പാലക്കുന്ന്: സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന കെ-റെയില്‍ പദ്ധതിക്കെതിരെ സിപിഎം ഭരിക്കുന്ന ഉദുമ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ പ്രമേയം പാസാക്കി. യുഡിഎഫിന്റെ പ്രമേയത്തെ ബിജെപി അംഗങ്ങളും അനുകൂലമായി വോട്ട് ചെയ്താണ് സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ സര്‍ക്കാറിനെതിരെ കെ ലൈന്‍ വിരുദ്ധ പ്രമേയം അംഗീകരിച്ചത്.
കെറെയില്‍ കേരളത്തില്‍ പ്രായോഗികമല്ല എന്നിരിക്കെ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള നീക്കത്തില്‍ ജനങ്ങള്‍ ആശങ്കയിലാണെന്ന് പ്രമേയത്തില്‍ പറയുന്നു. ഉദുമ ഗ്രാമ പഞ്ചായത്തിനെ കീറി മുറിച്ച് ഏഴോളം വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന കെറെയില്‍ നൂറിലധികം കുടുംബങ്ങളെ കുടിയിറക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ആധികാരികമായ പഠനങ്ങളില്ലാതെ നടത്തുന്ന പദ്ധതി കേരളത്തിന് വലിയ നഷ്ടങ്ങള്‍ വരുത്തി വെക്കാന്‍ സാധ്യതയുണ്ട്. മണ്ണിനും മനുഷ്യനും വിനാശകരമായി തീരാന്‍ സാധ്യതയുള്ള കെറെയില്‍ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന് പ്രമേയത്തിലൂടെ പഞ്ചായത്ത് ഭരണ സമിതി സംസ്ഥാന സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു. മുസ്ലിം ലീഗിലെ ഹാരിസ് അങ്കക്കളരിയാണ് പ്രമേയം അവതരിപ്പിച്ചത്.
കോണ്‍ഗ്രസിലെ ചന്ദ്രന് നാലാം വാതുക്കല് പിന്താങ്ങി. 21 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ സിപിഎം 10, യുഡിഫ് 9, ബിജെപി 2 എന്നിങ്ങനെയാണ് കക്ഷി നില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: