ബെംഗളൂരു:ഇതുവരെ ഉഡുപ്പിയിലും കുന്ദാപ്പുരയിലുമെല്ലാം കോളെജ് നിയമങ്ങള്‍ അനുസരിച്ച് വന്നിരുന്ന കുട്ടികളെ ചില അക്രമികള്‍ വഴിതെറ്റിക്കുന്നതാണ് ഹിജാബ് സമരത്തിന് പിന്നിലെന്ന് കര്‍ണ്ണാടകയിലെ വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് പറഞ്ഞു. പെണ്‍കുട്ടികളെ ചിലര്‍ തെറ്റായ വഴിയിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കര്‍ണ്ണാടകയില്‍ നിലനില്‍ക്കുന്ന കര്‍ണ്ണാടക വിദ്യാഭ്യാസ നിയമം ഇതുവരെ കുട്ടികള്‍ പിന്തുടര്‍ന്നിരുന്നുവെന്നും ഇപ്പോള്‍ മാത്രം അവര്‍ അതിനെ എതിര്‍ക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും മന്ത്രി നാഗേഷ് കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതില്‍ വിശ്വസിക്കാത്ത, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെതിരെ പ്രഭാഷണം നടത്തുന്ന ഇക്കൂട്ടര്‍ എല്ലായ്പോഴും തെരഞ്ഞെടുപ്പിന് മുന്‍പ് ഇത്തരം പ്രശ്നങ്ങള്‍ ഉയര്‍ത്താറുണ്ടെന്നും മന്ത്രി നാഗേഷ് പറഞ്ഞു.
രാഹുല്‍ ഗാന്ധി ഹിജാബ് പ്രശ്നത്തില്‍ ഇടപെടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, രാഹുല്‍ ഗാന്ധി ഇന്ത്യയിലെ സുപ്രീംകോടതിയാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ‘രാഹുല്‍ഗാന്ധി ബുദ്ധിജീവിയാണ്. അദ്ദേഹം നിയമസംവിധാനത്തിന് മുകളിലുള്ള വ്യക്തിയാണ്. എല്ലാ കാര്യങ്ങളും അറിയുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുന്ന വ്യക്തിയാണ്,’- മന്ത്രി അല്പം ആക്ഷേപഹാസ്യം കലര്‍ത്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: