കേന്ദ്രസര്‍ക്കാരിന് കീഴില്‍ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി) 100 ടെക്നിക്കല്‍ അസിസ്റ്റന്റുമാരെ റിക്രൂട്ട് ചെയ്യുന്നു. (ജനറല്‍-42, ഒബിസി-25, എസ്സി-16, എസ്ടി-7, ഇഡബ്ല്യുഎസ്-10). ഭിന്നശേഷിക്കാര്‍ക്ക് 4 ഒഴിവുകളില്‍ നിയമനമുണ്ട്. (പരസ്യ നമ്പര്‍ R (HR)/Recruitment-2/2022).
അര്‍ഹത: ബിഇ/ബിടെക്/ബി ആര്‍ക്/ബിഎസ്സി/ബിസിഎ/ബിവിഎസ്സി ബിരുദം 55% മാര്‍ക്കില്‍/തത്തുല്യ ഗ്രേഡില്‍ കുറയാതെ വിജയിച്ചിരിക്കണം. പ്രായപരിധി 28-2-2022 ല്‍ 26 വയസ്. എസ്സി/എസ്ടി വിഭാഗത്തിന് 5 വര്‍ഷവും ഒബിസി വിഭാഗത്തിന് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും വിമുക്തഭടന്മാര്ക്ക് ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://iisc.ac.in/positions-open- ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 500 രൂപ. വനിതകള്‍/എസ്സി/എസ്ടി/പിഡബ്ല്യുഡി/ട്രാന്സ്ജന്ഡര്/വിമുക്തഭടന്മാര് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 28 വരെ നല്‍കാം.
അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരെ 21700 രൂപ അടിസ്ഥാന ശമ്പളത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റായി നിയമിക്കും. സ്ഥിരം നിയമനമാണ്. ആദ്യത്തെ രണ്ടുവര്‍ഷം പ്രൊബേഷനിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: