വിദ്യാഭ്യാസം മികച്ചതാണെങ്കില്‍ ഉന്നത വിദ്യാഭ്യാസത്തില്‍ കേരളം എങ്ങനെ വളരെ പുറകില്‍ ആയി ?
വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാനത്തെ ആശ്രയിക്കുന്നത് എന്തുകൊണ്ട്?
ആരോഗ്യ രംഗം മികച്ചതാണോ? ആണെങ്കില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മന്ത്രിമാരും സാമ്രാജ്യത്ത അമേരിക്കയില്‍ പോയി എന്തിന് ചികിത്സ ക്കണം ?
മികച്ച ജീവിതനിലവാരവും, വ്യവസായ വളര്‍ച്ചയും ഉണ്ടെങ്കില്‍ കമ്പനികള്‍ എന്തുകൊണ്ട് കേരളം വിട്ട് അന്യസംസ്ഥാനത്തേക്ക് പോകുന്നു ?
മുഖ്യമന്ത്രിയുടെ മകള്‍ അന്യസംസ്ഥാനത്ത് കമ്പനി തുടങ്ങിയത് എന്തുകൊണ്ട് ?
മികച്ച വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടല്ലേ മുഖ്യമന്ത്രിയുടെ മകന് ലണ്ടനിലെ ബെര്ഹിന്ഗാമില് പഠിച്ചത് ? അബുദബിയില്‍ ജോലി ചെയ്യുന്നത് എന്തുകൊണ്ട് ?
താഴ്ന്ന ജാതിക്കാരന് ഉന്നത ജാതികരിയായ പെണ്ണിനെ പ്രണയിച്ചു കല്യാണം കഴിച്ചതിന് ഉന്നതജാതിക്കാര്‍ ആയ പെണ്ണിന്റെ മാമനും കൂട്ടരും യുവാവിനെ കൊന്ന പാലക്കാട് കേരളത്തില്‍ അല്ലെ ?
പട്ടിണി മൂലം ഭക്ഷണം കട്ടെടുത്ത് എന്ന് പറഞ്ഞു മധുവിനെ തല്ലി കൊന്ന കേരളം കേമമാണോ ?
പട്ടിണി മൂലം കുട്ടികള്‍ മണ്ണ് വാരി തിന്നത് മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് അല്ലെ.?
മത തീവ്രവാദികള്‍ പ്രഫസറുടെ കൈ വെട്ടിഎടുത്ത കേരളം കേമം ആണോ ?
വയലാര്‍ ചേര്‍ത്തല, തൃശ്ശൂര്‍, മലമ്പുഴ, ആലപ്പുഴ ഇങ്ങനെ നിരവധി കൊലപാതകം ഏകപക്ഷീയമായി തീവ്രവാദികള്‍ നടത്തിയ കേരളം കേമമാണോ ?
നാദാപുരത്തും തലശ്ശേരിയിലും, മാറാടും വര്‍ഗീയ ലഹള നടന്ന കേരളം കേമമാണോ ?
രാഷ്ട്രീയ കൊലപാതകം നടക്കുന്ന കേരളം കേമമാണോ ?
ഗുണ്ടകള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊല ചെയ്യുന്നത് നിത്യസംഭവം ആയില്ലേ കേരളത്തില്‍,
കൊന്നിട്ട് കാല് വെട്ടിയെടുത്ത് ബൈക്കില്‍ ദുരെ എറിയുന്ന ഭീകരരംഗങ്ങള്‍ കാണുന്ന കേരളം കേമമാണോ ?
ഗുണ്ട പോലീസിനെ പരസ്യമായി വെല്ലുവിളിക്കുന്ന കേരളം കേമമാണോ ?
യോഗി അധികാരത്തില്‍ വരുന്നതിനു മുന്നേയുള്ള യു പി യും യോഗി അധികാരത്തിന് ശേഷം ഉള്ള യു പി യും താരതമ്യം ചെയ്യുക.
26 കോടി ജനം ഉള്ള യു പി യില്‍ ആകെ കോവിഡ് മരണം 23,000 വെറും മുന്നര കോടി ജനം മാത്രമുള്ള കേരളത്തില്‍ മരണം 64,000 കേരളം കേമമാണോ ?
മുഖ്യമന്ത്രി യോഗിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയിലില്‍ കിടന്നിട്ടില്ല, മന്ത്രിമാരുടെ ബന്ധുക്കളെ ജോലിയില്‍ തിരുകി കയറ്റിയില്ല,
യോഗി ഭരിക്കുന്ന 5 കൊല്ലത്തില്‍ ഒരു വര്‍ഗീയ കലാപവും നടന്നിട്ടില്ല.
മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയില്‍ ചികിത്സക്ക് പോകേണ്ടി വന്നില്ല.
പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ കേരളത്തിലെ പോലെ കൊലപാതകം നടത്തിയിട്ടില്ല. കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ പോയ തീവ്രവാദികള്‍ ഗോതമ്പ് ഉണ്ട തിന്നുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: