തിരുവനന്തപുരം: രാജ്യസുരക്ഷ മുന്‍നിര്‍ത്തി മീഡിയ വണ്‍ ചാനല്‍ വിലക്കിയത് സാക്കിര്‍ നായിക്കിന്റെ പീസ് ടിവി വിലക്കിനെ ഓര്‍മിപ്പിക്കുന്നെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. വഹാബിസത്തിന്റെ ഇന്ത്യന്‍ വക്താക്കളാണ് ജമാഅത്തെ ഇസ്ലാമിയെന്നും അബ്ദുള്ളക്കുട്ടി. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് ചുവരെഴുതിയവരാണ് ഇവരില്‍ പലരും. ഇപ്പോള്‍ ചാനലിലൂടെ അവരുടെ മാധ്യമങ്ങളിലൂടെ ഈ ആശയങ്ങള്‍ വേഷ പ്രശ്ചനമായി അവതിരിപ്പിക്കുകയായിരുന്നു. അത് കൊണ്ട് ഈ നിരോധനത്തില്‍ യാതൊരു ആശ്ചര്യവും തോന്നുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു
പോസ്റ്റിന്റെ പൂര്‍ണരൂപം-
ഇന്ന് മീഡിയാവണ്‍ ബാന്‍ ചെയ്ത വാര്‍ത്ത കാണുമ്പോള്‍ മനസ്സില്‍ തികട്ടി വന്നത് മുമ്പ്ഒരു Peace TV നിരോധിച്ചതാണ്. അത് അഖിലലോക ഇസ്ലാമിക് പ്രഭാഷകന്‍ സാക്കീര്‍ നായിക്കിന്റേതായിരുന്നു
ഇന്ത്യാ സര്‍ക്കാര്‍ ഇതുപോലെ സെക്യൂരിറ്റി വിഷയത്തില്‍ ആണ് ആ TV പൂട്ടിച്ചത്. തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ഒളിച്ചോടി സാക്കീര്നായിക്കിന്അഭയം നല്‍കിയത് സൗദി അറേബ്യയാണ്. ഇസ്ലാം മാത്രമാണ് ശരിയെന്ന് ഉത്ഘോഷിച്ച നായിക്കിനെ ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഇസ്ലാമിക സൗദി അറേബ്യയില്‍ നിന്ന് തുരത്തി ഓടിച്ചു. അവസാനം ഇയാള്‍ അഭയം തേടിയത് മലേഷ്യയില്‍ ആണ് അവര്‍ സ്വീകരിച്ചെങ്കിലുംതൃപ്തരായിരുന്നില്ല കയ്ച്ചിട്ടു ഇറക്കാനും മധുരിച്ചിട്ട് തുപ്പാനുംപറ്റാത്ത സ്ഥിതിയിലാണ് മലേഷ്യന്‍ സര്‍ക്കാര്‍
എന്ത് കൊണ്ട് ?
കാരണം സാക്കീര്‍ നായിക്ക് പറയുന്നത് ഇസ്ലാം മാത്രമാണ് ശരി എന്നായിരുന്നു . ബാക്കി യെല്ലാ മതവിശ്വാസങ്ങളും തെറ്റാണ്. ഗ്ലോബലൈസേഷന്റെ യുഗത്തില്‍ ഒരു ബഹുസ്വര സാര്‍വ്വദേശിയ സഹവര്‍ത്തിത്വത്തിന്റെ കാലത്ത് അങ്ങനെയൊരു ഇടുങ്ങിയ നിലപാട് ആര്‍ക്ക് അംഗീകരിക്കാന്‍ പറ്റുക, ?!
ബൈബിള്‍ അബദ്ധമാണ്
ഭഗവതിഗീത അസംബന്ധമാണ് ….
ഖുര്‍ആന്‍ മാത്രമാണ് ശരി….
ഇതൊക്കെയാണ് അദ്ദേഹത്തിന്റെ
തത്വശാസ്ത്രം
അതിനാല്‍
കാഫറിങ്ങള്ക്കെതിരായ ജിഹാദില്‍ ഷഹീദായാല്‍ ഹേ യുവാക്കളെ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം ഉറപ്പാണ്.മനോഹരമായ ഇംഗ്ലീഷില്‍ അദ്ദേഹം പ്രചണ്ഡമായി പ്രചരിപ്പിച്ചു.. ലളിതമായി പറഞ്ഞാല്‍ ഇത് വഹാബിസമാണ്. ഈ വഹാബിസത്തിന്റെ ഇന്ത്യന്‍ വക്താക്കളും പ്രയോക്താക്കളുമാണ് ജമാഅത്ത് ഇസ്ലാമി അഥവാ അവരുടെ TV മീഡിയാവണ്‍. അവര്‍ക്ക് ഈ ഗതി വന്നതില്‍ യാതൊരു അല്ഭുതവുമില്ല.
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് ചുവരെഴുതിയവരാണ് ഇവരില്‍പലരും.. ഇപ്പോള്‍ ചാനലിലൂടെ അവരുടെ മാധ്യമങ്ങളിലൂടെ ഈ ആശയങ്ങള്‍ വേഷ പ്രശ്ചനമായി അവതിരിപ്പിക്കുകയായിരുന്നു. അത് കൊണ്ട് ഈ നിരോധനത്തില്‍ യാതൊരു ആശ്ചര്യവും തോന്നുന്നില്ല. പണ്ട് AK ആന്റണി മീഡിയാവണിന്റെ ഉല്ഘാടനവേദിയില് പറഞ്ഞതാണ് ശരി. മറ്റൊരു വികസിത ജനാധിപത്യ രാജ്യത്തിലും നിങ്ങള്ക് ഈ TV തുടങ്ങാന്‍ അനുമതി കിട്ടില്ല… (പിന്നെ എങ്ങിനെയാണ്
ഇവര്‍ക്ക് അനുമതി കിട്ടിയത് AK ? )
സത്യത്തില്‍ അന്നത്തെ കേന്ദ്ര അഭ്യന്തര വകുപ്പ് ചെയ്ത ഒരു തെറ്റ് ഇന്ന് തിരുത്തി എന്ന് പറയുന്നതായിരിക്കും ശരി ? ഒരു മാധ്യമ സ്ഥാപനം പൊടുന്നനെ അടച്ച് പൂട്ടുമ്പോള്‍ ജോലി നഷ്ടപ്പെടുന്ന നിരവധി പേരുണ്ട് അവരുടെ പ്രയാസം മനസ്സിലാക്കാതെയല്ല ഈ കുറിപ്പ് എഴുതുന്നത്
പക്ഷെ രാഷ്ട്രമാണ് ആദ്യം
പിന്നെയാണ് രാഷ്ട്രീയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: