തിരുവനന്തപുരം: ആര്‍ എസ് എസ് കാരുടെ ചാനല്‍ എന്നു പറഞ്ഞ് ജനം ടിവിയക്ക് ലൈസന്‍സ് നല്‍കാതെ വര്‍ഷങ്ങളോളം തടഞ്ഞു വെച്ചതായി മുന്‍ സിഇഒ രാജേഷ്പിള്ള. അന്നത്തെ മന്ത്രി ഫയലില്‍ ലൈസന്‍സ് കൊടുക്കരുതെന്ന് എഴുതിയിരുന്നതായി , മീഡിയ വണ്‍ ലൈസന്‍സുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റില്‍ രാജേഷ്പിള്ളപറഞ്ഞു
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
22012-14 കാലത്ത് “ജനം” ചാനലിന് ലൈസൻസ് കിട്ടാൻ വേണ്ടി ആഴ്ചകളോളം ഡൽഹിയിൽ കൊടുംതണുപ്പത് പോയി കിടക്കേണ്ടി വന്നിട്ടുണ്ട്…ഒരിക്കൽ 101 ഡിഗ്രി പനിയുമായാണ് നാട്ടിലെത്തിയത്…എല്ലാ ശ്രമങ്ങളുടെയും അവസാനം അന്നത്തെ വകുപ്പ്‌തലവൻ ക്ഷമാപണരൂപത്തിൽ എന്നോടും ചാനൽ എംഡി ശ്രീ വിശ്വരൂപനോടും പറഞ്ഞത് വകുപ്പ് മന്ത്രി തന്നെ ഇപ്പോൾ ലൈസൻസ് കൊടുക്കണ്ടെന്നു ഫയലിൽ സ്വന്തം കൈപ്പടയിൽ എഴുതിയിട്ടുണ്ടെന്നാണ്..
കാരണവും അദ്ദേഹം പറഞ്ഞു.. സാധനം സംഘപരിവറിന്റെയാണ്..അതുകൊണ്ട് നഹി നഹി എന്നാണത്രെ മന്ത്രി പുംഗവൻ കുറിച്ചത്.. മാസങ്ങളായി ഇതിന്റെ പുറകെ നടക്കുന്നത് കണ്ടതിന്റെ സഹതാപം കൊണ്ടാകും തത്കാലം ലൈസെൻസ് അപേക്ഷ നിരസിച്ചു കൊണ്ടു മടക്കരുതെ എന്ന ഞങ്ങളുടെ അഭ്യർത്ഥന അദ്ദേഹം ഉൾക്കൊണ്ടു എന്നു തോന്നുന്നു… പിന്നീട് 2014ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് “ജന”ത്തിന് സംപ്രേക്ഷണനുമതി ലഭിക്കുന്നത്… ഇപ്പോൾ ഇടതു വലത് വ്യത്യാസമില്ലാതെ എല്ലാവരും മീഡിയ one നു വേണ്ടി ഓടി കൂടുന്നത് കണ്ടപ്പോൾ പഴയ ഈ അധ്യായം ഓർത്തതാണ്.. ഒപ്പം ഇപ്പറഞ്ഞ “സംഘപരിവാർ ഫാസിസ്റ്റുകളുടെ” ഭരണത്തിൽ തന്നെയാണല്ലോ മീഡിയ one കഴിഞ്ഞ 7 വർഷവും പ്രവർത്തിച്ചത് എന്നും വെറുതെ ഓർത്തു പോയി..
ഇനി മീഡിയ one പ്രശ്നത്തെ കുറിച്ചു കൂടി ഒരു വാക്ക്. ഏതൊരു മാധ്യമസ്ഥാപനവും പൂട്ടിപോകുന്നത് വളരെ സങ്കടകരമാണ്..പ്രത്യേകിച്ചും മാധ്യമ മേഖലയിൽ പൊതുവെയുള്ള അനശ്ചിതാവസ്ഥ അതിന്റെ മൂര്ധന്യത്തിൽ എത്തി നിൽക്കുന്ന ഈ മഹാമാരികാലത്ത്..
പക്ഷെ മനസ്സിലാകുന്നിടത്തോളം ഗുരുതരമായ വിഷയങ്ങൾ ഇല്ലാതെ ആഭ്യന്തരവകുപ്പ് ഒരു ടെലിവിഷൻ ചാനലിനും clearance നിഷേധിക്കില്ല… മീഡിയ one നെ സംബന്ധിച്ചിടത്തോളം അവർക്ക് ആദ്യമായി ലൈസെൻസ് ലഭിച്ച സമയത്തും ആഭ്യന്തര വകുപ്പ് ചില objections പറഞ്ഞിരുന്നു എന്നും (അന്ന് ബിജെപി ഭരണമായിരുന്നില്ല ) ഉന്നത ഇടപെടലിൽ ആണ് കാര്യങ്ങൾ ശരിയായതെന്നും പറഞ്ഞു കേട്ടിരുന്നു..സത്യമാണോ എന്നറിയില്ല. ഇതിനർഥം ഏതൊരു ചാനലിന്റെയും ഉള്ളടക്കം മാത്രമായിരിക്കില്ല ആഭ്യന്തര വകുപ്പിന്റെ objection നു കാരണം എന്നാണ്..
ഒരു പക്ഷെ ആ സ്ഥാപനത്തിൽ ഉന്നത പദവി വഹിക്കുന്നവരുടെ അന്താരാഷ്‌ട്ര ബന്ധങ്ങളും ബിസിനസ്സ് ഇടപാടുകളും വ്യക്തിപരമായ കേസുകളും യാത്രകളുമൊക്ക ഒരു adverse report നു കാരണമായേക്കാം..രഹസ്യാന്വേഷണ വകുപ്പുകൾ മുതൽ വിവിധ ഏജൻസികളുടെയും electronic monitoring cell ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെയും മന്ത്രയലത്തിൽ ഈ കാലയളവിൽ ലഭിച്ച പരാതികളുടെയും ഒക്കെ അടിസ്ഥാനത്തിൽ ആണ് ആഭ്യന്തര വകുപ്പ് സെക്യൂരിറ്റി ക്ലീയരൻസ് പോലുളള വിഷയങ്ങളിൽ തീരുമാനത്തിൽ എത്തുന്നത്… ഇവിടെ മീഡിയ one നു ക്ലീയരൻസ് പുതുക്കേണ്ട എന്ന തീരുമാനത്തിന്റെ പിന്നിലും അങ്ങനെ ഏതെങ്കിലും ഒരു കാരണമോ ഒന്നിൽ കൂടുതൽ വിഷയങ്ങളോ ഉണ്ടായിട്ടുണ്ടാകാം… ലൈസൻസിനും ക്ലീയരൻസിനും 10വർഷ കാലാവധി തീരുന്ന സമയത്ത് ഇങ്ങനയുള്ള സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് വേണ്ട മുൻകരുതൽ എടുക്കാനും മറ്റും ഏന്തു കൊണ്ട് മീഡിയ one മാനേജ്മെന്റ് തയ്യാറായില്ല എന്നത് അത്ഭുതപ്പെടുത്തുന്നു…
എന്തയാലും ഈ വിഷയത്തിൽ കോടതിക്ക് എന്തു ചെയ്യാൻ കഴിയും എന്നത് കാത്തിരുന്നു കാണേണ്ടതാണ്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: