ന്യൂയോര്‍ക്ക്: സംഘടനാപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ശ്രീകുമാര്‍ ഉണ്ണിത്താന്റെ ഭാര്യ ഉഷ ഉണ്ണിത്താന് (56 ) അന്തരിച്ചു. വെസ്റ്റ പ്ളെയിന്‍സ് ആശുപത്രിയില്‍ റെസ്പിറ്ററി തെറാപ്പിസ്റ്റ് ആയിരുന്നു.ചിറ്റാര്‍ വയ്യാറ്റുപുഴ വളഞ്ഞിവേല്‍ കുടുംബാംഗമാണ്.
അടൂര്‍ കൊമ്പിളിയില് കുടൂംബാംഗമായ ശ്രീകുമാര്‍ ഫൊക്കാന, കെഎച്ച് എന്‍ എ തുടങ്ങിയ സംഘടനകളുടെ ദേശീയ ഭാരവാഹിയാണ്.മക്കള്‍: വിഷ്ണു ഉണ്ണിത്താന് ( അക്കൗണ്ടന്റ്), ശിവ ഉണ്ണിത്താന്( എഞ്ചിനീയര്‍).
സഹോദരങ്ങള്‍: തങ്കമണി പിള്ള (ഭര്‍ത്താവ് ഗുരുസ്വാമി പാര്‍ഥസാരഥി പിള്ള), വിജയമ്മ നായര്‍ (ബാബു നായര്‍), രത്നമ്മ പിള്ള, പങ്കജാക്ഷിയമ്മ, പരേതനായ മധുസൂദനന് നായര്‍ (സുജാത നായര്‍), പരേതനായ ഓമനക്കുട്ടന് നായര്‍ (മണിക്കുട്ടി), സുരേന്ദ്രന് നായര്‍ (ശൈലജ നായര്‍).
ഉഷ ഉണ്ണിത്താന്റെ പൊതുദര്‍ശനം ഫെബ്രുവരി 2 നും സംസ്ക്കാരം ഫെബ്രുവരി 3 നും നടത്തും.
ബുധനാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ന്യൂയോര്‍ക്ക് വൈറ്റ് പഌയിന്സ് മാമരനെക്ക് അവന്യൂവിലെ മക്മഹോന് ഫ്യൂണറല്‍ ഹോമിലാണ് പൊതു ദര്‍ശനം.
സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് ആര്ഡ്സഌ, 289 സെക്കോര്‍ റോഡിലെ ഫെണ്‍ കഌഫ് സെമിത്തേരിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: