Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പന്നിയങ്കര ടോള്‍ :സമരവുമായി പ്രദേശവാസികള്‍, സൗജന്യ പാസ് അനുവദിക്കാനാവില്ലെന്ന് കരാർ കമ്പനി

മന്ത്രിമാരുടെ വാക്കുകള്‍ മറി കടന്ന് കരാര്‍ കമ്പനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിന് ശേഷമേ പന്നിയങ്കരയില്‍ ടോള്‍ പിരിക്കൂവെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നത്. മന്ത്രിയുടെ പ്രഖ്യാപനത്തെ മറികടന്ന് കുതിരാനില്‍ രണ്ടാംതുരങ്കം തുറന്നതിന് തൊട്ടുപിറകേ ടോള്‍ പിരിവ് ആരംഭിക്കാന്‍ കരാര്‍ കമ്പനി ശ്രമം നടത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2022, 04:54 pm IST
in Thrissur

തൃശ്ശൂര്‍: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയില്‍ പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നതിനുള്ള നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായി. പന്നിയങ്കര ടോള്‍ പിരിവുകേന്ദ്രത്തില്‍ പ്രദേശവാസികള്‍ക്ക് സൗജന്യപാസ് നല്‍കാനാകില്ലെന്ന നിലപാടിലാണ് കരാര്‍ കമ്പനി. ടോള്‍ പ്ലാസയ്‌ക്ക് 10 കി.മീ.ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് സൗജന്യ പാസ് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പണി പൂര്‍ത്തിയാകും മുമ്പ് പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് ആരംഭിക്കാനൊരുങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

നാട്ടുകാരുടെയും വ്യാപാര സംഘടനകളുടെയും പ്രതിഷേധമുള്ളപ്പോഴും ടോള്‍ പിരിക്കാനുള്ള ഒരുക്കങ്ങളുമായാണ് കരാര്‍ കമ്പനി മുന്നോട്ട് പോകുന്നത്.  കഴിഞ്ഞ സെപ്റ്റംബറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 90 ശതമാനം പൂര്‍ത്തിയായെന്നും ടോള്‍ പിരിക്കാന്‍ അനുമതി വേണമെന്നും ആവശ്യപ്പെട്ട് നിര്‍മാണക്കമ്പനി ദേശീയപാത അതോറിറ്റിക്ക് കത്ത് നല്‍കിയിരുന്നു. നിലവില്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ പറഞ്ഞിട്ടുള്ള പണിയില്‍ 98 ശതമാനം ഇപ്പോള്‍ പൂര്‍ത്തിയായെന്നാണ് ദേശീയപാത അധികൃതരെ നിര്‍മാണ കമ്പനി അറിയിച്ചത്. ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചാല്‍ ഉടനെ ടോള്‍ പിരിക്കാനാണ് കരാര്‍ കമ്പനിയുടെ തീരുമാനമെന്നാണ് സൂചന. എന്നാല്‍ ടോള്‍ പിരിക്കുന്ന വിഷയത്തില്‍ ദേശീയപാത അതോറിറ്റി ഇതുവരെയും തീരുമാനം അറിയിച്ചിട്ടില്ല.  

മന്ത്രിമാരുടെ വാക്കുകള്‍ മറി കടന്ന് കരാര്‍ കമ്പനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിന് ശേഷമേ പന്നിയങ്കരയില്‍ ടോള്‍ പിരിക്കൂവെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നത്. മന്ത്രിയുടെ പ്രഖ്യാപനത്തെ മറികടന്ന് കുതിരാനില്‍ രണ്ടാംതുരങ്കം തുറന്നതിന് തൊട്ടുപിറകേ ടോള്‍ പിരിവ് ആരംഭിക്കാന്‍ കരാര്‍ കമ്പനി ശ്രമം നടത്തിയിരുന്നു. ട്രാഫിക് ഡൈവേര്‍ഷന് വേണ്ടിയാണ് കുതിരാനില്‍ രണ്ടാം തുരങ്കം  തുറക്കുന്നതെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസും കെ.രാജനും വ്യക്തമാക്കിയത്. ഏപ്രില്‍ അവസാനത്തോടെ പണികള്‍ പൂര്‍ത്തീകരിക്കുമെന്നും പൂര്‍ണമായി തുറക്കാതെ ടോള്‍ പിരിവ് അനുവദിക്കില്ലെന്നും മന്ത്രിമാര്‍ അറിയിച്ചിരുന്നു. ടോള്‍ പ്ലാസയില്‍ പ്രതിഷേധ സമരങ്ങളും ശക്തമായതോടെ കഴിഞ്ഞ മാസം ടോള്‍ പിരിവ് ആരംഭിക്കാനുള്ള നീക്കത്തില്‍ നിന്ന് കരാര്‍ കമ്പനി പിന്‍മാറിയത്.

നാട്ടുകാരും വ്യാപാരികളും സമരരംഗത്ത്
പന്നിങ്കരയില്‍ ടോള്‍ പിരിവ് ആരംഭിക്കുന്നതിന് മുമ്പ് തദ്ദേശവാസികള്‍ക്ക് സൗജന്യ പാസ്സ് അനുവദിക്കണമെന്നും പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യമുയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.  ജനകീയ വേദിയുടെ നേതൃത്വത്തില്‍ ഇന്നലെ പന്നിയങ്കര ടോള്‍പ്ലാസ്‌യ്‌ക്ക് സമീപം പ്രതിഷേധ സമരം നടത്തി. മുന്‍ മന്ത്രി വി.സി. കബീര്‍ ഉദ്ഘാടനം ചെയ്തു.

 പ്രദേശവാസികള്‍ക്ക് സൗജന്യപാസ് അനുവദിക്കണമെന്നും ജോലികള്‍ പൂര്‍ത്തിയാകാതെ ടോള്‍പിരിവ് തുടങ്ങരുതെന്നുമെന്ന് ആവശ്യപ്പെട്ട് വടക്കഞ്ചേരി സംയുക്ത സമരസമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി,  പന്തലാംപാടം ജനകീയസമിതി, വടക്കഞ്ചേരി ജനകീയവേദി എന്നീ സംഘടനകളും സമരരംഗത്തുണ്ട്.

ടോള്‍ പിരിവിനെതിരെ ജില്ലാ ആസൂത്രണ സമിതി യോഗം
ടോള്‍ പിരിക്കാനുള്ള കരാര്‍ കമ്പനിയുടെ നീക്കത്തിനെതിരെ ജില്ലാ ആസൂത്രണ സമിതിയോഗത്തിലും ശക്തമായ പ്രതിഷേധമുണ്ടായി. പട്ടിക്കാട് മുതല്‍ കുതിരാന്‍ തുരങ്കം വരെയുള്ള നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് മുമ്പായി  ടോള്‍ പിരിവ് ആരംഭിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. ടോള്‍ ആരംഭിച്ചാല്‍ 10 കി.മീ. ചുറ്റളവില്‍ താമസിക്കുന്ന തദ്ദേശവാസികള്‍ക്ക് സൗജന്യപാസ് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് യോഗ തീരുമാനം.

ടോള്‍ പ്ലാസ സജ്ജമാക്കി കരാര്‍ കമ്പനി
ടോള്‍ പിരിവിന് മുന്നോടിയായി പന്നിയങ്കരയിലെ ടോള്‍ പ്ലാസ കരാര്‍ കമ്പനി പൂര്‍ണ സജ്ജമാക്കി കഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കരാര്‍ കമ്പനിയായ കെഎംസി ടോള്‍ പിരിക്കാന്‍ മാത്രം മറ്റൊരു കമ്പനിക്ക് ഉപകരാര്‍ നല്കിയിരിക്കുകയാണ്. മുപ്പതോളം ജീവനക്കാരെയാണ് ടോള്‍ പ്ലാസയില്‍ നിയമിച്ചിട്ടുള്ളത്. ജീവനക്കാര്‍ക്ക് പുറമേ സിഗ്‌നല്‍ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സെന്‍സറുകളും ബാരിയറുകളും സ്ഥാപിച്ച് വാഹനങ്ങള്‍ വരുമ്പോള്‍ തടഞ്ഞ് നമ്പര്‍ രേഖപ്പെടുത്തിയാണ് തുറന്നുവിടുന്നത്.  ഇരു ദിശകളിലേക്കുമായി 18 ട്രാക്കുകള്‍ ടോള്‍ കേന്ദ്രത്തിലുണ്ട്. കരാര്‍ കമ്പനിയായ കെഎംസി ടോള്‍ പിരിക്കാനായി മാര്‍ക്കോ ലൈന്‍സ് എന്ന കമ്പനിയെയാണ് ഏല്‍പിച്ചിരിക്കുന്നത്.
 

Tags: strikePanniyankaraടോള്‍ പ്ലാസ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

Kerala

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.