കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തയാനുള്ള ദിലീപിന്റെ നീക്കങ്ങള്‍ക്കെതിരെ ആക്രമിക്കപ്പെട്ട നടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജിക്കെതിരെ കേസില്‍ കക്ഷി ചേരാന്‍ നടി അപേക്ഷ നല്കി. ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം അറിയിച്ചത്.
കക്ഷി ചേരാന്‍ സമയം അനുവദിക്കണമെന്ന് നടി കോടതിയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തുടര്‍ന്ന് കേസ് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.കേസുമായി ബന്ധപ്പെട്ട് ഒരു ഉത്തരവ് പാസാക്കുന്നതിന് മുന്‍പ് തെന്റെ ഭാഗം കൂടി കേള്‍ക്കാന്‍ തയ്യാറാകണമെന്ന വ്യക്തമാക്കി കൊണ്ടാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ചെന്ന കേസിലെ ഒന്നാമത്തെ സാക്ഷിയും പരാതിക്കാരിയും നടിയാണ്.
അതേസമയം സംവിധായകന് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തുന്നത് വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ്. കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് ഇതെന്നും, അതിനാല്‍ തുടരന്വേഷണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നടന്നത് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ്. അന്വേഷണത്തിലുണ്ടായ പാളിച്ചകള്‍ മറച്ചുവെക്കാന്‍ ആണ് തുടരന്വേഷണം ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നുമാണ് ദിലീപ് കോടതിയെ അറിയിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും പ്രതികള്‍ക്കും ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: