Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

ദുബായ് എക്‌സ്‌പോ തുടങ്ങിയിട്ട് നാലുമാസം കഴിഞ്ഞു; ഫെബ്രുവരി 4ന് കേരള പവലിയന്‍ ഉദ്ഘാടനം ചെയ്യും

എക്‌സ്‌പോയുടെ ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യയുടെ പവലിയന്‍ തുറന്നിരുന്നു. 8 ലക്ഷത്തിലഘികം പേര്‍ സന്ദര്‍ശിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2022, 08:35 am IST
inGulf

ദുബായ്: ദൂബായിയില്‍ വേള്‍ഡ് എക്‌സപോയില്‍ കേരള പവലിയന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 4ന് വൈകുന്നേരം 5 മണിക്ക് കേരള പവലിയന്‍ ഉദ്ഘാടനം ചെയ്യും. അമേരിക്കന്‍ യാത്രക്കിടെ ദൂബായയിന്‍ ഇറങ്ങിയ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടിയാണിത്.

കേരള പവലിയനില്‍ ഫെബ്രുവരി 4 മുതല്‍ 10 വരെ നടക്കുന്ന ‘കേരള വീക്കി’ല്‍ വ്യത്യസ്ത പദ്ധതികള്‍, നിക്ഷേപ മാര്‍ഗങ്ങള്‍, ടൂറിസം, ഐടി, സ്റ്റാര്‍ട്ടപ്, വൈദഗ്ധ്യം തുടങ്ങിയവ സംബന്ധിച്ച് അവതരണങ്ങളുണ്ടാകും. രാജ്യാന്തര ബിസിനസ് സമൂഹത്തില്‍ നിന്നും കേരളത്തിലേക്ക് നിക്ഷേപമാകര്‍ഷിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സംസ്ഥാനത്തിന്റെ സമ്പന്നമായ കലാസാംസ്‌കാരിക പൈതൃകം തനത് പരമ്പരാഗത ശൈലിയില്‍ കേരള പവലിയനില്‍ അവതരിപ്പിക്കും.

സുപ്രധാന മേഖലകളിലെ നിക്ഷേപത്തിനുള്ള ബിസിനസ് സാധ്യതകളും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്, കെ സ്വിഫ്റ്റ് പോര്‍ട്ടല്‍, എംഎസ്എംഇ ഫെസിലിറ്റേഷന്‍ ആക്റ്റ് തുടങ്ങിയവയിലെ സമീപകാല മാറ്റങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ വ്യവസായ വകുപ്പ് പ്രദര്‍ശിപ്പിക്കും. പ്രവാസികളുടെ ക്ഷേമസാമൂഹികാനുകൂല്യങ്ങളും ബിസിനസ് അവസരങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ നോര്‍ക്ക വകുപ്പ് നല്‍കും. കേരളാടിസ്ഥാനത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളെ യുഎഇയില്‍ നിന്നുള്ള നിക്ഷേപകരുമായി ഐടി & സ്റ്റാര്‍ട്ടപ് വകുപ്പ് ബന്ധിപ്പിക്കുകയും കേരള സ്റ്റാര്‍ട്ടപ്പുകളുടെ വിജയ ഗാഥകള്‍ പങ്കിടുകയും ചെയ്യും. കാരവന്‍ ടൂറിസം, ഇക്കോ ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങിയ വിനോദ സഞ്ചാര പദ്ധതികളെയും ടൂറിസവുമായി ബന്ധപ്പെട്ട നിക്ഷേപബിസിനസ് അവസരങ്ങളെയും ടൂറിസം വകുപ്പ് അവതരിപ്പിക്കും.

 ഒക്ടോബര്‍ ഒന്നിനാണ് ദൂബായി എക്‌സ്‌പോ തുടങ്ങിയത്. മാര്‍ച്ച് 31 ന് അവസാനിക്കും. എക്‌സ്‌പോയുടെ ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യയുടെ പവലിയന്‍ തുറന്നിരുന്നു. 8 ലക്ഷത്തിലഘികം പേര്‍ സന്ദര്‍ശിക്കുകയും ചെയ്തു. നാല് നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള ഇന്ത്യന്‍ പവലിയന്‍, ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക പ്രദര്‍ശനമായ ദുബായ് എക്‌സ്‌പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നാണ്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ ‘മുന്നേറുന്ന ഇന്ത്യ’ എന്ന പ്രമേയത്തിലാണ് പവലിയന്‍ ഒരുക്കിയിരിക്കുന്നത്. അറുന്നൂറോളം ബ്ലോക്കുകളിലായി ഇന്ത്യയുടെ വൈവിധ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പവലിയന്റെ ഒരുക്കിയിരിക്കുന്നത്. കാലാവസ്ഥ, ജൈവവൈവിധ്യം, ബഹിരാകാശം, നഗര ഗ്രാമ വികസനം, സഹിഷ്ണുതയും ചേര്‍ത്തുപിടിക്കലും സുവര്‍ണ ജൂബിലി, അറിവും പഠനവും, ആരോഗ്യം, ഭക്ഷണം, കൃഷിയും ഉപജീവനമാര്‍ഗങ്ങളും, ജലം തുടങ്ങിയവ അധികരിച്ചുള്ളവയാണ് പ്രദര്‍ശനങ്ങള്‍.

പങ്കാളികളായ 192 രാജ്യങ്ങളുടെ പവലിയനുകളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ച പവലിയനുകളിലൊന്നായി അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിട്ടെക്റ്റ്‌സ് ഇന്ത്യന്‍ പവലിയനെ തെരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും പ്രദര്‍ശനമാണ് എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയനില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ നേട്ടങ്ങളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും രാജ്യത്തെ നിക്ഷേപ സാധ്യതകളും ഇതില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത സാംസ്‌കാരിക പ്രദര്‍ശനങ്ങളും ബിസിനസ് സാധ്യതകളും ഉള്‍പ്പെടുത്തിയിരിക്കുന്ന പവലിയനില്‍ പ്രത്യേക ആഘോഷ വേളകളില്‍ പതിനായിരങ്ങളാണ് സന്ദര്‍ശകരായി എത്തിയത്. എല്ലാ വൈകുന്നേരങ്ങളിലും നടക്കുന്ന കലാ, സംഗീത പരിപാടികള്‍ ആസ്വദിക്കുന്നതിനായാണ് നിരവധി പേര്‍ ഇവിടെ എത്തുന്നത്. സ്‌പേസ് ടെക്‌നോളജി, ജല സുരക്ഷ, ടൂറിസം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സെമിനാറുകളും പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. സിനിമാ, കായിക താരങ്ങള്‍, നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികളും ഇവിടെ സന്ദര്‍ശകരായി എത്തിയിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 500 മികച്ച സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനമായ എലവേറ്റ് സംരംഭമാണ് ഇന്ത്യന്‍ പവലിയനിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്

ഐ ടി, ബഹിരാകാശം തുടങ്ങിയ മേഖലകളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ അനാവരണം ചെയ്യുന്ന ‘ഇന്ത്യന്‍ ഇന്നൊവേഷന്‍ ഹബ്’ ആണ് പവലിയനിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ഇന്ത്യയും പാരമ്പര്യവും സാംസ്‌കാരിക തനിമയും അനാവരണം ചെയ്യുന്നതിനൊപ്പം രാജ്യം ബഹിരാകാശ രംഗത്ത് കൈവരിച്ച മുന്നേറ്റങ്ങളും ഭാവി പുരോഗതിയും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. യോഗ, ആയുര്‍വേദം, സാഹിത്യം, കല, പൈതൃകം എന്നിവയുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന കാഴ്ചകളും പവലിയനില്‍ എത്തുന്നവരെ ആകര്‍ഷിക്കും. കളരിപ്പയറ്റ് ഉള്‍പ്പെടെ കേരളത്തിന്റെ തനത് കലകളും കാഴ്ചക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. പൈതൃക പട്ടികയില്‍ ഇടം നേടിയ ഇന്ത്യയിലെ നിര്‍മ്മിതികളെ കുറിച്ചുള്ള വിവരണങ്ങളും പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വെര്‍ച്വല്‍ റിയാലിറ്റി പോഡുകള്‍, ത്രീഡി ഓഗ്മെന്റഡ് റിയാലിറ്റി, എല്‍ഇഡി പ്രൊജക്ഷന്‍, വാക് ഇന്‍ എക്‌സിപീരിയന്‍ കിയോസ്‌കുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇന്ത്യയുടെ മനോഹര കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്.

Tags: ദുബായ് എക്സ്പോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

പി വി സിന്ധു, എച്ച്എസ് പ്രണോയ് ക്വാട്ടറില്‍; സാത്വിക്‌സായിരാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ക്വാട്ടറിലെത്തി

Business

ഏറ്റവും എളുപ്പത്തില്‍ ബിസിനസ് തുടങ്ങാവുന്ന രാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്ത്; ദുബായ് എക്‌സ്‌പോയിലെ പഠന റിപ്പോര്‍ട്ട്

India

ഒമിക്രോണ്‍ വ്യാപനം: മോദിയുടെ യുഎഇ സന്ദര്‍ശനം നീട്ടി

പുതിയ വാര്‍ത്തകള്‍

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.