കോട്ടയം: മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിക്കിടന്ന ബാബുവിനെ തന്റെ ചുമലിലേറ്റി അതിസാഹസികമായി തീവ്ര രക്ഷാ ദൗത്യത്തിന് നേതൃത്വം കൊടുത്ത ലെഫ്റ്റനന്റ് കേണല്‍ ഹേമന്ത് രാജിന്റെ കുടുംബത്തിനെ ബിജെപി അഭിനന്ദിച്ചു.
ഏറ്റുമാനൂരിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കേന്ദ്രമന്ത്രി വി.മുരളീധരന്റെയും, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെയും ഫോണിലൂടെയുള്ള അഭിനന്ദന സന്ദേശമാണ് ആദ്യമെത്തിയത്. തുടര്‍ന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാലും ഭാരവാഹികളും ഏറ്റുമാനൂരിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അഭിനന്ദിച്ചു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എസ്.രതീഷ്, നേതാക്കളായ അഖില്‍ രവീന്ദ്രന്, സോബിന്‍ ലാല്‍, ഡോ. ശ്രീജിത്ത് കൃഷ്ണന്, മഹേഷ് രാഘവന്, സുരേഷ് മാടപ്പാട്, സുരേഷ് വടക്കേടം, നഗരസഭ അംഗങ്ങളായ ഉഷാ സുരേഷ്, സിന്ധു കറുത്തേടത്ത്, രശ്മി ശ്യാം എന്നിവരും ജില്ലാ പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: