കോട്ടയം: ഇതര മന്ത്രിമാരുടെ വകുപ്പുകളില്‍ കടന്നുളള ഷൈനിങ് വേണ്ടെന്ന് സിപിഎം മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വാവാ സുരേഷിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ മൂലയ്‌ക്കിരുത്തി മന്ത്രി വി.എന്‍.വാസവന്‍ നടത്തിയ പരസ്യ ഇടപെടലുകള്‍ പാര്‍ട്ടിയില്‍ വിവാദമായതോടയാണ് മുഖ്യമന്ത്രിയുടെ ഇടപടല്‍. ഇതേ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ സൂപ്പര്‍ ഹീറോ ചമയല്‍ വേണ്ടെന്ന് താക്കീതു നല്കിയെന്നാണ് അറിവ്.
കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നടന്ന ആദ്യ കരള്‍മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരിട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയിരുന്നു. ശസ്ത്രക്രിയക്കു വിധേയനായ സുബീഷിന്റെയും ദാതാവായ ഭാര്യ പ്രവീജയുടെയും ബന്ധുക്കളെ ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ സന്ദര്‍ശിച്ച് രാത്രി തന്നെ അഭിനന്ദനം അറിയിക്കുകയും ചെയ്തു. മന്ത്രിയുടെ രാത്രി സന്ദര്‍ശനത്തില്‍ സ്ഥലം എംഎല്‍എകൂടിയായ മന്ത്രി വി.എന്‍.വാസവന്റെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിച്ചു. പിറ്റേന്ന് വീഡിയോ കോളിലൂടെ ഇരുവരെയും വിളിച്ച് സംസാരിച്ചതും ആരോഗ്യമന്ത്രിയായിരുന്നു. കരള്‍ മാറ്റ ശസ്ത്രക്രിയയിലെ വാസവന്റെ പ്രതികരണം പ്രസ്താവനയിലൊതുങ്ങി.
പിറ്റേന്ന് കോട്ടയത്ത് മെഡിക്കല്‍ കോളജിലെ ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റു രൂപ രേഖ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വാസവന്‍ മെഡിക്കല്‍ കോളജിലെത്തിയിരുന്നു. അതിനിടെ കരള്‍ മാറ്റ ശസ്ത്രക്രിയുടെ ക്രഡിറ്റും വാസവനു നല്കാന്‍ സ്തുതിപാഠകരായ ചില മാധ്യമപ്രവര്‍ത്തകര്‍ രംഗത്തുവന്നു. . മെഡിക്കല്‍ കോളജില്‍ വാസവന്റെ അമിത സ്വാധീനവും ഇടപെടലും ഇതിനകം തന്നെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ അതൃപ്തി പടര്‍ത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി കേരളത്തില്‍ ഇല്ലാതിരുന്ന സമയത്താണ് വാവാ സുരേഷിനെ പാമ്പുകടിയേറ്റ സംഭവം. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയെ പൂര്‍ണമായും ഒഴിവാക്കി വാസവന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുകയായിരുന്നു. മുഖ്യമന്ത്രി മടങ്ങി എത്തിയതോടെയാണ് വകുപ്പുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മന്ത്രിമാരോട് നിര്‍ദേശിച്ചതത്രെ. സഹകരണ മേഖലയില്‍ മന്ത്രി വാസവന്റെ പ്രഖ്യാപനം പാഴ്‌വാക്കാകുകയാണെന്ന വിമര്‍ശനവും തിരിഞ്ഞുകൊത്തി.
കോട്ടയം ജില്ലയിലെ ഇടതു ഭരണ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന വെള്ളൂരിലെ കെപിപിഎല്‍ നവീകരണ ദൗത്യത്തിലും ജില്ലയിലെ മന്ത്രിയായ വാസവനെ തഴഞ്ഞു. മന്ത്രി പി. രാജീവ് പ്ലാന്റ് സന്ദര്‍ശനത്തിന് എത്തിയപ്പോഴും വാസവന്‍ ഒഴിവാക്കപ്പെട്ടു. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ വരുന്ന കോട്ടയം മെഡിക്കല്‍ കോളജിന് കിഫ്ബി വഴി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മിക്കുന്നതിന് 268 കോടി രൂപ അനുവദിച്ച ത് അറിയിക്കുന്നതിനായി ആരോഗ്യമന്ത്രി പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. വാസവന്റെ അമിത ഷോയ്‌ക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റിയിലും അസ്വസ്ഥത പുകയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: