Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ക്ലാസ്സ് മുറികള്‍ വീണ്ടും പഠനത്തിരക്കിലേക്ക്

തീര്‍ച്ചയായും കുട്ടികള്‍ ആഹ്ലാദത്തോടെയാവും ക്ലാസ്സുകളിലേക്ക് വരിക. ഓണ്‍ലൈന്‍ വഴിയുള്ള പഠനം നടക്കുന്നുണ്ടെങ്കിലും ക്ലാസ്സു മുറികളില്‍നിന്നുള്ള അനുഭവം അവര്‍ക്ക് ലഭിച്ചിരുന്നില്ല. കൂട്ടുകാരെ നേരില്‍ കാണാനും കളിചിരികള്‍ക്കുമുള്ള അവസരം നഷ്ടമായതിന്റെ ദുഃഖം പറഞ്ഞറിയിക്കാവുന്നതല്ല. കൊവിഡ് മഹാമാരി ഒഴിഞ്ഞുപോകാത്ത സാഹചര്യത്തില്‍ ക്ലാസ്സുകള്‍ ആരംഭിച്ചാലും ഇതിനുള്ള സാഹചര്യം പരിമിതമാണെങ്കിലും പരസ്പരം കാണാനുള്ള അവസരം അവര്‍ക്ക് ലഭിക്കും. ഇതോടൊപ്പം വലിയ ആശങ്കകളുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 06:00 am IST
in Editorial

ഒരു ഇടവേളയ്‌ക്കുശേഷം ഇന്നു വീണ്ടും സ്‌കൂളുകള്‍ തുറക്കുകയാണ്. ആദ്യ ഒരാഴ്ച ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസ്സുകള്‍ ഉച്ചവരെ ബാച്ചുകളായി പുനരാരംഭിക്കാനാണ്  തീരുമാനം. തുടര്‍ന്നു ക്ലാസ്സുകള്‍ വൈകിട്ടു വരെയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതു സംബന്ധിച്ച്  കൂടുതല്‍ ആലോചന വേണമെന്ന ധാരണയില്‍ അധികൃതര്‍ എത്തിച്ചേരുകയാണുണ്ടായത്. നാളെ അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രം മുഴുവന്‍ കുട്ടികളെയും ക്ലാസ്സില്‍ എത്തിച്ചാല്‍ മതിയെന്നാണ് ആലോചന. അതുവരെ പകുതി കുട്ടികള്‍ എത്തുന്നവിധം ബാച്ചുകളായി തിരിച്ച് ഉച്ച വരെ ക്ലാസ്സുകള്‍ നടത്താനുള്ള പദ്ധതിയുമായാണ് മുന്നോട്ടുപോകുന്നത്. ഓണ്‍ലൈന്‍ -ഓഫ്ലൈന്‍ ക്ലാസുകള്‍വഴി മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളാനാവും. ഈ മാസം 21 മുതല്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസ്സുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി സാധാരണ നിലയില്‍ പഠനം തുടരാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. അധ്യയനത്തിന്റെ സ്വഭാവം സംബന്ധിച്ച തീരുമാനങ്ങള്‍ എന്തുതന്നെ ആയിരുന്നാലും അത് യഥാസമയം കൈക്കൊള്ളാനും, അറിയിക്കേണ്ടവരെയൊക്കെ കൃത്യമായി അറിയിക്കാനും ബന്ധപ്പെട്ടവര്‍ക്ക് കഴിയണം. മേല്‍നോട്ടവും വേണം. ഇക്കാര്യങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായാല്‍ എല്ലാം താളം തെറ്റും.

കൊവിഡ് കാലത്തെ അധ്യാപനത്തിന് പല അപര്യാപ്തതകളുമുണ്ടായിരുന്നു. അധ്യയനം സംബന്ധിച്ച് ഏകീകൃത തീരുമാനം ഉണ്ടാവാതിരുന്നതാണ്  മുഖ്യകാരണം. ക്ലാസ്സുകള്‍ എങ്ങനെ വേണമെന്ന തീരുമാനം സ്‌കൂള്‍ മാനേജുമെന്റുകളുടെ വിവേചനാധികാരത്തിന് വിട്ടുകൊടുത്തതുപോലെയായിരുന്നു. ഇത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും  പ്രയാസങ്ങളുണ്ടാക്കി. ഈ രീതി ആവര്‍ത്തിക്കപ്പെടാതെ നോക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. സാധാരണഗതിയിലുള്ള അധ്യയന വര്‍ഷത്തിന്റെ അവസാന കാലമായപ്പോഴാണ് സ്‌കൂളുകള്‍ തുറക്കാന്‍ പോകുന്നത്. അവശേഷിക്കുന്ന സമയംകൊണ്ട് പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കി ഫൈനല്‍ പരീക്ഷ നടത്തണമെങ്കില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തില്‍ പതിഞ്ഞാല്‍ മാത്രമേ ഇതിന് കഴിയൂ. സ്‌കൂള്‍ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും സമ്പൂര്‍ണ സഹകരണം ആവശ്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അധ്യാപനത്തില്‍ വരുന്ന തടസ്സങ്ങളും അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങളും എന്തൊക്കെയാണെന്ന് മനസ്സിലാക്കി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കണം. വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉദാരമായ സമീപനം ഉണ്ടായാലേ ഇതിന് കഴിയൂ. പരിഹരിക്കപ്പെടേണ്ടതായ പ്രശ്നങ്ങള്‍ നീട്ടിവയ്‌ക്കാനുള്ള സാവകാശമില്ല.

തീര്‍ച്ചയായും കുട്ടികള്‍ ആഹ്ലാദത്തോടെയാവും ക്ലാസ്സുകളിലേക്ക് വരിക. ഓണ്‍ലൈന്‍ വഴിയുള്ള പഠനം നടക്കുന്നുണ്ടെങ്കിലും ക്ലാസ്സു മുറികളില്‍നിന്നുള്ള അനുഭവം അവര്‍ക്ക് ലഭിച്ചിരുന്നില്ല. കൂട്ടുകാരെ നേരില്‍ കാണാനും കളിചിരികള്‍ക്കുമുള്ള അവസരം നഷ്ടമായതിന്റെ ദുഃഖം പറഞ്ഞറിയിക്കാവുന്നതല്ല. കൊവിഡ് മഹാമാരി ഒഴിഞ്ഞുപോകാത്ത സാഹചര്യത്തില്‍ ക്ലാസ്സുകള്‍ ആരംഭിച്ചാലും ഇതിനുള്ള സാഹചര്യം പരിമിതമാണെങ്കിലും പരസ്പരം കാണാനുള്ള അവസരം അവര്‍ക്ക് ലഭിക്കും. ഇതോടൊപ്പം വലിയ ആശങ്കകളുമുണ്ട്. വിദ്യാര്‍ത്ഥികള്‍ വാഹനങ്ങളില്‍ സ്‌കൂളുകളിലേക്ക് വരുന്നതും, ക്ലാസ്സുകളിലും മറ്റും ഇടപഴകുന്നതുമാണ് ഇതിനു കാരണം. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും സാനിറ്റൈസേഷനുമൊക്കെ വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് ചെറിയ ക്ലാസ്സുകളിലെ കുട്ടികളെ കൊവിഡ് നിയന്ത്രണങ്ങളിലേക്ക് കൊണ്ടുവരികയെന്നത്. സ്‌കൂളിന്റെയും ക്ലാസ് മുറികളുടെയും ശുചീകരണം ഒഴിവാക്കാനാവില്ല. മറ്റൊന്ന് കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളാണ്. മണിക്കൂറുകളോളം മാസ്‌ക് ധരിച്ച് ഇരിക്കേണ്ടി വരുന്നത് പല അസ്വസ്ഥതകള്‍ക്കും ഇടവരുത്താം. അധ്യയനത്തിനു പുറത്ത് ഇക്കാര്യങ്ങളിലൊക്കെ സ്‌കൂള്‍ അധികൃതരുടെ മതിയായ ശ്രദ്ധ പതിയേണ്ടതുണ്ട്. അതേസമയം മഹാമാരിയുടെ പ്രശ്നങ്ങള്‍ പഠനത്തെ ബാധിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുകയും വേണം.

Tags: schools
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

India

രാജ്യസ്‌നേഹികളല്ലാത്ത തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് പുല്ല് വില; ജമ്മുകശ്മീരിൽ വന്ദേമാതരം@150 അഭിയാൻ ആഘോഷമാക്കുമെന്ന് ബിജെപി; സ്കൂളുകളിലടക്കം പരിപാടികൾ

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.