പാലാ: പാലായില്‍ പോക്സോ കേസുകള്‍ വര്‍ധിച്ചതോടെ, പുതിയ പദ്ധതിയുമായി പാലാ പോലീസ്. കഴിഞ്ഞ ആറുമാസത്തിനിടെ 10 പോക്സോ കേസുകളാണ് പാലാ പോലീസ് സ്റ്റേഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്തത്. പാലാ സബ്ഡിവിഷന്റെ കണക്കുകൂടി ചേര്‍ക്കുമ്പോള്‍ കേസുകളുടെ എണ്ണം ഇതിന്റെ ഇരട്ടിയാകും.
പൊലീസ് കൃത്യമായ ജാഗ്രത പുലര്‍ത്തിയതുകൊണ്ടാണ് ഇത്രയധികം പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.ലോക്ഡൗണില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയതോടെ പെണ്‍കുട്ടികളെ വഴിതെറ്റിക്കാനും പ്രേമം നടിച്ച് വശീകരിക്കാനുമുള്ള ചില ചതിക്കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഒപ്പം പ്രലോഭനങ്ങളും ഏറിക്കൊണ്ടിരിക്കുകയാണ്.
ഹെല്പ്പ്ലൈനിന്റെ സഹായം തേടാം
പെണ്‍മക്കള്‍ക്കുണ്ടാകുന്ന എല്ലാ മാനസിക മാറ്റങ്ങളെയും കുറിച്ച് മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും സംശയങ്ങള്‍ തോന്നിയാല്‍ വനിതാ ഹെല്പ്പ്ലൈനിന്റെ സഹായം തേടാന്‍ ഒരു നിമിഷംപോലും മടിക്കരുതെന്നും ഡിവൈഎസ്പി ഷാജു ജോസ് പറഞ്ഞു.
പെണ്‍കുട്ടികളുടെ പെരുമാറ്റ വൈകല്യങ്ങള്‍ ശ്രദ്ധയില്‍പെടുകയും ഇവര്‍ ഏതെങ്കിലും രീതിയില്‍ ചതിക്കുഴിയില്‍ വീണതായി മനസ്സിലാക്കുകയും ചെയ്താല്‍ എത്രയുംവേഗം വനിതാ ഹെല്പ്പ്ലൈനിന്റെ സഹായം തേടണം.
ഇവയ്ക്ക് പരിഹാരം കാണാനും കുഴപ്പം പിടിച്ച രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാനും കര്‍ശന നിരീക്ഷണത്തോടും വേണ്ടി വന്നാല്‍ കൗണ്സിലിങ്ങോടും കൂടിയാണ് ”നമ്മുടെ പൊന്നോമനകള്‍” പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്.
ജില്ലാ വനിതാ ഹെല്‍പ്പ്ലൈനിന്റെയും വനിതാ സെല്ലിന്റെയും സഹായത്തോടെ പദ്ധതി കൂടുതല്‍ ഊര്‍ജ്ജിതമാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ്പ്ലൈന് കേന്ദ്രത്തിന്റെ നമ്പര്‍ -04812 584299.
ഇതിനുപുറമേ 9497 990051 (പാലാ ഡിവൈഎസ്പി ഷാജു ജോസ്), 9497 987080 (പാലാ സിഐ കെ.പി. ടോംസണ്) എന്നീ നമ്പരുകളിലോ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: