പരുന്ത് നായകനാകുന്ന ഇന്ത്യന്‍ സിനിമയിലെ തന്നെ വ്യത്യസ്ത ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന പത്മവ്യൂഹത്തിലൂടെ എന്ന ചിത്രത്തിന്റെ പൂജയും, റെക്കോര്‍ഡിങ്ങും കഴിഞ്ഞ ദിവസം എറണാകുളം റിയാന്‍ സ്റ്റുഡിയോയില്‍ നടന്നു. പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രമുഖ കാഥികന് വി. സാംബശിവനെ നായകനാക്കി പല്ലാം കുഴി എന്ന ചിത്രം സംവിധാനം ചെയ്ത എം.എന്‍. ശ്രീധരന് കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം, അദിദേവ് കൃഷ്ണാ പ്രൊഡക്ഷന്‍സിനു വേണ്ടി ഡോ. സജിത്ത് കൃഷ്ണന് നിര്‍മിക്കുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ ആന്ധ്രയിലെ നെല്ലൂര്‍ ഗ്രാമത്തില്‍ സംഭവിച്ച അത്യപൂര്‍വ്വമായ പ്രണയകഥ. അഗ്നിയില്‍ ദഹിച്ച്, കൃഷ്ണ പരുന്തായി പുനര്‍ജനിച്ച്, തന്റെ പ്രണയിനിയുടെ സംരക്ഷകനായി മാറേണ്ടി വന്ന മുജ്ജന്മ കാമുകന്റെ ഹൃദയഹാരിയായ കഥ അവതരിപ്പിക്കുകയാണ് പത്മവ്യൂഹത്തിലൂടെ എന്ന ചിത്രം.
അദിദേവ് കൃഷ്ണ പ്രൊഡക്ഷന്‍സിനു വേണ്ടി ഡോ.സജിത്ത് കൃഷ്ണന് നിര്‍മ്മിക്കുന്ന ഈ ചിത്രം എം.എന്‍.ശ്രീധരന് കഥ എഴുതി സംവിധാനം ചെയ്യുന്നു.തിരക്കഥ, സംഭാഷണം- ശിവപ്രസാദ് ഇരവിമംഗലം, ഡിഒപി- ഹഫീസ് ഇസ്മയില്‍, ഗാനങ്ങള്‍- വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ശിവപ്രസാദ് ഇരവിമംഗലം, ജയന് തൊടുപുഴ, സംഗീതം- സ്റ്റില്‍ജു അര്ജുന്, ആലാപനം- പി.ജയചന്ദ്രന്, വിജയ് യേശുദാസ്, കവിത വിഷ്ണു, പിആര്‍ഒ- അയ്മനം സാജന്. നിരവധി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മാര്‍ച്ച് മാസം മുതലമടയില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: