കശ്മീർ: സദ്ഭരണ സൂചികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കശ്മീർ താഴ്‌വരയിലെ പുൽവാമ ജില്ല. രാജ്യത്തെ ഭീകരവാദ പ്രവർത്തനങ്ങളുടെയും സ്ഫോടനങ്ങളുടെയും ചരിത്രം തിരുത്തിക്കുറിച്ചാണ് ഈ ജില്ല പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. പൊതു അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം, സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍, മേഖലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ആഘാതം, പ്രവര്‍ത്തനങ്ങളിലേക്കുള്ള യുവാക്കളുടെ ഇടപെടല്‍, പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്ന രീതി തുടങ്ങിയവയാണ് സദ്ഭരണ സൂചികയിൽ ഒന്നാം സ്ഥാനം പിടിയ്‌ക്കാൻ പുൽവാമയ്‌ക്കായത്.
‘സദ്ഭരണ സൂചിക എന്ന സമ്പ്രദായത്തിന് ആരംഭം കുറിച്ച ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രഭരണ പ്രദേശമാണ് ജമ്മു കശ്മീർ. കേന്ദ്രമന്ത്രി അമിത് ഷാ ജില്ലാ തലത്തിൽ ആരംഭം കുറിച്ച ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രഭരണ പ്രദേശമാണ് ജമ്മു കശ്മീർ -ഡെപ്യൂട്ടി കമ്മീഷണർ ബഷീർ ഉൾഹഖ് ചൗധരി പറഞ്ഞു.
ബദാം ഉല്‍പാദനത്തില്‍ പുല്‍വാമ ഒന്നാമതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുല്‍വാമ മേഖലയുടെ സംഭാവനയെ തുടര്‍ന്നാണ് കാശ്മീര്‍ കുങ്കുമപ്പൂവിന് ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ (ജിഐ) ടാഗ് നല്‍കിയിരിക്കുന്നത്. വിവിധ വികസന പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ ഇടപഴകലും ഇവിടെയുണ്ട്. രാജ്യത്ത് ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം, സംസ്ഥാനത്ത് ചേക്കേറിയ അന്യസംസ്ഥാനങ്ങളിലെ സംരംഭകർ, കശ്മീരിലെ എല്ലാവർക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ കാരണമായി.
മാത്രമല്ല സാമ്പത്തിക ബുദ്ധിമുട്ട് മൂലം തീവ്രവാദത്തിലേക്ക് തിരിഞ്ഞിരുന്ന വലിയൊരു കൂട്ടം യുവാക്കൾ ഇതോടെ അത്തരം പ്രവർത്തനങ്ങൾ നിർത്തി. വ്യവസായങ്ങളും സംരംഭങ്ങളും ആരംഭിച്ചതോടെ, തൊഴിലില്ലായ്‌മ എന്ന വലിയൊരു പ്രശ്നത്തിൽ നിന്നാണ് കശ്മീർ യുവാക്കൾ കര കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: