Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

മസൂദിനെ നിരാകരിക്കുമോ ജോ ബൈഡന്‍

മസൂദ് ഖാനെന്ന 'ജിഹാദി' യുടെ നാമനിര്‍ദേശം നിരസിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം സ്‌കോട്ട് പെറി, പ്രസിഡന്റ് ജോ ബൈഡന് കത്ത് അയച്ചിരിക്കയാണ്. ഇതിന് പിന്നില്‍ ഇന്ത്യയാണെന്നാണ് ഇമ്രാന്‍ സര്‍ക്കാര്‍ ആരോപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2022, 06:00 am IST
in Main Article

ഡോ. സന്തോഷ് മാത്യു

അമേരിക്ക-പാകിസ്ഥാന്‍ ബന്ധം വീണ്ടും ഉലയുന്നു. കഴിഞ്ഞ നവംബറില്‍ യുഎസിലെ പാക് അംബാസഡറായി മസൂദ് ഖാനെ നിയമിച്ചെങ്കിലും ജോ ബൈഡന്‍ ഭരണകൂടം നിയമനത്തിന് നാളിതുവരെ അംഗീകാരം നല്‍കിയിട്ടില്ല. ഇതിന് പിന്നില്‍ ഇന്ത്യയാണെന്ന് പാക്കിസ്ഥാന്‍ കരുതുന്നു. കാരണം പാക് അധിനിവേശ കശ്മീരിന്റെ പ്രസിഡന്റ്ായിരുന്നു തൊട്ടുമുന്‍പ് വരെ മസൂദ് ഖാന്‍. അദ്ദേഹത്തിന്റെ നിയമനം അമേരിക്ക ഇതുവരെ അംഗീകരിക്കാത്തത് പാകിസ്ഥാനെ വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്. പുതിയ പദവി  ഏറ്റെടുക്കുന്നതിന് ബൈഡന്‍ ഭരണകൂടത്തിന്റെ അനുമതിക്കായി കാക്കുകയാണ് മസൂദ്.  

മസൂദ് ഖാനെന്ന ‘ജിഹാദി’ യുടെ നാമനിര്‍ദേശം നിരസിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം സ്‌കോട്ട് പെറി, പ്രസിഡന്റ് ജോ ബൈഡന് കത്ത് അയച്ചിരിക്കയാണ്. ഇതിന് പിന്നില്‍ ഇന്ത്യയാണെന്നാണ് ഇമ്രാന്‍ സര്‍ക്കാര്‍ ആരോപിക്കുന്നത്. പാകിസ്ഥാന്‍ അംബാസഡറായി നിര്‍ദ്ദേശിക്കപ്പെട്ട  മസൂദ് ഖാന്റെ നയതന്ത്ര യോഗ്യതകള്‍ നിരസിക്കാന്‍ പ്രസിഡന്റ് ജോ ബൈഡനോട് ഒരു യുഎസ് കോണ്‍ഗ്രസ് അംഗം അഭ്യര്‍ത്ഥിച്ചത് വളരെ ഗൗരവത്തോടെ വേണം കാണാന്‍. ജിഹാദികളെ അനുകരിക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും വിദേശ തീവ്രവാദ സംഘടനകളെ പ്രശംസിക്കുകയും മസൂദ് പതിവാക്കിയിരുന്നു. ഇതിന് മികച്ച ഉദാഹരണമാണ് മസൂദ്  താലിബാനു നല്‍കിയ പിന്തുണ. മസൂദിന്റെ നിയമനം സംബന്ധിച്ച അപേക്ഷ നവംബര്‍ രണ്ടാം വാരത്തില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ചിരുന്നുവെന്ന് പാകിസ്ഥാന്‍ പറയുന്നു. അപേക്ഷ സ്വീകരിക്കുന്ന രാജ്യം നിയുക്ത നയതന്ത്രജ്ഞനുള്ള അംഗീകാരം ഒരു മാസത്തിനകം നല്‍കുന്നതാണ് പതിവ്. എന്നാല്‍  ഇത്തവണ അമേരിക്ക  അസാധാരണമായി സമയമെടുക്കുന്നത് പാകിസ്ഥാനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമ്മര്‍ദ്ദത്തിന് ബൈഡന്‍ കീഴ്പ്പെടുന്നു എന്ന ഭയവും അവര്‍ക്കുണ്ട്. 2021 ഒക്ടോബര്‍ അവസാനം പാകിസ്ഥാനിലെ പുതിയ അംബാസഡറായി  ഡൊണാള്‍ഡ് ബ്ലോമിനെ യുഎസ്  നിയമിച്ചരുന്നു. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ   ഇസ്ലാമാബാദ് അംഗീകാരം നല്‍കിയിരുന്നു. കശ്മീരി വിഘടനവാദികളെ സ്വാതന്ത്ര്യ ദാഹികള്‍ എന്ന് വിളിക്കുന്ന ഒരാളെ അമേരിക്ക അംഗീകരിക്കുന്നതിനോട് പൊരുത്തപ്പെടാന്‍ ഇന്ത്യയ്‌ക്കുമാവില്ല.  

1980ല്‍ പാകിസ്ഥാന്‍ വിദേശകാര്യ വകുപ്പില്‍ ചേര്‍ന്ന മസൂദ് ഖാന്‍ പാകിസ്ഥാനിലെ പരിചിത മുഖങ്ങളില്‍ ഒന്നും കടുത്ത ഇന്ത്യാ വിരുദ്ധനുമാണ്. പാക് അധിനിവേശ  കശ്മീരിലെ റാവ്കോട്ടില്‍ ജനിച്ച പഷ്തൂണ്‍ വംശജന്‍. 2019 ഒക്ടോബറില്‍, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് മോദി സര്‍ക്കാര്‍ കശ്മീരിന്റെ മുഖച്ഛായ തന്നെ മാറ്റി.  പ്രത്യേക പദവി എടുത്തുകളഞ്ഞത് സംബന്ധിച്ച് ഫ്രഞ്ച് പാര്‍ലമെന്റില്‍ പാകിസ്ഥാന്‍ എംബസി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതില്‍ നിന്ന്, അന്ന്  പിഒകെയുടെ പ്രസിഡന്റായിരുന്ന ഖാനെ ഇന്ത്യ തടഞ്ഞിരുന്നു. മസൂദിനുള്ള ക്ഷണം ഇന്ത്യയുടെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും ലംഘനമാണെന്ന് ഇന്ത്യ ഫ്രഞ്ച് സര്‍ക്കാരിനെ അറിയിച്ചു. സാങ്കേതികമായി  അദ്ദേഹം പാക് അധീന കശ്മീരിന്റെ പ്രസിഡന്റായി തുടരുന്നതിനാലാണ് കാലതാമസം നേരിടുന്നതെന്ന് ഇസ്ലാമാബാദിലെ  വിദേശകാര്യ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ചില വാര്‍ത്തകള്‍ വരുന്നുണ്ട്. സാങ്കേതികമായി പാകിസ്ഥാന്‍, അതിന്റെ ഫെഡറേഷനില്‍ ഔദ്യോഗികമായി സംയോജിപ്പിച്ചിട്ടില്ലാത്ത ഒരു മേഖലയുടെ തലവനായിരുന്നു മസൂദ് ഖാന്‍. ബൈഡന്‍ ഭരണകൂടം ഈ അപാകത പരിഗണിച്ചേക്കാം. പ്രത്യേകിച്ചും ഇന്ത്യയ്‌ക്കൊപ്പം ഇന്‍ഡോ-പസഫിക് നയകാര്യങ്ങളിലുള്ള സൗഹൃദത്തില്‍ വിള്ളല്‍ വീഴ്‌ത്താന്‍ ബൈഡന്‍ ആഗ്രഹിക്കുന്നും ഉണ്ടാവില്ല.  

2019 മേയില്‍ തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ ആന്‍ഡലോവിന് നല്‍കിയ അഭിമുഖത്തില്‍, കശ്മീരില്‍ ഒരു ‘വിപത്ത്’ ഉണ്ടായതായി മസൂദ് പറഞ്ഞത് ഇന്ത്യ മറന്നിട്ടില്ല. ഇവിടെ പുതിയ അധ്യായം ആരംഭിച്ചതായും മോദി  നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ കശ്മീരികള്‍ ‘വെറും കാലിത്തീറ്റ’ ആയി മാറിയെന്നും മസൂദ് ഖാന്‍ പറഞ്ഞിരുന്നു. പാക്കിസ്ഥാന്റെ യുഎന്‍ അംബാസഡര്‍, ചൈന അംബാസഡര്‍ പദവിയിലും ഈ കശ്മീരി വംശജന്‍ മുന്‍പ്  നിയമിതനായിട്ടുണ്ട്. ആ പദവികളിലൊക്കെ ഇരിക്കുമ്പോളും ഇന്ത്യ, കശ്മീരില്‍ അധിനിവേശ ശക്തിയാണെന്ന പാക് പ്രചാരണത്തിന് അന്തര്‍ദേശീയ തലത്തില്‍ ചുക്കാന്‍ പിടിച്ചതും അധിനിവേശ കശ്മീരില്‍ നിന്നുള്ള മസൂദായിരുന്നു.

Tags: pakistanamericaappointmentശരീരംjoe bidenbidenമസൂദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)
Kerala

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.