ന്യൂദല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും പ്രശ്നങ്ങളും കേന്ദസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ബിജെപി നേതൃസംഘം ദല്‍ഹിയിലെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംഘം കൂടിക്കാഴ്ച നടത്തും. കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരന്, പി.കെ. കൃഷ്ണദാസ്, മെട്രോമാന് ഇ. ശ്രീധരന് എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക.
പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുയര്‍ന്നുവരുന്ന ജനകീയ പ്രതിഷേധവും സംഘം മന്ത്രിയെ ധരിപ്പിക്കും. പദ്ധതി കേരളത്തിന് അനുകൂലമല്ലെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതികമായും സാമ്പത്തികമായും പദ്ധതി പ്രായോഗികമല്ല. വന്പാരിസ്ഥിതികനാശവും കടക്കെണിയും സൃഷ്ടിക്കുന്ന പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനമെങ്ങും ബിജെപി സംഘടിപ്പിക്കുന്നത്.
പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഡിപിആര്‍ പൂര്‍ണമല്ലെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: