മുംബൈ: പത്രപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യാന്‍ കൃത്രിമമായി സൃഷ്ടിച്ചതാണ് ടിആര്‍പി റേറ്റിംഗ് കേസെന്ന് മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് ഇദ്ദേഹം ഇക്കാര്യം സമ്മതിച്ചത്.
ശരത്പവാറിന്റെ പാര്‍ട്ടിയായ എന്‍സിപിയുടെ നേതാവും മുന്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയുമായ അനില്‍ ദേശ്മുഖിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഈ വ്യാജക്കേസ് ചമച്ചതെന്നും പരംബീര്‍ സിങ്ങ് സമ്മതിച്ചു. കുപ്രിസദ്ധ പൊലീസ് ഓഫീസറായ സച്ചിന് വാസെയാണ് എന്‍സിപി മന്ത്രിയായിരുന്ന അനില്‍ ദേശ്മുഖിന്റെ നിര്‍ദേശപ്രകാരം ഇതിനുള്ള ഗൂഢപദ്ധതി തയ്യാറാക്കിയതെന്നും അനില്‍ ദേശ്മുഖ് പറഞ്ഞു.
ബിജെപി അനുകൂല വാര്‍ത്തകള്‍ നല്‍കുകയും മഹാരാഷ്ട്രയിലെ ശിവേസന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത അര്‍ണബ് ഗോസ്വാമി മഹാരാഷ്ട്ര സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു. ടിആര്‍പി റേറ്റിംഗ് എന്ന വ്യാജക്കേസ് സൃഷ്ടിച്ചത് രാഷ്ട്രീയ നിര്‍ദേശപ്രകാരമാണെന്നും പറയുന്നു. എങ്ങിനെയെങ്കിലും അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യുക എന്നതായിരുന്നു നിര്‍ദേശം. അതിന് വേണ്ടിയാണ് വ്യാജ ടിആര്‍പി കേസ് സൃഷ്ടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: