ചവറ: ചവറയില്‍ കെഎംഎംഎല്‍ കമ്പനി ഏറ്റെടുത്തിരിക്കുന്ന പന്മനയിലെ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലും ടി എസ് കനാലിന്റെ ഇരുവശങ്ങളിലെ മറവിലും ലഹരി വില്പനയും ഉപയോഗവും വര്‍ധിക്കുന്നതായി പരാതി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കെഎംഎംഎല്‍ ഏറ്റെടുത്തിട്ടിരിക്കുന്ന സ്ഥലങ്ങള്‍ കാടുപിടിച്ച് ആളും അനക്കവുമില്ലാത്ത നിലയിലാണ്. ഈ കാടിനെ സാമൂഹികവിരുദ്ധര്‍ താവളമാക്കി. മദ്യപാനികളുടെ ശല്യമായിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഇവിടെ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരികള്‍ ഉപയോഗിക്കുന്നതായും കൈമാറ്റം ചെയ്യുന്നതായും നാട്ടുകാര്‍ ആരോപിച്ചു. രാത്രിയില്‍ ഇരുട്ടിന്റെയും കാടിന്റെയും മറവില്‍ ലഹരി ഉപയോഗം തകൃതിയായി നടക്കുകയാണ്.
ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളില്‍ മദ്യവും മയക്കുമരുന്നും ശേഖരിച്ച് വച്ച് വില്‍പ്പന നടത്തുന്ന സംഘങ്ങളും ഇവിടെയുണ്ട്. വിദൂരങ്ങളില്‍ നിന്നുള്ള വാഹനങ്ങളിലെത്തി രാപകല്‍ വ്യത്യാസമില്ലാതെ ഇവിടെ തമ്പടിച്ച് ലഹരി ഉപയോഗം നടത്തുകയാണ്.
ശങ്കരമംഗലം, കൊറ്റന്‍കുളങ്ങര, മുക്കിത്തോട്, അയ്യന്‍കോയിക്കല്‍, മനയില്‍ തുടങ്ങിയ വിദ്യാലയങ്ങല് കേന്ദ്രീകരിച്ച് സ്കൂള്‍കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്നുകള്‍ പോലെയുള്ള ലഹരികള്‍ കൈമാറ്റം ചെയ്യപ്പെടുന്നതായും അവരെ ലഹരിയുടെ വലയില്‍ വീഴ്ത്തുന്നതായും നേരത്തെ തന്നെ പരാതികളുണ്ട്. സ്കൂളുകള്‍ തുറന്നതോടെ ലഹരി മാഫിയ കുട്ടികള്‍ക്കിടയില്‍ സജീവമാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: