Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുടുംബശ്രീ മുഖാന്തരം തുടങ്ങിയ ഭക്ഷണശാലകള്‍ പ്രതിസന്ധിയില്‍; നിലനില്‍പ്പ് ഭീഷണിയില്‍ കൊല്ലത്തെ ജനകീയ ഹോട്ടലുകള്‍

നിത്യേന പച്ചക്കറിക്കും പലചരക്കിനും വിലകൂടിയാല്‍ ജനകീയ ഹോട്ടലുകളുടെ നടത്തിപ്പ് അവതാളത്തിലാകും. കുടുംബശ്രീ സിഡിഎസിനാണ് നടത്തിപ്പ് ചുമതല. നൂറുകണക്കിന് കുടുംബശ്രീ അംഗങ്ങളുടെ തൊഴിലിടം കൂടിയാണിന്ന് ജനകീയ ഹോട്ടലുകള്‍. 20 രൂപയ്‌ക്ക് ഊണ് കൊടുക്കുന്ന ഹോട്ടലില്‍ ഒരു ഊണിന് കുടുംബശ്രീ ജില്ലാമിഷന്‍ 10 രൂപ വീതമാണ് അനുവദിക്കുക. കെട്ടിടം, വെള്ളം, വൈദ്യുതി അതത് തദ്ദേശസ്ഥാപനങ്ങള്‍ വകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2022, 04:14 pm IST
inKollam

കൊല്ലം: വിശപ്പുരഹിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടങ്ങിയ ജനകീയ ഹോട്ടലുകള്‍ നിലനില്‍പ്പിനായി കേഴുന്നു. കുടുംബശ്രീ മുഖാന്തരം തുടങ്ങിയ ഹോട്ടലുകളാണിവ.

നിത്യേന പച്ചക്കറിക്കും പലചരക്കിനും വിലകൂടിയാല്‍ ജനകീയ ഹോട്ടലുകളുടെ നടത്തിപ്പ് അവതാളത്തിലാകും. കുടുംബശ്രീ സിഡിഎസിനാണ് നടത്തിപ്പ് ചുമതല. നൂറുകണക്കിന് കുടുംബശ്രീ അംഗങ്ങളുടെ തൊഴിലിടം കൂടിയാണിന്ന് ജനകീയ ഹോട്ടലുകള്‍. 20 രൂപയ്‌ക്ക് ഊണ് കൊടുക്കുന്ന ഹോട്ടലില്‍ ഒരു ഊണിന് കുടുംബശ്രീ ജില്ലാമിഷന്‍ 10 രൂപ വീതമാണ് അനുവദിക്കുക. കെട്ടിടം, വെള്ളം, വൈദ്യുതി അതത് തദ്ദേശസ്ഥാപനങ്ങള്‍ വകയാണ്.

സിവില്‍ സപ്ലൈസ് മുഖേന 10.90 രൂപ പ്രകാരം അരിയും അനുവദിച്ചിട്ടുണ്ട്. എന്നാല്‍, സിവില്‍സപ്ലൈസില്‍നിന്ന് മിക്കവരും അരി വാങ്ങിക്കാറില്ല. കൂടുതല്‍ ചോറ് വയ്‌ക്കുമ്പോള്‍ വേവ് ശരിയാകില്ലെന്നാണ് നടത്തിപ്പുകാര്‍ പറയുന്നത്. 3335 രൂപ നിരക്കിലുള്ള മറ്റ് അരി ഉപയോഗിച്ചാണ് ചോറുണ്ടാക്കുന്നത്. അടുക്കളയില്‍ സ്‌പെഷ്യലായുണ്ടാക്കുന്ന വിഭവങ്ങളിലൂടെയാണിപ്പോള്‍ പച്ചക്കറിയിലെ നഷ്ടം നികത്തുന്നത്.

മീന്‍ പൊരിച്ചതും കോഴിക്കറിയും മറ്റു സ്‌പെഷ്യലുമാണ് ജനകീയ ഹോട്ടലുകളെ പിടിച്ചുനിര്‍ത്തുന്നത്. പ്രദേശികമായി പച്ചക്കറി ഉത്പാദനം കൂടുകയും പുറമേനിന്നുമെത്തുന്ന പച്ചക്കറിവില നിയന്ത്രിക്കാനും ഇടപെടലുണ്ടായാല്‍ മാത്രമേ ജനകീയ ഹോട്ടുലകള്‍ക്ക് പിടിച്ചുനില്‍ക്കാനാകൂ.

തുടക്കത്തില്‍ നൂറില്‍ത്താഴെ ആളുകളാണ് ഊണിനെത്തിയത്. ഇന്ന് അത് ഓരോ കേന്ദ്രങ്ങളിലും ഇരുന്നൂറിന് മുകളിലായി. 20 രൂപയ്‌ക്ക് സുഭിക്ഷമായി ഭക്ഷണമെന്നതാണ് ജനകീയഹോട്ടലുകളുടെ ആകര്‍ഷണം. ജനകീയ ഹോട്ടലുകളിലെ ഏകീകൃത രുചിയും ഗുണനിലവാരവും ഇതിന് കാരണമായി.

കൂട്ടുകറി അല്ലെങ്കില്‍ അവിയല്‍, സാമ്പാര്‍, അച്ചാര്‍ അടങ്ങിയതാണ് ഭക്ഷണം. സാമ്പാറിലെ കഷണങ്ങളാകേണ്ട പച്ചക്കറികള്‍ക്കെല്ലാം തീവിലയാണ്. പച്ചക്കറിയുടെയും പലചരക്ക് സാധനങ്ങളുടെയും വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനവുമില്ല. പച്ചക്കറിയുടെയും മറ്റ് സാധനങ്ങളുടെയും വില കൂടിയതോടെ ജനകീയ ഹോട്ടലുകളില്‍ തിരക്കേറി. ഊണുകഴിച്ച് പോകുമ്പോള്‍ പൊതിച്ചോറ് വാങ്ങുന്നവരുടെ എണ്ണവും കൂടി. ജനങ്ങള്‍ മറ്റ് ഹോട്ടലുകളെ ഉപേക്ഷിച്ച് ജനകീയ ഹോട്ടലുകളെ ആശ്രയിച്ചു തുടങ്ങി.

Tags: Kudumbasreekollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.