Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി കോഴിക്കോട് എഡിഷന്‍ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മ രാജ അന്തരിച്ചു; സംസ്‌കാരം വൈകിട്ട് മാങ്കാവ് കോവിലകം ശ്മശാനത്തില്‍

കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന മുന്‍ അധ്യക്ഷനായിരുന്ന അദ്ദേഹം നിലവില്‍ ഉപാധ്യക്ഷനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2022, 11:00 am IST
in Kerala

കോഴിക്കോട്: ജന്മഭൂമി കോഴിക്കോട് എഡിഷന്‍ പ്രിന്റര്‍ ആന്റ് പബഌഷര്‍ പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മ രാജ (76) അന്തരിച്ചു. ഗുരുവായൂരപ്പന്‍ കോളേജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പളും കേരള ക്ഷേത്ര സംരക്ഷണ സമിതി മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്. സാമൂതിരി രാജകുടുംബാംഗമായ അദ്ദേഹം മാങ്കാവ് പടിഞ്ഞാറെ കോവിലകത്തെ ചിത്രവെണ്മാടത്തിലാണ് താമസം.

സാമ്പത്തിക ശാസ്ത്ര അധ്യാപകന്‍, യോഗാചാര്യന്‍, ആധ്യാത്മിക പ്രഭാഷകന്‍, വിവിധ ക്ഷേത്രപരിപാലന സമിതികളുടെ ഉപദേഷ്ടാവ്, സനാതന ധര്‍മ്മ പ്രചാരകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. സാമൂതിരി കോളജ് ഇഡി ക്ലബ്ബ് പ്രസിദ്ധീകരിച്ച യോഗ എന്ന പുസ്തകത്തിന്റെ രചയിതാവും കാലിക്കറ്റ് സര്‍വ്വകലാശാലാ സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി പ്രസിദ്ധീകരിച്ച ധനശാസ്ത്ര ചിന്തയുടെ ചരിത്രം എന്ന പുസ്തകത്തിന്റെ സഹഗ്രന്ഥകാരനുമാണ്. കൂടാതെ   സാമ്പത്തിക ശാസ്ത്രവും യോഗയും വിഷയമാക്കി വിവിധ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

നിലവില്‍ കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ഉപാധ്യക്ഷനാണ്. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് 1987ല്‍ ആഴ്ചവട്ടം വാര്‍ഡില്‍ നിന്ന് മത്സരിച്ചിട്ടുണ്ട്. തൃശാല ഭഗവതി ക്ഷേത്രം സെക്രട്ടറി, കച്ചേരിക്കുന്ന് സരസ്വതി വിദ്യാനികേതന്‍ വികസന സമിതി സെക്രട്ടറി, സനാതന ധര്‍മ്മപരിഷത് ഉപാധ്യക്ഷന്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. കൊല്ലം നിലമേല്‍ എസ്എന്‍  കോളജില്‍ എസ്എഫ്‌ഐ  ആക്രമണത്തില്‍ കൊല്ലപ്പെട്ട ദുര്‍ഗ്ഗാദാസിന്റെ ജീവിതത്തെ ആസ്പപദമാക്കി നിര്‍മ്മിച്ച ‘ഓര്‍മ്മ മരം’ എന്ന ഹൃസ്വചിത്രത്തില്‍ ടി.എന്‍. ഭരതന്റെ വേഷമിട്ടത് കൃഷ്ണവര്‍മ്മ രാജയായിരുന്നു.

ആര്‍എസ്എഎസ് പ്രാന്ത കാര്യകാരി അംഗം പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സംഘടനാ സെക്രട്ടറി ടി.യു. മോഹനന്‍, സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണന്‍ കോലഴി, മാതൃസമിതി സംസ്ഥാന അധ്യക്ഷ കുസുമം രാമചന്ദ്രന്‍, രാഷ്ടസേവികാ സമിതി പ്രാന്ത കാര്യവാഹിക ഡോ. ആര്യാദേവി, കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി. രഘുനാഥ്, മേഖലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ. വി.കെ. സജീവന്‍,  ജന്മഭൂമി അസിസ്റ്റന്റ് മാനേജര്‍ കെ.എം. അരുണ്‍ തുടങ്ങി നിരവധി പേര്‍ വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

ഭാര്യ: കടന്നമണ്ണ കോവിലകത്ത് രാധ തമ്പുരാട്ടി. മക്കള്‍. കെ.സി. സുചിത്ര വര്‍മ (അധ്യാപിക, കോഴിക്കോട് ശ്രീരാമകൃഷ്ണമിഷന്‍ സ്‌കൂള്‍ ), സുമിത്ര വര്‍മ (സ്‌കൂള്‍ അധ്യാപിക, മുംബൈ). മരുമക്കള്‍:  പി.സി. ബിജുകൃഷ്ണന്‍ (ബിസിനസ്), അനില്‍ രാഘവ വര്‍മ (ഐബിഎം മുംബൈ). അച്ഛന്‍: കൊലോറ്റ ഇല്ലത്തെ പരേതനായ വിഷ്ണു നമ്പൂതിരി. അമ്മ: പി.സി. കുട്ടിഅനുജത്തി തമ്പുരാട്ടി. സഹോദരങ്ങള്‍: പി.സി. ശ്രീദേവി തമ്പുരാട്ടി (ഗുരുവായൂര്‍), പി.സി. സാവിത്രി തമ്പാട്ടി (മുംബൈ), പി.സി.കെ. രാജ (ടാറ്റ കോഫി),  പി.സി.എം. രാജ (ഉണ്ണി റിട്ട. ഗുരുവായൂരപ്പന്‍ കോളേജ്), പരേതരായ ഏടത്തി തമ്പുരാട്ടി, അനുജത്തി തമ്പാട്ടി (അങ്ങാടിപ്പുറം). സംസ്‌കാരം മാങ്കാവ് കോവിലകം ശ്മശാനത്തില്‍ നടത്തി.

Tags: deathOBITജന്മഭൂമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

Kerala

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kerala

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

Kerala

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

വൈവാഹിക തര്‍ക്കങ്ങളില്‍ വ്യാജ ലൈംഗിക പീഡന ആരോപണം വര്‍ദ്ധിക്കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.