ്ധനാണ് ഇയാള്‍. തടവില്‍ കഴിയവേ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലെ ഒരു കാവല്‍ക്കാരനെ ഇസ്ലാം മതം സ്വീകരിപ്പിക്കാന് സഫ്ദറിന് കഴിഞ്ഞിരുന്നു. സംഭവം സൂപ്രണ്ട് അറിഞ്ഞതിനെ തുടര്‍ന്ന് ഗാര്‍ഡിനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. ‘ഇസ്ലാമില്‍ എല്ലാവരും തുല്യരാണ്. ഹിന്ദു മതം സമത്വത്തെ പിന്തുണയ്ക്കുന്നില്ല. ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുക, നിങ്ങള്‍ തുല്യരായി പരിഗണിക്കപ്പെടുമെന്ന വ്യാജപ്രചാരണം നടത്തിയാണ് മതംമാറ്റത്തിന് ഇയാള്‍ ശ്രമിച്ചിരുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നൂറോളം ക്രിമിനല്‍ കേസുകളില്‍ നാഗോരി പ്രതിയാണ്. 1997ല്‍ ഉജ്ജയിനിലെ മഹാകാല്‍ പോലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ ആദ്യത്തെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: