തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തിവെച്ച സംസ്ഥാനത്തെ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ അധ്യയനം രാവിലെ മുതല്‍ വൈകിട്ട് വരെ ആക്കുന്നതിനുള്ള ആലോചനയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പരീക്ഷയ്ക്ക് മുമ്പാകെ പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതിനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.
പരീക്ഷ അടുത്തിരിക്കേ പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതിനാണ് ഊന്നല്‍ കൊടുക്കുന്നത്. ഇതിനായാണ് അധ്യയന സമയം നീട്ടാന്‍ തീരുമാനിച്ചത്. ക്ലാസ്സുകള്‍ തുടങ്ങുന്നതിന് മുമ്പ് അധിക മാര്‍ഗരേഖ ഇറക്കും. പരീക്ഷകള്‍ സമയത്തു തന്നെ നടത്തും. ഇതുസംബന്ധിച്ച് ഉന്നതതല യോഗം ചേര്‍ന്ന് ഉടന്‍ തീരുമാനം കൈക്കൊള്ളും.
പ്രീ പ്രൈമറി മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ക്കായി സമഗ്ര മാനദണ്ഡം കൊണ്ടുവരും. സംസ്ഥാനത്ത് നിലവില്‍ 10,11,12 എന്നീ ക്ലാസ്സുകളില അധ്യയനം തിങ്കളാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്. ബാക്കി ക്ലാസ്സുകളില്‍ 14 മുതല്‍ ആരംഭിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം ചില സ്വകാര്യ സ്കൂളുകളില്‍ ഇനിയും ഓഫ്ലൈന് ക്ലാസ്സുകള്‍ ആരംഭിക്കാത്തതിനേയും മന്ത്രി വിമര്‍ശിച്ചു. സര്‍ക്കാര്‍ തീരുമാനം എല്ലാവര്ക്കും ഒരുപോലെ ബാധകമാണ്. ഇവ പാലിച്ചില്ലെങ്കില്‍ ഗുരുതര പിശകായി കണ്ട് നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: