Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

ഭാരതീയ റിസര്‍വ്വ് ബാങ്കില്‍ ബിരുദക്കാര്‍ക്ക് അസിസ്റ്റന്റാകാം: ഒഴിവുകള്‍ 950; തിരുവനന്തപുരം, കൊച്ചി ഓഫീസുകൡല്‍ 54 ഒഴിവുകള്‍

മാര്‍ച്ച് 26, 27 തീയതികളില്‍ നടത്തുന്ന ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷ മേയ് മാസത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍/കമ്പ്യൂട്ടര്‍ അധിഷ്ഠിത മെയിന്‍ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2022, 01:05 pm IST
in Career

സെലക്ഷന്‍ ടെസ്റ്റ്- പ്രിലിമിനറി മാര്‍ച്ച് 26, 27 ന്, മെയിന്‍  പരീക്ഷ മേയില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അസിസ്റ്റന്റുമാരെ റിക്രൂട്ട് ചെയ്യുന്നു. രാജ്യത്തെ വിവിധ ഓഫീസുകളിലായി 950 ഒഴിവുകളുണ്ട്. അഹമ്മദാബാദ്-35, ബാംഗ്ലൂര്‍-74, ഭോപ്പാല്‍-31, ഭുവനേശ്വര്‍-31, ചണ്ഡിഗഢ്-78, ചെന്നൈ-66,  ഗുവാഹട്ടി-32, ഹൈദരാബാദ്-40, ജയ്‌പൂര്‍-48, ജമ്മു-12, കാണ്‍പൂര്‍, ലക്‌നൗ-131, കൊല്‍ക്കത്ത-26, മുംബൈ-128, നാഗ്പൂര്‍-56, ന്യൂദല്‍ഹി-75, പാട്‌ന-33.

കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി ആര്‍ബിഐ ഓഫീസുകൡലായി 54 ഒഴിവുകളാണുള്ളത്. (ജനറല്‍-28, ഇഡബ്ല്യുഎസ്-5, ഒബിസി-13, എസ്‌സി-7, എസ്ടി-1) വിമുക്തഭടന്മാര്‍ക്ക് 7 ഒഴിവുകളിലും ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) 1 ഒഴിവിലും സംവരണാനുകൂല്യം നല്‍കി നിയമിക്കും.

മാര്‍ച്ച് 26, 27 തീയതികളില്‍ നടത്തുന്ന ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷ മേയ് മാസത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍/കമ്പ്യൂട്ടര്‍ അധിഷ്ഠിത മെയിന്‍ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം. ശമ്പള നിരക്ക് 20700-55700 രൂപ. തുടക്കത്തില്‍ പ്രതിമാസം ഏകദേശം 45050 രൂപ ശമ്പളം ലഭിക്കും.

യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബാച്ചിലേഴ്‌സ് ബിരുദം. പട്ടികജാതി/വര്‍ഗ്ഗകാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പാസ്മാര്‍ക്ക് മതി. വിമുക്തഭടന്മാര്‍ക്ക് ബിരുദം അല്ലെങ്കില്‍ മെട്രിക്കുലേഷന്‍/സായുധസേനയുടെ തത്തുല്യ പരീക്ഷാ യോഗ്യത മതി. പ്രതിരോധ സേനയില്‍ 15 വര്‍ഷത്തെ സേവനപരിചയമുണ്ടായിരിക്കണം.

പ്രായപരിധി: 1.2.2022 ല്‍ 20 നും 28 നും മധ്യേയാവണം. 1994 ഫെബ്രുവരി രണ്ടിനും 2002 ഫെബ്രുവരി  ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷം, ഒബിസി വിഭാഗങ്ങള്‍ക്ക് 3 വര്‍ഷം, ഭിന്നശേഷിക്കാര്‍ക്കും വിധവകള്‍ക്കും വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തി പുനര്‍വിവാഹം കഴിക്കാത്തവര്‍ക്കും 10 വര്‍ഷവും റിസര്‍വ്വ് ബാങ്ക് വര്‍ക്ക് എക്‌സ്പീരിയന്‍സുള്ളവര്‍ക്ക് പരമാവധി 3 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്.

നിയമനമാഗ്രഹിക്കുന്ന ആര്‍ബിഐ ഓഫീസ് സ്ഥിതിചെയ്യുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയില്‍ വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയണം. റിക്രൂട്ട്‌മെന്റ് സൗത്ത്, വെസ്റ്റ്, നോര്‍ത്ത്, ഈസ്റ്റ്എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചിട്ടുണ്ട്. സൗത്ത് റിക്രൂട്ട്‌മെന്റ് സോണിന് കീഴില്‍ ബെംഗളൂരു, ചെന്നൈ, ഹൈദ്രാബാദ്, തിരുവനന്തപുരം (കൊച്ചി ഉള്‍പ്പെടെ) എന്നീ ആര്‍ബിഐ ഓഫീസുകളുണ്ട്.

വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.rbi.org.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. മാര്‍ച്ച് 8 വരെ അപേക്ഷകള്‍ സ്വീകരിക്കും. പരീക്ഷാ ഫീസ് ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 450 രൂപയും എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് 50 രൂപയുമാണ്. ആര്‍ബിഐ സ്റ്റാഫിനെ പരീക്ഷാഫീസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സെലക്ഷന്‍: ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രിലിമിനറി പരീക്ഷയില്‍ ഇംഗ്ലീഷ് ലാംഗുവേജ് ന്യൂമെറിക്കല്‍ എബിലിറ്റി, റിസണിങ് എബിലിറ്റി എന്നീ വിഷയങ്ങളിലായി 100 ചോദ്യങ്ങളുണ്ടാവും. പരമാവധി 100 മാര്‍ക്കിന്. ഒരു മണിക്കൂര്‍ സമയം ലഭിക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ പരീക്ഷാകേന്ദ്രങ്ങളാണ്.

ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള മെയിന്‍ പരീക്ഷയില്‍ ടെസ്റ്റ് ഓഫ് റിസണിങ്, ഇംഗ്ലീഷ് ലാംഗുവേജ്, ന്യൂമെറിക്കല്‍ എബിലിറ്റി, ജനറല്‍ അവയര്‍നെസ്, കമ്പ്യൂട്ടര്‍ നോളഡ്ജ് എന്നിവ ഉള്‍പ്പെടും. 200 ചോദ്യങ്ങള്‍. 200 മാര്‍ക്കിന്. 135 മിനിട്ട് സമയം അനുവദിക്കും. പ്രിലിമിനറി യോഗ്യത നേടുന്നവര്‍ക്കാണ് മെയിന്‍ പരീക്ഷ.

ഇതിനു പുറമെ ലാംഗുവേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റുമുണ്ടാകും. മെയിന്‍ പരീക്ഷക്ക് കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്. അന്തിമ തെരഞ്ഞെടുപ്പ് വൈദ്യപരിശോധനക്ക് വിധേയമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Tags: rbiറിസര്‍വ്വ് ബാങ്ക്vacancycareer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ബിഎസ്എന്‍എല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു; ഒഴിവുകള്‍ 120

Kerala

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവര്‍ക്ക് വൻ അവസരം: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 5000 ത്തിലേറെ ഒഴിവുകൾ

Kerala

പത്താംക്ലാസ് യോ​ഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ ആയിരക്കണക്കിന് ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം, വിജ്ഞാപനം പുറത്തിറക്കി

India

ബ്രിക്സ് രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികളെ ഇ-റുപിയുമായി ബന്ധപ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദേശം; ഡോളറിന്റെ ആധിപത്യം തകര്‍ക്കാനോ?

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.