ബെംഗളൂരു: കര്‍ണ്ണാടകയിലെ കോളെജ് കാമ്പസുകളില്‍ ഹിജാബ് സമരത്തിന് പിന്നില്‍ എസ്ഡിപി ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ടാണെന്ന് ആരോപിച്ച ഉഡുപ്പി ബിജെപി എംഎല്‍എ കെ. രഘുപതി ഭട്ടിന് വധഭീഷണി. അഞ്ജതരാണ് ഫോണിലൂടെ വധഭീഷണി ഉയര്‍ത്തുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇന്റര്‍നെറ്റ് കോളുകളാണ് തനിക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോളെജുകളിലെ ഹിജാബ് സമരത്തെ എതിര്‍ക്കരുതെന്നും അദ്ദേഹത്തോട് അജ്ഞാതര്‍ താക്കീത് ചെയ്യുന്നു. ഇദ്ദേഹം ആഭ്യന്തരമന്ത്രിയോട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഇതുപോലെ തനിക്ക് ധാരാളം വധഭീഷണികള്‍ മുന്‍പും വന്നിട്ടുണ്ടെന്നും ഇതുകൊണ്ടൊനനും താന്‍ ഭയക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാദമുണ്ടായ ഉഡുപ്പിയിലെ പ്രീയൂണിവേഴ്സിറ്റി വനിതാ കോളേജിന്റെ വികസനസമിതി അധ്യക്ഷന്‍ കൂടിയാണ് രഘുപതി ഭട്ട്. ഹിജാബ് വിവാദത്തിന് പിന്നില്‍ കാമ്പസ് ഫ്രണ്ടാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. പെണ്‍കുട്ടികള്‍ നിഷ്കളങ്കരാണെന്നും എന്നാല്‍ കാമ്പസ് ഫ്രണ്ടിന്റെ സ്വാധീനത്താലാണ് അവര്‍ വിവാദമുണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ എന്‍ ഐഎ അന്വേഷണം വേണമെന്നും രഘുപതി ഭട്ട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വധഭീഷണികള്‍ എത്താന്‍ തുടങ്ങിയത്. ഹിജാബ് വിവാദം എന്‍ ഐഎയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അദ്ദേഹം കര്‍ണ്ണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഉഡുപ്പിയിലെ മുസ്ലിങ്ങള്‍ എംഎല്‍എയ്ക്ക് സര്‍വ്വപിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഹിജാബ് വിവാദമുണ്ടാക്കിയ പെണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളും നിഷ്കളങ്കരാണ്. എന്നാല്‍ ഇവരെല്ലാം കഷ്ടകാലത്തിന് കാമ്പസ് ഫ്രണ്ടിന്റെ സ്വാധീനവലയത്തിലാണ്. ഈ പെണ്‍കുട്ടികളുടെ സമൂഹമാധ്യമഅക്കൗണ്ടുകളിലും ഈ ഇസ്ലാമിക അജണ്ട വ്യക്തമാണ്. അയോധ്യയിലെ രാമക്ഷേത്രത്തിനെതിരാണ് അവരുടെ മിക്ക പോസ്റ്റുകളും. ബാബറി മസ്ജിദ് പുതുക്കിപ്പണിയുമെന്നും പോസ്റ്റുകളുണ്ട്. ഈ പെണ്‍കുട്ടികള്‍ അവരുടെ പ്രത്യേക പരിശീലനത്തിന് വിധേയരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങളായി പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചിരുന്നു എന്ന് അവരെക്കൊണ്ട് നുണ പറയിക്കുകയാണ്. ഇപ്പോള്‍ മാത്രമാണ് അവര്‍ ഹിജാബ് ധരിച്ച് വന്ന് വിവാദമുണ്ടാക്കിയത്. ഈയിടെ ഹിജാബ് ധരിച്ച് വന്ന എട്ട് പെണ്‍കുട്ടികളാണ് കോളെജിലെ യൂണിഫോം നിയന്ത്രണങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്. അവര്‍ അതിനായി കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹിജാബ് ധരിക്കല്‍ മൗലികാവകാശമാണെന്നാണ് അവരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: