Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയില്‍ മോചിതനായി നൂറിലധികം മോഷണം നടത്തി വീണ്ടും പിടിയില്‍; 20 വര്‍ഷം ജയില്‍ ശിക്ഷ; മോഷണം ബുധനാഴ്ചകളില്‍

കോട്ടയം തിരുവാര്‍പ്പ് കാഞ്ഞിരം കിളിരൂര്‍ക്കര പത്തില്‍ വീട്ടില്‍ തിരുവാര്‍പ്പ് അജി (അജയന്‍-49) ആണ് പോലീസ് പിടിയിലായത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണകുളം, പത്തനംതിട്ട ജില്ലകളിലായി നാല് വര്‍ഷത്തിനുള്ളില്‍ നൂറിലധികം മോഷണങ്ങളാണ് ഇയാള്‍ നടത്തിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2022, 05:54 pm IST
inKerala

കൊല്ലം: ഇരുപതു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം നാലുവര്‍ഷം മുന്‍പ് ജയില്‍ മോചിതനായ മോഷ്ടാവ് നൂറോളം മോഷണ കേസുകളില്‍ വീണ്ടും പിടിയില്‍. മോഷണത്തിന് ബുധനാഴ്ചകള്‍ തെരഞ്ഞെടുക്കുന്ന ഇയാളുടെ പതിവാണ് പിടികൂടാന്‍ സഹായകമായത്.  

കോട്ടയം തിരുവാര്‍പ്പ് കാഞ്ഞിരം കിളിരൂര്‍ക്കര പത്തില്‍ വീട്ടില്‍ തിരുവാര്‍പ്പ് അജി (അജയന്‍-49) ആണ് പോലീസ് പിടിയിലായത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണകുളം, പത്തനംതിട്ട ജില്ലകളിലായി നാല് വര്‍ഷത്തിനുള്ളില്‍ നൂറിലധികം മോഷണങ്ങളാണ് ഇയാള്‍ നടത്തിയത്. നാല് വര്‍ഷം മുമ്പ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് മോചിതനായത്. 19-ാം വയസു മുതല്‍ നിരന്തരം മോഷണം നടത്തിയ ഇയാളെ ഒടുവില്‍ മാവേലിക്കര പോലീസാണ് പിടികൂടിയത്.  

സ്‌കൂളുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, സ്റ്റേഷനറി കടകള്‍, ബേക്കറി കടകള്‍ എന്നിവിടങ്ങളില്‍ ഓടിളക്കി മോഷണം നടത്തുന്നതാണ് രീതി. കൂടുതല്‍ തുക ലഭിച്ചാല്‍ അതേ സ്ഥലത്ത് വീണ്ടും മോഷണം നടത്തും. തമിഴ് സിനിമയുടെ ആരാധകനായ ഇയാള്‍ മോഷണ മുതലുമായി തമിഴ്‌നാട്ടിലേക്ക് കടന്ന് ധൂര്‍ത്തടിച്ചതിന് ശേഷം തിരികെ എത്തി വീണ്ടും മോഷണം നടത്തും.  

കൊല്ലം സിറ്റി പോലീസ് പരിധിയിലെ കൊല്ലം വെസ്റ്റ്, ഈസ്റ്റ്, ഇരവിപുരം, ശക്തികുളങ്ങര, കരുനാഗപ്പളളി, ഓച്ചിറ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ബുധനാഴ്ച ദിവസങ്ങളില്‍ ആവര്‍ത്തിച്ച സമാന സ്വഭാവമുള്ള മോഷണങ്ങളെ തുടര്‍ന്ന് ഇയാളുടെ രേഖ ചിത്രം തയ്യാറാക്കി പോലീസ് തെരച്ചില്‍ നടത്തി വരുകയായിരുന്നു.  

കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ടി.നാരായണന്റെ നേരിട്ടുളള മേല്‍ നോട്ടത്തില്‍ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘമാണ് മോഷണത്തിനു വേണ്ടി നഗരത്തിലെത്തിയ ഇയാളെ ചിന്നക്കടയില്‍ നിന്നും പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags: keralaജയില്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.