Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഷ്ടമുടിയിലെ വീരഭദ്രസ്വാമി

'അറബിക്കടലും കല്ലടയാറും അഷ്ടമുടിക്കായലും സംഗമിക്കുന്ന തീരത്തുള്ള ക്ഷേത്രവും പരിസരവും അവാച്യമായ ദര്‍ശനാനുഭൂതിയാണ് ഭക്തര്‍ക്ക് നല്‍കുന്നത്.'

രാജേഷ് ദേവ്‌byരാജേഷ് ദേവ്‌
Feb 7, 2022, 06:00 am IST
inSamskriti

വീരഭദ്രസ്വാമി മുഖ്യപ്രതിഷ്ഠയായുള്ള ക്ഷേത്രങ്ങള്‍ കേരളത്തില്‍ അപൂര്‍വമാണ്. ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഉപദേവസ്ഥാനമുള്ള വീരഭദ്രനെ പ്രധാന ദേവതയായി പ്രതിഷ്ഠച്ച ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ അഷ്ടമുടിയിലുള്ളത്. ആചാരനുഷ്ഠാനങ്ങളിലെ വ്യത്യസ്തത ഈ ക്ഷേത്രത്തെ വേറിട്ടു നിര്‍ത്തുന്നു. നാല്‍ക്കാലികളുടെ രോഗശമനത്തിന് ഭക്തര്‍ നടത്തുന്ന ഉരുള്‍ നേര്‍ച്ചയാണ് ഇവയില്‍ പ്രധാനം.  

അതുപോലെ ഉദ്ദിഷ്ഠ കാര്യസിദ്ധിക്കും വീരഭദ്രസ്വാമിക്ക് നേര്‍ച്ചയുമായി   ധാരാളം പേര്‍ ഇവിടെയെത്തുന്നു. ഉരുള്‍ നേര്‍ച്ചയും നെയ്യ് വിളക്കുമാണ് പ്രധാന വഴിപാട്. നാല്‍ക്കാലികള്‍ക്ക് രോഗം വന്നാല്‍ അത് ശമിക്കുന്നതിനായി സ്വാമിക്ക് മുന്നില്‍ നെയ്‌വിളക്ക് തെളിക്കുകയോ ഉരുള്‍ നേര്‍ച്ച നടത്തുകയോ ചെയ്താല്‍ രോഗം ഭേദമാകുമെന്നാണ് ഭക്തരുടെ വിശ്വാസം. ജാതി മത ഭേദമെന്യേയാണ് നേര്‍ച്ച സമര്‍പ്പിക്കാന്‍ ആളുകള്‍ ഇവിടെയെത്തുന്നത്.  

അറബിക്കടലും കല്ലടയാറും അഷ്ടമുടിക്കായലും സംഗമിക്കുന്ന തീരത്തുള്ള ക്ഷേത്രവും പരിസരവും അവാച്യമായ ദര്‍ശനാനുഭൂതിയാണ് ഭക്തര്‍ക്ക് നല്‍കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ക്ഷേത്രത്തിന്. കൃത്യമായ കാലപ്പഴക്കം ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല.  

ദക്ഷയാഗവുമായി ബന്ധപ്പെട്ടതാണ് ക്ഷേത്ര ഐതിഹ്യം. ശിവപത്‌നി സതീദേവിയുടെ പിതാവായ ദക്ഷന്‍, താന്‍ നടത്തിയ യാഗത്തില്‍ എല്ലാ ദേവന്മാരേയും ക്ഷണിച്ചു. ശിവഭഗവനേയും സതീദേവിയേയും ക്ഷണിച്ചില്ല. പിതാവ് നടത്തുന്ന യാഗം കാണാന്‍ ക്ഷണിക്കാതെയെത്തിയ സതീദേവി പിതാവിനാല്‍ അപഹാസ്യയായി. മനംനൊന്ത് അഗ്നിയില്‍ ആത്മാഹുതി ചെയ്തു. ഇതറിഞ്ഞ ശിവഭഗവാന്‍ രോഷാകുലനായി സംഹാര താണ്ഡവമാടി. തന്റെ തലമുടിയിലെ ജടയെടുത്ത് നിലത്തടിച്ചു. എട്ട് ഭാഗങ്ങളായി പിളര്‍ന്ന ജടയില്‍ നിന്ന് ഉത്ഭവിച്ച വീരഭദ്രനും ഭദ്രകാളിയും ദക്ഷനെ വധിച്ചു. ശിരസ്സറ്റ ദക്ഷന്‍ ജീവന് വേണ്ടി യാചിച്ച് വീരഭദ്രനും ഭദ്രകാളിക്കും ചുറ്റും ഉരുണ്ടു. തുടര്‍ന്ന് ദേവഗണങ്ങളുടെ അഭ്യര്‍ഥനയനുസരിച്ച് ആടിന്റെ തലയറുത്ത് ദക്ഷന് വച്ച് ജീവന്‍ നല്‍കിയതായാണ് പുരാണം.  

എട്ട് ഭാഗങ്ങളായി പിളര്‍ന്ന, ശിവന്റെ ജട നിലത്തടിച്ച സ്ഥലമാണ് അഷ്ടമുടി കായലായി രൂപാന്തരപ്പെട്ടത്. ദക്ഷന് ജീവന്‍ നല്‍കാനായി നിരുപദ്രവകാരിയായ ആടിനെ കൊല്ലേണ്ടി വന്ന പാപഭാരത്താല്‍, വീരഭദ്രസ്വാമിയും ഭദ്രകാളിയും അഷ്ടമുടി കായലില്‍ സ്‌നാനം ചെയ്ത് പാപമോചിതരായ ശേഷം കായലിന്റെ തീരത്ത് ഇരുന്നതായാണ് ഐതിഹ്യം.  വീരഭദ്രസ്വാമി ക്ഷേത്രത്തിന്റെ സമീപ സ്ഥലമായ ത്രിക്കരുവയില്‍ ഭദ്രകാളി ക്ഷേത്രവുമുണ്ട്.  

വീരഭദ്രസ്വാമി തെക്കോട്ടും ഭദ്രകാളി വടക്കോട്ടും ദര്‍ശനത്തിലായാണ് ഇരു ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. സാഹോദര്യ ഭാവത്തില്‍ നേര്‍ക്കുനേരെയുള്ള ദര്‍ശനത്തില്‍ കുടികൊള്ളുന്നതു കൊണ്ട് ഭക്തരുടെ ഏത് ആഗ്രഹവും ഇവിടെ സാധിക്കുമത്രേ. വീരഭദ്രസ്വാമിക്കും ഭദ്രകാളിക്കും പാപമോക്ഷം ലഭിച്ചതിനാല്‍ അഷ്ടമുടി കായലിലെ ബലിതര്‍പ്പണത്തിനും പ്രസക്തിയേറെയാണ്. കര്‍ക്കിടക വാവ് ബലിക്ക് ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്.  

ത്രിക്കരുവയിലെ ഭദ്രകാളി ദര്‍ശനത്തിന് ശേഷമാണ് ഭക്തര്‍ വീരഭദ്രസ്വാമിയുടെ അടുക്കല്‍ എത്തേണ്ടതെന്നാണ് വിശ്വാസം.  കന്നിമാസത്തിലെ പൂരാടം, ഉത്രാടം, തിരുവോണം നാളുകളിലാണ് വീരഭദ്രസ്വാമി ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത്. ഉത്രാടത്തിന് ത്രിക്കരുവ ഭദ്രകാളി ക്ഷേത്രത്തില്‍ നിന്നും മരത്തടിയില്‍ നിര്‍മ്മിച്ച ദണ്ഡ് ഘോഷയാത്രയായി വീരഭദ്രസ്വാമി ക്ഷേത്രത്തിലെത്തിക്കും. അതിന് ശേഷമാണ് പ്രധാന വഴിപാടായ ഉരുള്‍ നേര്‍ച്ച ആരംഭിക്കുന്നത്. സഹോദരി സഹോദരന് നല്‍കുന്ന സമ്മാനമായാണ് ദണ്ഡ് സമര്‍പ്പിക്കുന്നത്. തിരുവോണ നാളില്‍ ഉത്സവം കൊടിയിറങ്ങിയ ശേഷം ദണ്ഡ് തിരികെ ത്രിക്കരുവയിലേക്ക് കൊണ്ടുപോകും.

കാവനാട്ട് , കുറ്റിയഴികം കരക്കാരാണ് ഇരു ക്ഷേത്രങ്ങളുടേയും കാരണവന്മാര്‍. കൊല്ലം നഗരത്തില്‍ നിന്നും തേവള്ളി അഞ്ചാലുംമൂട് വഴി വീരഭദ്രസ്വാമി ക്ഷേത്രത്തിലെത്താം.

Tags: Ashtamudi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഷ്ടമുടി കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

YUVAMORCHA UPARODHAM
Kollam

അഷ്ടമുടിക്കായല്‍ അഴിമതി; കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറിനെ ഉപരോധിച്ച് യുവമോര്‍ച്ച

മാലിന്യം കാണാതിരിക്കാന്‍ പച്ചവല കെട്ടി മറച്ചിരിക്കുന്നു, തുമ്പൂര്‍മൂഴിക്ക് സമീപം മാസങ്ങളായി കൊണ്ടിട്ട മാലിന്യം മാറ്റാതെ കെട്ടിക്കിടക്കുന്നു
Kollam

കായലില്‍ ജലോത്സവം, കരയില്‍ മാലിന്യകൂനയും; പ്രസിഡന്‍സ് ട്രോഫി കാണികളെ കാത്തിരിക്കുന്നത് ദുര്‍ഗന്ധം വമിപ്പിക്കുന്ന മാലിന്യശേഖരം

Varadyam

സ്‌കോട്ട്‌ലന്‍ഡില്‍ ഒരു മണ്‍ട്രോ തുരുത്ത്

നിയമസഭാസമിതി അംഗങ്ങള്‍ അഷ്ടമുടിക്കായല്‍ നോക്കികാണുന്നു
Kerala

മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നത് തടയുന്നതിന് ബഹുമുഖ കര്‍മപദ്ധതി; അഷ്ടമുടിക്കായല്‍ കണ്ട് ഞെട്ടി നിയമസഭാ പരിസ്ഥിതി സമിതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.