മുംബൈ: വ്യവസായി അനില്‍ അംബാനിയുടെയും ടിന അംബാനിയുടെയും മൂത്തമകന് ജെയ് അന്മോള് അംബാനി വിവാഹിതനായി. കൃഷ്ണ ആണ് വധു. മുംബൈയിലെ അനില്‍ അംബാനിയുടെ വസതിയില്‍ വച്ചായിരുന്നു ചടങ്ങ്. താര നിബിഡമായ ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി നേതാവ് സുപ്രിയ സുലെയും, രാജ് കപൂറിന്റെ മകള്‍ റീമ കപൂറും ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലാണ്. വിവാഹചടങ്ങുകള്‍ക്ക് കൃഷ്ണ ചുവന്ന ലെഹങ്കയില്‍ അതിമനോഹരിയായി കാണപ്പെട്ടു. സ്വര്‍ണ്ണ എംബ്രോഡറി ചെയ്ത സ്റ്റോളും വെള്ള ഷെര്‍വാണിയുമാണ് ജെയ് ധരിച്ചത്.
ടിന അംബാനി കറുപ്പ്, ചുവപ്പ് നിങ്ങളിലുള്ള ലെഹങ്ക ധരിച്ചപ്പോള്‍ ഭര്തൃസഹോദരന് മുകേഷ് അംബാനിയുടെ ഭാര്യയും റിലയന്‍സ് ഫൗണ്ടേഷന്റെ ചെയര്‍പഴ്സനുമായ നിത അംബാനി പിങ്ക് ലെഹങ്കയില്‍ തിളങ്ങി. റിലയന്‍സ് കാപ്പിറ്റലിന്റെ ഡയറക്ടര്‍ ആണ് ജെയ് അന്മോള് അംബാനി. ഡിസ്കോ എന്ന സോഷ്യല്‍ നെറ്റവര്‍ക്കിങ് സൈറ്റിന്റെ സ്ഥാപകയും സിഇഒയുമാണ് കൃഷ്ണ. കഴിഞ്ഞ വര്‍ഷം ആണ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: