കോഴിക്കോട്: ആഗോളീകരണത്തിന്റെ കാലഘട്ടത്തില്‍ ഗോത്രഭാഷകളുടെ സാംസ്കാരിക തനിമ സംരക്ഷിക്കണമെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. വിശ്വമാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് വിദ്യാഭ്യാസ വികാസ കേന്ദ്രം സംഘടിപ്പിക്കുന്ന ഗോത്രഭാഷാ സംഗമത്തിന്റെ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്കാരങ്ങളും പൈതൃകങ്ങളും നിലനിര്‍ത്തുന്നതില്‍ ഭാഷകള്‍ക്ക് വലിയ പങ്കുണ്ട്. പൗരാണികമായ ഭാരതിയ ഗോത്രഭാഷകള്‍ അന്യംനിന്ന് പോകരുതെന്നും ഭാഷകളുടെ സംരക്ഷണത്തിനും പ്രചാരണത്തിനും വേണ്ടി വിദ്യാഭ്യാസ വികാസകേന്ദ്രം നടത്തുന്ന പരിശ്രമങ്ങള്‍ പ്രശംസനീയമാണെന്നും കൈതപ്രം കൂട്ടിച്ചേര്‍ത്തു.
ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്, വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന സംയോജകന്‍ ബി.കെ. പ്രിയേഷ്കുമാര്‍, കെ.എം. വൈശാഖ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വയനാട് കണിയാമ്പറ്റ നിവേദിത വിദ്യാനികേതനില്‍ 21ന് രാവിലെ 11ന് നടക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: