ഡോ. പി.പി. സൗഹൃദന്
കേരളത്തിലെ ദേവീക്ഷേത്രങ്ങളില്‍ പ്രതിധ്വനിക്കുന്ന ഏറ്റവും ലളിതമായ ഭഗവതീസ്തുതിയായ ”അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ’ എന്ന മന്ത്രത്തില്‍ തന്നെ ദേവിയും നാരായണനും തമ്മിലുള്ള അഭേദ്യമായ ചൈതന്യബന്ധം സുസ്പഷ്ടമാണ്. സ്ത്രീലിംഗസംബോധന, പുല്ലിംഗ നാമത്തില്‍ പൂര്‍ണമാകുന്ന വിസ്മയംചതുര്വേദവുമായി കൈകോര്‍ക്കുന്ന മഹാവാക്യങ്ങളായ ‘അഹം ബ്രഹ്മാസ്മി’, ‘തത്ത്വമസി’ ”അയമാത്മാ ബ്രഹ്മ’, ‘പ്രജ്ഞാനം ബ്രഹ്മ, സര്‍വം ഖല്വിദം ബ്രഹ്മ’ എല്ലാറ്റിനും ഏതാണ്ട് ഒരേ അര്‍ഥമാണ്. അവ യഥാക്രമം, ‘ഞാന്‍ ബ്രഹ്മമാകുന്നു; ‘നീ ബ്രഹ്മമാകുന്നു;’ഈ ജീവാത്മാവ് ബ്രഹ്മമാണ്’, പ്രജ്ഞാനം’ (ആത്യന്തികമായ അറിവ്) ബ്രഹ്മമാണ്, ഇവിടെ കാണുന്നത് എല്ലാം ബ്രഹ്മമാണ് എന്നിങ്ങനെ അര്‍ത്ഥമാക്കുന്നു. ഈ വാക്യങ്ങളെല്ലാം പറയുന്നത് ജീവാത്മാവ് അഥവാ വ്യക്തിഗതമായ ആത്മാവ് (കിറശ്ശറൗമഹ ടീൗഹ) വിശ്വവ്യാപകമായ പരബ്രഹ്മത്തിന്റെ (ടൗുൃലാല ടീൗഹ) അംശമോ പ്രതിഫലനമോ ആണെന്നാണ്.
”ഗുരുര്‍ബ്രഹ്മാ ഗുരുര്‍ വിഷ്ണുഃ
ഗുരുര്‍ ദേവോ മഹേശ്വരഃ
ഗുരുര്‍സാക്ഷാത് പരബ്രഹ്മഃ
തസ്മൈ ശ്രീ ഗുരവേ നമഃ
(പരമഗുരു പരബ്രഹ്മമാണ്. അത് തന്നെയാണ് വിഷ്ണുവും പരമ ശിവനും. അതിനാല്‍ ഗുരുവിനു നമസ്കാരം)
ഗുരുകൃപ നേടിയാലേ ഈശ്വരകൃപ ലഭിക്കൂ. ഗുരു (ുൃലരലുീേൃ), ദൈവം (ഏീറ), ധര്‍മം (ൃശഴവലേീൗിലെ)ൈ എന്നിവയുടെ യഥാര്‍ഥ അര്‍ഥവും നാനാര്‍ഥവും നാം എപ്പോഴും അന്വേഷിക്കണം. ‘ഗുരു’ ആചാര്യനും അജ്ഞാനമാകുന്ന ഇരുട്ടകറ്റുന്നവനുമാണ്. ദൈവം(ഏീറ) ഒരു പ്രതിഭാസം (ുവലിീാലിീി) ആണ്, ദേവന്, ഈശ്വരന് എന്ന അര്‍ഥങ്ങള്‍ക്കപ്പുറം – ഊര്‍ജവും ചൈതന്യവും സങ്കല്പവും അദൃശ്യവും ദൃശ്യവുമായ ശക്തിയാണത്. ‘ധര്‍മത്തെ സദാചാരതത്ത്വസംഹിത’ എന്നു പറയാം. അതില്‍ നീതി, നിയമവ്യവസ്ഥ, കീഴ്വഴക്കം, കര്‍ത്തവ്യം എല്ലാം ഉള്‍പ്പെടുന്നു.
യതോ ധര്മസ്തതോ ജയഃ’ (എവിടെ ധര്‍മമുണ്ടോ അവിടെ ജയമുണ്ട് എന്ന വ്യാസമുദ്രാവാക്യം, മഹാഭാരതം എന്ന ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസത്തിന്റെ ആത്മസത്തയാണ്.
ഒരു ധാര്‍മിക ജീവിതം നയിച്ച്, രാഷ്ട്രത്തോടുള്ള കടമ നിറവേറ്റി, ആയിരത്താണ്ടുകളുടെ വേദോപനിഷത്ത് സംസ്കാരത്തിന്റെ സനാതന പാരമ്പര്യമുള്ള ഈ ആര്‍ഷ ഭാരതത്തിന് ആധുനിക ശാസ്ത്രത്തിന്റെ തേജസ് ആര്‍ജിച്ച് നവധന്യമായ ഒരു വ്യക്തിത്വം സാക്ഷാത്ക്കരിക്കാന്‍ യുവാക്കള്‍ക്ക് ലളിതാസഹസ്രനാമം ഒരു പ്രചോദനമാകട്ടെ.
തമിഴിലെ ദശവചസ്സുകള് നോക്കുക; അന്പേ ശിവം (സ്നേഹമാണ് ഈശ്വരന്), അന്‍പാക പേശു (സ്നേഹമായി പറയുക), ഇനിമയാക പേശു (മധുരമായി പറയുക), ഉണ്മയേ പേശു (സത്യം പറയുക), നന്മെയേ പേശു (നന്മയോടെ പറയുക), മെതുവാക പേശു (ശാന്തമായി പറയുക), ചിന്തിത്തു പേശു (ചിന്തിച്ചു പറയുക), സമയമറിനു പേശു (സമയമറിഞ്ഞു പറയുക), സഭയറിന്തു പേശു (സഭയറിഞ്ഞു പറയുക), പേശാതിരുന്തും പഴകു (മൗനവും ശീലിക്കുക). ഈ ദശവചസ്സുകളുടെ തേജസ് ആര്‍ജിക്കാന്‍ നമ്മുടെ സഹസ്രനാമങ്ങളേതും പര്യാപ്തമാണ്.
മഹാഭാരതയുദ്ധകാലത്ത് ശരശയ്യയില്‍ കിടന്ന ഭീഷ്മപിതാമഹനില്‍ നിന്ന് ഉപദേശം സ്വീകരിക്കാന്‍ ധര്‍മപുത്രരെ ഭഗവാന് കൃഷ്ണന് പ്രേരിപ്പിക്കുന്നു. ശ്രീകൃഷ്ണസ്തുതിയായും ധര്മപുത്രര്ക്ക് ദിനവും ചൊല്ലാനുള്ള സ്തോത്രമായും ഭീഷ്മര്‍ വിഷ്ണുസഹസ്രനാമം ചൊല്ലി. അത് നകുലന് പിന്നീട് ഓര്‍മ്മയില്‍ നിന്നെടുത്ത് രേഖയാക്കി.
ഈശ്വരന് ഒരേസമയം പ്രകൃതിയും അമ്മയുമാണ്. വിഷ്ണുസഹസ്രനാമത്തിലെ ‘വൃക്ഷായ നമഃ’ (556), കൃഷ്ണനെ വൃക്ഷമായി സങ്കല്പിച്ച് നമസ്കാരം. കൃഷ്ണന് മരപ്രഭുവും അമരപ്രഭുവും ആണെന്ന് ”നാരായണ ഭട്ടതിരിയോട് ഭക്തനായ പൂന്താനത്തെ രക്ഷിക്കാന്‍ ഗുരുവായുപുരേശന്‍ പറഞ്ഞത് നമുക്കോര്‍ക്കാം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: