Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി; കുതിരക്കച്ചവടം തുടര്‍ന്ന് എല്‍ഡിഎഫ്, കോണ്‍ഗ്രസ് നേതാവിന് പരിക്ക്

മുന്‍ പ്രസിഡന്റ് രാജി ചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്നതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. രാജി ചന്ദ്രന്‍ തന്നെ വീണ്ടും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി. 13 അംഗഭരണസമിതിയില്‍ യുഡിഎഫിന്- ഏഴ്, എല്‍ഡിഎഫ്- ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2022, 11:43 am IST
in Idukki
മര്‍ദ്ദനമേറ്റ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് ഊരക്കാട്ട് തൊടുപുഴയിലെ ആശുപ്ത്രിയില്‍ ചികിത്സയില്‍

മര്‍ദ്ദനമേറ്റ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് ഊരക്കാട്ട് തൊടുപുഴയിലെ ആശുപ്ത്രിയില്‍ ചികിത്സയില്‍

ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫില്‍ നിന്ന് ഇടതുപക്ഷം പിടിച്ചെടുത്തു. ഭരണ സ്വാധീനത്തില്‍ വലിയ തോതില്‍ പണമൊഴുക്കിയാണ് അട്ടിമറി നടത്തിയതെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.  

മുന്‍ പ്രസിഡന്റ് രാജി ചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്നതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. രാജി ചന്ദ്രന്‍ തന്നെ വീണ്ടും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി. 13 അംഗ ഭരണസമിതിയില്‍ യുഡിഎഫിന്- ഏഴ്, എല്‍ഡിഎഫ്- ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫ് ധാരണ അനുസരിച്ച് ആദ്യ ഒരു വര്‍ഷം കോണ്‍ഗ്രസിലെ രാജിചന്ദ്രനും അടുത്ത രണ്ടര വര്‍ഷം കോണ്‍ഗ്രസിലെ തന്നെ ആന്‍സി തോമസിനും അവസാന ഒന്നര വര്‍ഷം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനുമായിരുന്നു പ്രസിഡന്റ് സ്ഥാനം.  

ഇതനുസരിച്ച് ജനുവരിയില്‍ കാലാവധി തീര്‍ന്നതോടെ രാജി ചന്ദ്രനോട് യുഡിഎഫ് രാജിവയ്‌ക്കാന്‍ ആവശ്യപ്പെട്ടു. തുടങ്ങിവെച്ച വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മൂന്നുമാസം കൂടി അനുവദിക്കണമെന്നായിരുന്നു രാജിയുടെ ആവശ്യം. എന്നാല്‍ യുഡിഎഫ് നേതൃത്വം ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് രാജി രാജി വച്ചു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ആന്‍സി തോമസിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. യോഗത്തില്‍ രാജിചന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. ഇന്നലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ഞെട്ടിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് രാജി  എത്തിയത്. 

സമ്മേളന ഹാളില്‍ എല്‍ഡിഎഫ് മെമ്പര്‍മാര്‍ക്കൊപ്പമാണ് ഇരുന്നത്. രാവിലെ 11ന് നടന്ന തെരഞ്ഞെടുപ്പില്‍ ഡെപ്യൂട്ടി കളക്ടര്‍ ജോളിയായിരുന്നു വരണാധികാരി. എല്‍ഡിഎഫ് നോമിനിയായി രാജി ചന്ദ്രനും യുഡിഎഫ് പ്രതിനിധിയായി ആന്‍സി തോമസും നോമിനേഷന്‍ നല്‍കി. രാജി ചന്ദ്രന് ഏഴും ആന്‍സി തോമസിന് ആറും വോട്ടും ലഭിച്ചു.  

അതേ സമയം പുതിയ ഡിസിസി പ്രസിഡന്റ് സ്ഥാനമേറ്റ ശേഷം മാത്രം മൂന്ന് പഞ്ചായത്തുകളിലാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. ഇതോടെ ഒരു വിഭാഗം ആളുകള്‍ പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു.  

സംഘര്‍ഷം; കോണ്‍ഗ്രസ് നേതാവിന് പരിക്ക്

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് ഊരക്കാട്ടിന് മര്‍ദനമേറ്റു. തെരഞ്ഞെടുപ്പിന് മുമ്പ് വിപ്പ് നല്‍കുന്നതിന് ബ്ലോക്ക് ഓഫീസിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ജോസിന് മര്‍ദനമേറ്റത്. 

അമ്പതോളം വരുന്ന ഇടത് പ്രവര്‍ത്തകര്‍ കപ്പക്കോലും കാപ്പിവടിയും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നെന്നാണ് ആക്ഷേപം. പരിക്കേറ്റ ജോസിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാലിടറി യുഡിഎഫ്

അടുത്തിടെ മാത്രം മൂന്ന് പഞ്ചായത്തുകളിലാണ് യുഡിഎഫിന് കാലിടറിയത്. ആകെയുള്ള 52 പഞ്ചായത്തില്‍ 30 ഓളം ഇടത്താണ് ഇപ്പോള്‍ ഇടതുപക്ഷം ഭരണം നടത്തുന്നത്. മൂന്നാര്‍, വാത്തിക്കുടി, കുടയത്തൂര്‍ പഞ്ചായത്തുകളിലെ ഭരണം സമാന രീതിയില്‍ യുഡിഎഫിന് നഷ്ടപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇടുക്കി ബ്ലോക്കിലും അട്ടിമറി അരങ്ങേറിയത്. എല്ലായിടത്തും ഭരണ പങ്കുവയ്‌ക്കുകയും ആദ്യത്തെ ആളുടെ കാലാവധി അവസാനിക്കുമ്പോള്‍ വലിയ ഓഫര്‍ നല്‍കി ഇടതുപക്ഷം വിലക്കെടുക്കയും ചെയ്യുന്നതാണ് രീതി. 

സംഭവത്തില്‍ ജില്ലയിലെ കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പുകളും ഉയര്‍ന്ന് കഴിഞ്ഞു. ഒരു മുന്നണിയായി നിന്ന ശേഷം ജയിക്കുകയും പിന്നീട് കാലുമാറുകയുമാണ് മിക്കയിടത്തും നടക്കുന്നത്. നേരത്തെ ലീഗ് കൗണ്‍സിലര്‍ കാലുമാറിയതോടെ തൊടുപുഴ നഗരസഭയിലെ ഭരണം ഇടതുപക്ഷം പിടിച്ചെടുത്തിരുന്നു.

Tags: idukkiയുഡിഎഫ്Cheruthoni
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.