ഹൈദ്രാബാദ്: ഒന്‍പതാം ക്ലാസുകാരന് ഓടിച്ച കാറിടിച്ച് നാല് പേര് മരിച്ചു. തെലങ്കാനയിലെ കരിംനഗറില്‍ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാഞ്ഞ് എത്തിയ കാര്‍ കുടിലുകള്‍ ഇടിച്ചുതെറിപ്പിച്ചു.അതിന് ശേഷം ഡ്രൈനേജ് കനാലിലേക്ക് വീഴുകയായിരുന്നു.
മരിച്ച നാലുപേരും സ്ത്രീകളാണ്. മൂന്ന് പേര് സംഭവസ്ഥലത്തും ഒരാള്‍ ആശുപ്ത്രിയിലും മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സുനിത, ലളിത, ജ്യോതി, ഫരിയാദ് എന്നിവരാണ് മരിച്ചത്. കാര്‍ അപകടത്തില്‍പെടുന്ന സമയത്ത് കുട്ടിയുടെ സുഹൃത്തുക്കളും വാഹനത്തില്‍ ഉണ്ടായിരുന്നു. പിതാവിനെയും ഇവരെയും പോലീസ് അറസ്റ്റ് ചെയ്തു.
വാഹനം അപകത്തില്‍പ്പെട്ട ഉടന്‍ കുട്ടി ഇറങ്ങി ഓടി. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രായപൂര്‍ത്തയാകാത്ത വ്യക്തിയാണ് വാഹനമോടിച്ചതെന്ന് മനസിലായത്.പിതാവിനെതിരെ നരഹത്യക്ക് കേസ് എടുത്തു. പ്രായപൂര്‍ത്തി ആകാത്ത മകന് കാര്‍ ഓടിക്കാന്‍ കൊടുത്തതിനും കേസ് എടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: