തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള ഭരണ, പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി നടത്തുന്ന അധിക്ഷേപം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരന്. സൈബര്‍ ഗുണ്ടകളെ കൂടാതെ എം.എം. മണിയേയും എ.കെ. ബാലനേയും പോലുള്ളവരെ ഇറക്കിവിട്ടു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവര്‍ണര്‍ ബിജെപിയുടെ അജണ്ഡ നടപ്പിലാക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റ ആരോപണം. ഗവര്‍ണര്‍ ബിജെപിയുടെയോ ബിജെപി ഗവര്‍ണറുടെയോ വക്താവല്ലെന്ന് വി.മുരളീധരന് പറഞ്ഞു.
പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ക്കെതിരെ ഉന്നയിച്ച വിമര്‍ശനം സര്‍ക്കാരിനെതിരെ നടത്താത്തത് മുഖ്യമന്ത്രിയോടുള്ള ഭയംകൊണ്ടാണോയെന്നും അദ്ദേഹം ചോദിച്ചു. ഗവര്‍ണര്‍ ഉന്നയിച്ചിട്ടുള്ള വിഷയങ്ങളെല്ലാം പ്രസക്തമായിട്ടുള്ളതാണ്. പ്രതിപക്ഷനേതാവിന്റെയും മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കപ്പെടുന്ന ആളുകള്‍ക്ക് പെന്ഷന് അനുവദിക്കുന്നുണ്ട്. ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ തൊഴില്‍രഹിതരായി അലയുമ്പോള്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പാര്‍ട്ടി വളര്‍ത്തുന്ന ഈ രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: