തൃശൂര്‍ : ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചതില്‍ അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കൊലപാതകം രാഷ്‌ട്രീയ പ്രേരിതംമാണോയെന്ന് പോലീസ് അന്വേഷിക്കട്ടേ. ലഹരി മാഫിയ സംഘങ്ങളെല്ലാം അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകരാണ്. സംസ്ഥാനത്തെ ക്രമസമാധാന നില സമ്പൂര്‍ണ്ണമായും തകര്‍ന്നു. ആഭ്യന്തര വകുപ്പ് പൂര്‍ണ്ണ പരാജയമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
സംസ്ഥാനത്ത് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നും പ്രതികരിക്കുന്നില്ല. കേരളത്തില്‍ മാഫിയ- ക്വട്ടേഷന്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതില്‍ എന്താണ് തെറ്റ്. ക്രമസമാധാന പാലനത്തില്‍ ഉത്തര്‍ പ്രദേശിനെ അപേക്ഷിച്ച് കേരളം എത്രയോ പിറകിലാണ്. സംസ്ഥാനത്തെ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമല്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
വിവാദമായ കെഎസ്ഇബി ഇടപാടുകളിലും സി പി എമ്മോ മുഖ്യമന്ത്രി പിണറായി വിജയനോ ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടുന്നില്ല. കെഎസ്ഇബിയില്‍ ശതകോടിയുടെ കൊള്ളയാണ് നടന്നത്. മുഖ്യമന്ത്രി മന്‍മോഹന്‍ സിങ്ങിന് പഠിക്കുകയാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
മുന്‍ വൈദ്യുതി മന്ത്രി എം എം മണിയെ പോലെ ഒരു തട്ടിപ്പുകാരന്‍ കേരളത്തില്‍ വേറെയില്ല. ലാലു പ്രസാദ് യാദവിന്റെ കേരള പതിപ്പാണ് എം എം മണി. കെ എസ് ഇ ബി അഴിമതി വിവരങ്ങള്‍ കെ എസ് ഇ ബി ചെയര്‍മാന്‍ ഡോ. ബി. അശോക് തന്നെ അക്കമിട്ട് നിരത്തിയ സാഹചര്യം ആണ് ഉള്ളത്. അതുകൊണ്ട് അഴിമതികളില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: