ന്യൂദല്‍ഹി: സില്‍വര്‍ ലൈനിനെക്കുറിച്ച് കേരളസര്‍ക്കാര്‍ നടത്തിയ കള്ളക്കളി പൊളിഞ്ഞു. പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം കിട്ടിയെന്നാണ് ഇത്രെയും കാലം സംസ്ഥാന സര്‍ക്കാരും സംസ്ഥാന ധനകാര്യമന്ത്രിയും പറഞ്ഞത്. എന്നാല്‍ സില്‍വര്‍ ലൈന്‍ ഈ ബജറ്റില്‍ പരാമര്‍ശിക്കപ്പെടുന്നുപോലുമില്ല.
ഒരു രൂപ പോലും പദ്ധതിക്കായി നീക്കിവെച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഇത്രെയും കാലം ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുന്നു. സംസ്ഥാന ധനകാര്യമന്ത്രി പദ്ധതിക്ക് ബജറ്റില്‍ പണം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അങ്ങനെയുണ്ടായിട്ടില്ല. അംഗീകാരം കിട്ടിയിരുന്നെങ്കില്‍ പണം അനുവദിക്കുമായിരുന്നു, കേന്ദ്രത്തിന്റെ അനുവാദം ഉണ്ടെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ മന്ത്രിമാരും പ്രതിപക്ഷനേതാവും സ്വീകരിക്കുന്നത് പ്രധാനമന്ത്രി എന്തു പറഞ്ഞാലും എതിര്‍ക്കുക എന്ന പതിവ് ശൈലിയാണ്. ഏഴരലക്ഷം കോടി രൂപ പശ്ചാത്തല വികസനത്തിന് നീക്കിവെക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കപ്പെടും. 60 ലക്ഷം തൊഴില്‍ അവസരം സൃഷ്ടിക്കുമെന്ന് പറയുമ്പോഴും തൊവിലവസരം സൃഷ്ടിക്കുന്നില്ല എന്നാണ് പറയുന്നത്.
ബജറ്റ് പ്രസംഗം ശ്രദ്ധിക്കാതെ മുന്‍കൂട്ടി തയ്യാറാക്കിയത് പറയുകയാണെന്നാണ് തോന്നുന്നത്. കേരള മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും മറ്റുള്ളവര്‍ എഴുതിക്കൊടുക്കുന്നത് വായിക്കാതെ, പ്രസംഗം ശ്രദ്ധിക്കണം. ബജറ്റ് രേഖകള്‍ പരിശോധിച്ച് അഭിപായം പറയണം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയും അതിന് പരിഹാരം കാണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: