മുണ്ടക്കയം: വേലനിലം കുടിവെള്ള പദ്ധതിയുടെ അംഗവും ഗുണഭോക്താവുമായ വീട്ടമ്മക്ക് കുടിവെള്ളം നിഷേധിച്ചതായി പരാതി. 1955 ലെ സൊസൈറ്റിസ് രജിസ്ട്രഷന് ആക്ട് പ്രകാരം 205/2005 നമ്പരായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന വേലനിലം കുടിവെള്ള പദ്ധതിയുടെ ആരംഭക്കാല അംഗമാണ് പരാതിക്കാരി. പട്ടിക ജാതികാരിയായ പൂതക്കുഴിയില്‍ ശാന്തമ്മ കുഞ്ഞുമോനാണ് പരാതിക്കാരി. 800 ഓളം ഗുണഭോക്താക്കളുള്ള കുടിവെള്ള പദ്ധതിയിലെ ആദ്യകാല അംഗവുമാണ് ശാന്തമ്മ.
ശാന്തമ്മയുടെ മകന് വേലനിലം ഗ്രാമം വാട്ട്സ് ആപ്പ് ഗ്രുപ്പില്‍ പറഞ്ഞ അഭിപ്രായത്തെ തുടര്‍ന്നാണ് ഇവര്‍ക്ക് കുടിവെള്ളം നിഷേധിച്ചത്. വേലനിലം ഭാഗത്ത് പുല്ലകയാറിന്റെ നെടുംകിന്‍തിയില്‍ കേരളാ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നിര്‍മ്മിച്ച ചെക്ക് ഡാം പോളിച്ച് നീകണമെന്നാണ് ഇയാള്‍ അഭിപ്രായം പറഞ്ഞത്. കഴിഞ്ഞ ഒക്ടോബറില്‍ ഉണ്ടായ ഉരുള്‍പൊട്ടലുകളും കനത്ത മഴയും നിമിത്തം മണലും, മണ്ണും, ചെളിയും, കല്ലുകളും ഒഴുകിയെത്തി പുല്ലകയാറ്റിലെ ഏറ്റവും വലിയ കയം മൂടിപ്പോയതാണ് ഇയാളുടെ അഭിപ്രായത്തിന് കാരണം. പരാമര്‍ശങ്ങള്‍ വേലനിലം കുടിവെള്ള പദ്ധതി ഗുണഭോക്താക്കളില്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കി എന്നും സൊസൈറ്റിയുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചു എന്നുമാണ് വേലനിലം കുടിവെള്ള പദ്ധതികമ്മറ്റിക്കാരുടെ ആക്ഷേപം. കേരളാ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നിര്‍മ്മിച്ച ചെക്ക് ഡാമിനെ സംബന്ധിച്ച് ഇയാള്‍ നടത്തിയിട്ടുള്ള പരാമര്‍ശം ഏങ്ങനെ വേലനിലം കുടിവെള്ള പദ്ധതി കമ്മറ്റിക്കാര്‍ക്ക് ആക്ഷേപകരമായി എന്ന സംശയം ജനങ്ങള്‍ ചോദിക്കുന്നു.
കുടിവെള്ള പദ്ധതി സെക്രട്ടറി നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് അഭിഭാഷകന് മുഖാന്തരം മറുപടി നല്കിയിട്ടുള്ളതായി ശാന്തമ്മയുടെ മകന് പറയുന്നു. അതിശക്തമായ വരള്‍ച്ച മുലം കുടിവെള്ള ക്ഷമം അനുഭവിക്കുന്ന പ്രദേശത്തെ താമസക്കാരിയായ പട്ടിക ജാതിക്കാരിയും വിധവയും രോഗിയുമായ പരാതിക്കാരി കീലോ മീറ്റര്‍ ദൂരം സഞ്ചരിച്ച് വേണം കുടിക്കാനും വീട്ടിലെ മറ്റ് അവശ്യങ്ങള്‍ക്കുമുള്ള വെള്ളം ശേഖരിക്കാന്‍. കഴിഞ്ഞ രണ്ടു ദിവസമായി ദുര സ്ഥലങ്ങളില്‍ നിന്നും വെള്ളം ശേഖരിക്കാന്‍ പോക്കേണ്ടി വരുന്നതിനാല്‍ കൂലിപ്പണിക്കാരിയായ പരാതിക്കാരിക്ക് പണിക്ക് പോക്കുവാന് കഴിയാതെ വന്നിട്ടുള്ളതിനാല്‍ കുടുബം പട്ടിണിയിലുമാകും.
ജനുവരി 26ന് കുടിയ കമ്മറ്റി ശാന്തമ്മയുടെ കുടിവെള്ള കണക്ഷന് കട്ട് ചെയ്യുന്നതിനും മെബര്‍ഷിപ്പ് റദ്ദാക്കാനും കമ്മറ്റി ഏകകണ്ഠമായി തീരുമാനിച്ചു. രജിസ്റ്റേഡ് തപാലില്‍ സെക്രട്ടറി ഇവര്‍ക്ക് കത്ത് അയച്ചു. വീട്ടിലെ വാട്ടര്‍ കണക്ഷന് വീട്ടില്‍ ആരുംമില്ലാത്ത സമയം നോക്കി കട്ട് ചെയ്തു. സെക്രട്ടറി അയച്ച രജിസ്റ്റേഡ് തപാല്‍ ലഭിക്കുന്നത് ജനുവരി 28നാണ്. കത്ത് ഇടപാടുകള്‍ക്ക് 7 ദിവസത്തിനകം മറുപടി നല്കിയാല് മതിയെന്ന് സൊസൈറ്റിയുടെ നിയമം നിലനില്‍ക്കെ സെക്രട്ടറി കത്ത് രാവിലെ രജിസ്റ്റേഡ് പോസ്റ്റില്‍ അയച്ചതിന് ശേഷം അന്നേ ദിവസം തന്നെ കണക്ഷന് കട്ട് ചെയ്തതായും ശാന്തമ്മ ആരോപിച്ചു. ശാന്തമ്മ സംസ്ഥാന മനുഷ്യവകാശ കമ്മീഷന്, സംസ്ഥാന പട്ടിക ജാതി ഗോത്ര വര്‍ഗ കമ്മീഷന്, അടക്കമുള്ള അധികാരിക്കള്‍ക്ക് പരാതി നല്കി. അതികഠിനമായ വേനല്‍ കാലത്ത് കുടിവെള്ളം നിഷേധിച്ചത് അടിയന്തിരമായി പുന:സ്ഥപിക്കാത്തതില് പ്രതിഷേധവുമായി വേലനിലം കുടിവെള്ള പദ്ധതി ഓഫീസ് പടിക്കല്‍ സത്യാഗ്രഹം നടത്തി.
സൊസൈറ്റിയുടെ നിയമാവലി വകുപ്പ് 6 ഉപവകുപ്പ് 4 ദുര്‍വിനിയോഗം ചെയ്ത് കൊവിഡ് വ്യാപനവും അതിശക്തമായ വരള്‍ച്ചയും മുലം ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ സൊസൈറ്റിയുടെ നിയമാവലിക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന അംഗത്തിന്റെ വാട്ടര്‍ കണക്ഷന് നിഷേധിച്ച നടപടിക്കെതിരെയും. സൊസൈറ്റി അംഗങ്ങളുടെ കുടുംബങ്ങള്ളുടെ വ്യക്തി സ്വതന്ത്ര്യത്തെയും പൗരാവകാശങ്ങളെയും ദുര്‍വിനിയോഗം ചെയ്യുന്ന വേലനിലം കുടിവെള്ള പദ്ധതിയുടെ നിയമാവലി ഭേദഗതി ചെയ്യണമെന്ന് അവശ്യപ്പെട്ട് നിയമ നടപടികള്‍ക്ക് ഒരുങ്ങുകയാണ് ഒരു വിഭാഗം അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: