Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തനാജി: ഛത്രപതി ശിവാജിയുടെ സൈന്യാധിപന്‍; ഗറില്ലാ യുദ്ധമുറകളില്‍ വിദഗ്‌ദ്ധന്‍

ഫെബ്രുവരി 4 താനാജിയുടെ വീരാഹുതി ദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2022, 02:33 pm IST
in Samskriti

ഒരു സമയത്ത് ഭാരതത്തിന്റെ പകുതിയോളം മുഗള്‍ സാമ്രാജ്യത്തിന്റെ കൈപിടിയില്‍ നിന്നും മോചിപ്പിച്ചു കൊണ്ടു ഹൈന്ദവ സ്വരാജ് സ്ഥാപിച്ച ഛത്രപതി ശിവാജി മഹാരാജാവിന്റെ  സൈന്യാധിപന്മാരില്‍ ഒരാള്‍ ആയിരുന്നു താനാജി. ഇന്നും മാറാത്ത നാടന്‍ പാട്ടുകളിലെ വീര നായകന്‍ ആണ് കൊണ്ടാനാ കോട്ട കീഴടക്കിയ തനാജി.  

മുഗളന്മാരായ അധിനിവേശ ശക്തികളില്‍ നിന്നു നമ്മുടെ നാടിനെ രക്ഷിക്കാന്‍ ഉള്ള അനവധി യുദ്ധങ്ങളില്‍ ശിവാജി മഹാരാജിനൊപ്പം ധീരമായി പോരാടിയ യുദ്ധ തന്ത്രജ്ഞരില്‍ ഒരാള്‍ ആണ് താനാജി.  

ഗറില്ലാ യുദ്ധമുറകളില്‍ വിദഗ്‌ദ്ധരായ അനേകം യുദ്ധനിപുണന്മാര്‍ ഉള്ള മറാത്താ സൈന്യത്തില്‍ പ്രധാനി ആയിരുന്നു താനാജി.

1661 ല്‍ ഉമ്പര്‍ഖിന്‍ഡിലെ യുദ്ധത്തില്‍ സഹ്യാദ്രി മലനിരകളില്‍ വച്ചു കര്‍ത്തലബ് ഖാന്റെ സൈന്യത്തെ ശിവാജി പരാജയപ്പെടുത്തിയത് മലഇടുക്കിലൂടെ തന്ത്രപരമായി കര്‍ത്തലബ് ഖാന്റെ  സൈന്യത്തെ കടത്തി വിടുകയും മലമുകളില്‍ നിന്നും കനത്ത ആക്രമണം നടത്തിയും ആണ്.  

കൊണ്ടാനാ കോട്ട സിംഹഗഢ് കോട്ട ആയ കഥ..

1665 ല്‍ തന്ത്രപ്രധാനമായാ കൊണ്ടാനാ കോട്ട മുഗളന്മാര്‍ക്ക് വിട്ടു കൊടുത്തു പിന്‍വാങ്ങിയ ശിവാജിക്ക് കൊണ്ടാനാ തിരിച്ചു  പിടിക്കാതെ മുഗള്‍ സൈന്യത്തിന് എതിരെ ഒരു വലിയ മുന്നേറ്റം സാധ്യം ആവില്ല എന്നറിയാമായിരുന്നു. നേരിട്ടുള്ള ഒരു സൈനിക നീക്കത്തിലൂടെ കൊണ്ടാനാ പിടിക്കുക എന്നാല്‍ മറാത്താ പക്ഷത്ത് കനത്ത ആള്‍നാശം ഉണ്ടാവുകയും ചെയ്യും. അങ്ങനെ 1670 ല്‍ ഗറില്ലാ യുദ്ധത്തില്‍ കൂടി കോട്ട പിടിക്കാന്‍ ആയി അദ്ദേഹം തീരുമാനിച്ചു. തന്റെ സമര്‍ത്ഥനായ സൈന്യാധിപന്‍ താനാജി അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തിന് ഒരുങ്ങുകയാണ് എന്നറിഞ്ഞ ശിവാജി ഈ വിവരം അദ്ദേഹത്തെ അറിയിച്ചതും ഇല്ല.  എന്നാല്‍ ഈ സൈനിക നീക്കത്തെ കുറിച്ചു വിവരം ലഭിച്ച തനാജി ഉടനെ രാജാധാനിയില്‍ എത്തി സൈന്യത്തെ നയിക്കാനും കൊണ്ടാനാ കോട്ട പിടിക്കാനും തന്നെ അനുവദിക്കണം എന്നപേക്ഷിച്ചു. മകന്റെ വിവാഹത്തിന് പങ്കെടുക്കാതെ യുദ്ധത്തിന് തനാജിയെ അയക്കാന്‍ ശിവാജി തയ്യാറായില്ല. എന്നാല്‍ തന്റെ മകന്റെ വിവാഹം സ്വരാജ്യത്തിന്റെ സുരക്ഷയെക്കാള്‍ പ്രധാനമല്ല എന്നറിയിച്ചു തനാജി മകന്റെ വിവാഹം താന്‍ മടങ്ങി വരുന്നത് വരെ മാറ്റി വച്ചു.  

5000 ത്തോളം ആയുധധാരികളായ മുഗള്‍ സൈനികര്‍ സദാ കാവല്‍ നില്‍ക്കുന്ന കൊണ്ടാനാ കോട്ടയുടെ കാവലും അധിപതിയും ആയി മുഗള്‍ സൈന്യം വീര യോദ്ധാവായിരുന്ന ഉദയഭന്‍ രത്തോടിനെ ആണ് നിയമിച്ചിരുന്നത്. ഈ കോട്ടക്ക് കാവല്‍ ഏതും ഇല്ലാതിരുന്നത് അതിന്റെ പിന്ഭാഗത്ത് മാത്രം ആയിരുന്നു.. നേരെ കുത്തനെ ഉള്ള ചെങ്കുത്തായ ഉയരത്തില്‍ ഉള്ള പാറയുടെ ഒരു കൂറ്റന്‍ മതില്‍ ആയിരുന്നു ആ വശം. അതിലൂടെ ശത്രുക്കള്‍ പോയിട്ട് ഒരു ജീവി പോലും കയറി വരില്ല എന്നവര്‍ വിശ്വസിച്ചു.

കേവലം 300 സൈനികരും ആയി ആണ് തനാജി കൊണ്ടാനാ കോട്ട കീഴടക്കാന്‍ പോയത്. തനാജിയുടെ നേതൃത്തത്തില്‍ ഉള്ള ഒരു ചെറു സംഘം കയര്‍ ഗോവണിയും ഉടുമ്പുകളുടേയും സഹായത്തോടെ കൊണ്ടാനാ കോട്ടയുടെ പിന്‍ഭാഗത്തെ ചെങ്കുത്തായ പറക്കെട്ട് വഴി കയറി കോട്ടക്ക് മുകളില്‍ എത്തി. അസംഭവ്യം എന്നു കരുതിയിരുന്ന ഇക്കാര്യം മുഗള്‍ സൈന്യം അറിഞ്ഞു വന്നപ്പോഴേക്കും താനാജിയും സംഘവും കോട്ടയുടെ ഉള്ളിലേക്ക് കടന്ന് കഴിഞ്ഞിരുന്നു… പിന്നീട് നടന്ന കനത്ത യുദ്ധത്തില്‍ തനാജിയുടെ അസാമാന്യ പരാക്രമം മുഗള്‍ സൈന്യം അനുഭവിച്ചറിഞ്ഞു.  

അവസാനം മുഗള്‍ സൈന്യത്തെ പരാജയപ്പെടുത്തി താനാജി നയിച്ച 300 പേരുടെ മറാത്താ സേന 5000 പേരുടെ മുഗള്‍ സൈന്യത്തെ പരാജയപ്പെടുത്തി കൊണ്ടാനാ കോട്ട പിടിച്ചടക്കി. കൊണ്ടാനാ കോട്ടയുടെ മുകളില്‍ ഭഗവധ്വജം പാറുന്നത് അങ്ങു ദൂരെ നിന്ന് കണ്ട മാറാത്ത സൈന്യം ഈ വിവരം ശിവജിയെ അറിയിച്ചു. ശിവാജി ഉടനെ കൊണ്ടനായിലേക്ക് പുറപ്പെട്ടു. പക്ഷെ യുദ്ധത്തില്‍ ഗുരുതരമായി പരിക്കേറ്റ താനാജി ശിവാജി എത്തും മുന്നേ വീര ചരമം അടഞ്ഞു.  

ഇതറിഞ്ഞ ശിവാജി പറഞ്ഞ വാചകം ഇതായിരുന്നു. ‘ നമ്മള്‍ കൊണ്ടാനാ പിടിച്ചു, പക്ഷെ സിംഹത്തെ നഷ്ടപ്പെട്ടു’. തനാജിയുടെ പാവന സ്മരണയില്‍ ശിവാജി കൊണ്ടാനാ കോട്ടയുടെ പേര് സിംഹഗഢ് എന്നു പുനര്‍നാമകരണം ചെയ്തു.

Tags: തനാജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.