ന്യൂദല്‍ഹി : കര്‍ണ്ണാടക ഹിജാബ് വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യമാണിതെന്നും വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം. വിഷയം വിവാദമായതോടെ പാക്കിസ്ഥാനും അമേരിക്കയും പ്രസ്താവന നടത്തിയതോടെയാണ് കേന്ദ്രം പ്രതികരിച്ചത്.
കര്‍ണ്ണാടകയിലെ ഹിജാബ് വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ ദുരുദ്ദേശത്തോടെ ആരും പ്രസ്താവനകള്‍ നടത്തേണ്ടതില്ല. ഹിജാബ് വിഷയം ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. നമ്മുടെ ഭരണഘടന ചട്ടക്കൂടിന്റെയും ജനാധിപത്യ മര്യാദകളുടെയും വ്യവസ്ഥയുടെയും ഉള്ളില്‍ നിന്ന് കൊണ്ടാണ് വിഷയങ്ങള്‍ പരിഗണിക്കുന്നതും പരിഹാരം കാണുന്നതും.
ഇന്ത്യയെ അറിയുന്നവര്‍ക്ക് ഈ സാഹചര്യങ്ങള്‍ മനസിലാവും. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് ലക്ഷ്യങ്ങള്‍ വച്ചുള്ള പ്രതികരണങ്ങള്‍ സ്വാഗതാര്‍ഹമല്ലെന്നുമായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്. മുസ്ലീം പെണ്‍കുട്ടികളെ തീവ്രവാദികളായി മുദ്രകുത്തുകയാണെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കം ലോകം തിരിച്ചറിയണമെന്നുമായിരുന്നു പാക് വിദേശ കാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പ്രതികരിച്ചത്. കൂടാതെ ഇന്ത്യന്‍ അംബാസിഡറെ വിളിച്ചു വരുത്തി പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലവിലെ സ്ഥിതി തുടരും. മത വിശ്വാസങ്ങള്‍ അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളുകളില്‍ എത്തരുത്. അന്തിമ വിധി വരുന്നത് വരെ ഹിജാബ് നിരോധനം തുടരുമെന്നാണ് കര്‍ണ്ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.
കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തല്‍ക്കാലം മതാചാരവസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതിയില്ല. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരാമെന്നാണ് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഫെബ്രുവരി 14നാണ് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: